21 November 2024

മയക്ക് മരുന്നിന് അടിമയായി പതിനേഴുകാരി; ലൈംഗിക ബന്ധത്തിൽ 20 പേർക്ക് എച്ച്ഐവി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടി ഹെറോയിന് അടിമയായിരുന്നു എന്നാണ് റിപ്പോർട്ട്

പതിനേഴുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 20 ഓളം യുവാക്കൾക്ക് എച്ച്‌ഐവി ബാധ. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് സംഭവം. പ്രദേശത്ത് എച്ച്ഐവി കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ഒരു കൂട്ടം യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തി. യുവാക്കളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 17 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ച എല്ലാ യുവാക്കളും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടി ഹെറോയിന് അടിമയായിരുന്നു എന്നാണ് റിപ്പോർട്ട്.

ലഹരിയോടുള്ള ആസക്തി മൂലം കൂടുതൽ പണം കണ്ടെത്തുന്നതിനായി രോഗവിവരം അറിയാതെ പെണ്‍കുട്ടി യുവാക്കളുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു. നിലവിൽ നൈനിറ്റാൾ ജില്ലയിലും എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാംനഗറിലാണ് ഏറ്റവും കൂടുതൽ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ 17 മാസത്തിനിടെ പ്രദേശത്തെ 45 പേർ എച്ച്‌ഐവി പോസറ്റീവായി.

കൂടാതെ 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 19 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 30 പുരുഷന്മാരും 15 സ്ത്രീകളും ഉൾപ്പെടുന്നു. നിലവിലെ അന്വേഷണത്തിൽ, രോഗബാധിതരിൽ ചിലർ വിവാഹിതരാണെന്നും കണ്ടെത്തി. അതിനാൽ രോഗം അവരുടെ പങ്കാളികളിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എച്ച്ഐവിയും എയ്‌ഡ്‌സും വ്യത്യാസമുണ്ട്

എച്ച്ഐവിയും എയ്‌ഡ്‌സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എച്ച്‌ഐവി എന്നത് ഒരു വൈറസും എയ്‌ഡ്‌സ് എന്നത് ഒരു രോഗാവസ്ഥയുമാണ്. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോമിലേക്ക് (എയ്‌ഡ്‌സ്) നയിക്കുന്നത്. എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നത് അണുബാധയെയാണ് സൂചിപ്പിക്കുന്നത്.

എന്നാൽ ഇത് ഒരു വ്യക്തിക്ക് എയ്‌ഡ്‌സ്‌ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. ശരിയായ ചികിത്സയിലൂടെ എച്ച്ഐവിയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. ഇപ്പോൾ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്തു പോകാതിരിക്കാനായി പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ആരോഗ്യവകുപ്പ് രോഗബാധിതർക്ക് സൗജന്യ ചികിത്സ നൽകുന്നുണ്ട്.

Share

More Stories

പാലക്കാട് എൽഡിഎഫ് പരാജയപ്പെട്ടാൽ

0
|സയിദ് അബി എൽഡിഎഫ് തോൽക്കുകയാണെങ്കിൽ യുഡിഎഫും മാധ്യമങ്ങളും ഉണ്ണിസാറും ദാവൂദും ഷാഫിയും സതീശനും ആർഎംപിയും ലീഗും പറഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആയിരിക്കും? അതിൽ സിപിഐഎം വീണ് പോകുമോ എന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. സാദിഖലി തങ്ങളെ...

മന്ത്രി റിയാസിന് കെണിയാകുമോ സീപ്ലെയിന്‍ ?; എതിർപ്പുമായി സിപിഐയും

0
ടൂറിസം വകുപ്പിന്ന്റെ സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാന്‍ എഐടിയുസി. പദ്ധതിക്കെതിരെ എ ഐ ടി യുസിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ്...

ടെക് ലോകത്തെ അദ്ഭുതം: ചൈനയിൽ കുഞ്ഞൻ റോബോട്ട് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

0
ടെക് ലോകത്തെ ഞെട്ടിച്ച് ചൈനയിലെ ഹാങ്‌ഷൗവിൽ വിചിത്രമായ ഒരു സംഭവം. എഐ അധിഷ്ഠിതമായ ഒരു ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് "തട്ടിക്കൊണ്ടുപോയി". ഓഡിറ്റി സെൻട്രൽ...

മഞ്ഞളിന്റെ അമിത ഉപഭോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും: മുന്നറിയിപ്പുമായി പഠനങ്ങൾ

0
ഭാരതീയരുടെ ഭക്ഷണത്തിലും പാരമ്പര്യ വൈദ്യരംഗത്തും ആരാധനാചാരങ്ങളിലും പ്രധാനമായ സ്ഥാനം കൈവന്ന മഞ്ഞളിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മഞ്ഞൾ ഭക്ഷണത്തിന് രുചിയും ആരോഗ്യത്തോടുള്ള ഗുണങ്ങളും നൽകുന്ന ഒന്നായി പരിഗണിക്കപ്പെടുന്നു. അതേസമയം, മഞ്ഞളിന്റെ അമിത...

കോശങ്ങളുടെ ത്രീഡി ചിത്രങ്ങള്‍; ബയോ ഇങ്ക് വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

0
തിരുവനന്തപുരം: ത്രീ ഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോഇങ്ക് ഉൽപ്പാദിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. സയർ ചിത്ര ജെൽമ യുവിഎസ് ബയോ ഇങ്ക് എന്നറിയപ്പെടുന്ന ബയോ ഇങ്ക് റീജനറേറ്റീവ് മെഡിസിൻ്റെയും...

ഗാസ വെടിനിർത്തൽ ; യുഎൻ രക്ഷാസമിതി പ്രമേയം യുഎസ് വീറ്റോ ചെയ്തു

0
ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തലിനായുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം ബുധനാഴ്ച അമേരിക്ക വീറ്റോ ചെയ്തു, ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങളെ കൗൺസിൽ അംഗങ്ങൾ നിരസിച്ചതായി ആരോപിച്ചു. സ്ഥിരം കൗൺസിൽ അംഗമെന്ന നിലയിൽ വീറ്റോ ഉപയോഗിച്ച് പ്രമേയം...

Featured

More News