3 April 2025

ത്രിപുരയിൽ സ്‌കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു 13 പേർക്ക് പരിക്ക്

ഒമ്പത് വിദ്യാർത്ഥികളെ ഗുരുതര പരിക്കോടെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഗർത്തല: സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പത് വിദ്യാർത്ഥികളെ ഗുരുതര പരിക്കോടെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായാണ് വെസ്റ്റ് ത്രിപുര എസ്.പി കിരൺ കുമാർ വിശദമാക്കുന്നത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മണിക് സാഹ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് സർക്കാർ വൈദ്യസഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വിനോദ യാത്രകൾ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ത്രിപുര മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഗർത്തല ഖൊവായി റോഡിലാണ് അപകടമുണ്ടായത്. അഗ്നിപടർന്ന ബസ് പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.

അഗർത്തലയിൽ നിന്ന് ജഗത്പൂർ ചൌമുഹാനിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. പൊള്ളലേറ്റവർക്ക് ഉടനടി ചികിത്സ നൽകാനായതാണ് അപകടത്തിൻ്റെ വ്യാപ്‌തി കുറയ്ക്കാണ് ആയതെന്നാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ വിശദമാക്കുന്നത്. തീ പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചുമാണ് വിദ്യാർത്ഥികൾ ചികിത്സ തേടിയിട്ടുള്ളത്.

Share

More Stories

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് ഇന്ത്യൻ നാവികസേന

0
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്‌തുക്കൾ ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്‌തുക്കള്‍ കണ്ടെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു....

പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും നാടൻ തോക്കുകളും പോലീസ് പിടികൂടി

0
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറിക്കടയിൽ നിന്നാണ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളുമാണ് പിടിച്ചെടുത്തത്. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തു....

ചൂടേറിയ ചർച്ചകൾക്ക് ഇടയിൽ വഖഫ് ഭേദഗതി നിയമം -2025 ബിൽ അവതരിപ്പിച്ചു

0
2025-ലെ വഖഫ് ഭേദഗതി നിയമം ബുധനാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ചു. ഇത് രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്....

ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു; ഒരു പൈലറ്റ് മരിച്ചു

0
ഇന്ത്യൻ വ്യോമസേനയുടെ ഒരു ജാഗ്വാർ യുദ്ധവിമാനം ഗുജറാത്തിലെ ജാംനഗറിൽ തകർന്നു വീണു. അപകടത്തിന് മുമ്പ് ഒരു പൈലറ്റ് വിജയകരമായി പുറത്തേക്ക് ചാടിയെങ്കിലും മറ്റൊരാളെ ഗ്രാമവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ...

ഐപിഎൽ 2025: ബിസിസിഐ സിഒഇയുടെ അനുമതി; സഞ്ജു വീണ്ടും ക്യാപ്റ്റൻസിയിലേക്ക്

0
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് (സിഒഇ) അനുമതി ലഭിച്ചു, ഒരു കാലയളവിനുശേഷം വിക്കറ്റ് കീപ്പിംഗ് ചുമതലകൾക്കൊപ്പം മുഴുവൻ സമയ നേതൃത്വ റോളും പുനരാരംഭിക്കും. റിയാൻ...

ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമേ ‘ഹിന്ദുത്വ’ ശക്തികളെ നേരിടാൻ കഴിയൂ: പ്രകാശ് കാരാട്ട്

0
ഇന്ത്യയിൽ ഹിന്ദുത്വ ശക്തികളുടെ ഉയർച്ചയെ ഫലപ്രദമായി ചെറുക്കാനുള്ള പ്രത്യയശാസ്ത്ര ശക്തിയും പ്രതിബദ്ധതയും ഇടതുപക്ഷത്തിന് മാത്രമാണെന്ന് സിപിഐ എം മുതിർന്ന നേതാവും പാർട്ടി പൊളിറ്റ് ബ്യൂറോ കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട് . ബുധനാഴ്ച മധുരയിൽ...

Featured

More News