7 March 2026

2023 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ

സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

2023 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ ആണ് പ്രഖ്യാപിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. 69 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരങ്ങൾക്കായി മത്സരിച്ചത്.

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ ആണ് പോയ വർഷത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ സംവിധായകൻ ആയ ആനന്ദ് തന്നെയാണ് മികച്ച സംവിധായകൻ. ‘ഗരുഡൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ശിവദ, ആട്ടത്തിലെ സറിൻ ഷിഹാബ് എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരവും പങ്കിട്ടു.

സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി പുരസ്കാരവും നൽകും.

നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, തെന്നിന്ത്യൻ നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

മറ്റ് പുരസ്കാര ജേതാക്കള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്)

മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്‌സ്, വേല)

മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)

മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി)

മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)

മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)

മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം)

മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി)

മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം – കാഞ്ചന കണ്ണെഴുതി… ,ചിത്രം- ഞാനും പിന്നൊരു ഞാനും)

മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ….,ചിത്രം – കിർക്കൻ)

മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)

മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി)

മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്‌സ്)

മികച്ച കലാസംവിധായകൻ : സുമേഷ് പുൽപ്പള്ളി, സുനിൽ മക്കാന(നൊണ)

മികച്ച മേക്കപ്പ്മാൻ : റോണക്‌സ് സേവ്യർ (പൂക്കാലം)

മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)

മികച്ച ജനപ്രിയ ചിത്രം : ആർ.ഡി.എക്‌സ് (സംവിധാനം- നഹാസ് ഹിദായത്ത്), ഗരുഡൻ (സംവിധാനം- അരുൺവർമ്മ)

മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം -അജയ് ശിവറാം)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻദാസിന്റെ രാമരാജ്യം (സംവിധാനം -റഷീദ് പറമ്പിൽ)

മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം -ഷൈസൺ പി ഔസേഫ്)

മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം- അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം- കാവിൽരാജ്)

മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സംവിധാനം -ദേവൻ ജയകുമാർ)

സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ൽസ് (സംവിധാനം -മഞ്ജിത് ദിവാകർ), ഇതുവരെ (സംവിധാനം- അനിൽ തോമസ്), ആഴം (നിർമ്മാണം -ജഷീത ഷാജി)

മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം- ഗിരീഷ് കുന്നുമ്മൽ)

മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമ്മാണം -റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെൽവരാജ്)

മികച്ച നവാഗത സംവിധാനം: സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം), ഷൈസൺ പി ഔസേഫ് (ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)

അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (സൂചന),രേഖ ഹരീന്ദ്രൻ ( ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം : അനീഷ് അൻവർ (രാസ്ത)

അഭിനയം : ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിർക്കൻ), ഉണ്ണി നായർ (മഹൽ), എ വി അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആർ ചന്ദ്രൻ (തടവ്), റഫീഖ് ചൊക്‌ളി (ഖണ്ഡശ), ഡോ. അമർ രാമചന്ദ്രൻ (ദ്വയം),ജിയോ ഗോപി (തിറയാട്ടം)

തിരക്കഥ : വിഷ്ണു രവി ശക്തി (മാംഗോമുറി)

ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (മോണോ ആക്ട്)

സംഗീതം : സതീഷ് രാമചന്ദ്രൻ (ദ്വയം), ഷാജി സുകുമാരൻ (ലൈഫ്).

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News