7 March 2026

കോശങ്ങളുടെ ത്രീഡി ചിത്രങ്ങള്‍; ബയോ ഇങ്ക് വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

രാസമാറ്റം വരുത്തിയ ജലാറ്റിനാണ് ബയോ ഇങ്കിൻ്റെ പ്രധാന ഘടകം

തിരുവനന്തപുരം: ത്രീ ഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോഇങ്ക് ഉൽപ്പാദിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. സയർ ചിത്ര ജെൽമ യുവിഎസ് ബയോ ഇങ്ക് എന്നറിയപ്പെടുന്ന ബയോ ഇങ്ക് റീജനറേറ്റീവ് മെഡിസിൻ്റെയും ബയോമെഡിക്കൽ ​ഗവേഷണ മേഖലയിലെയും സുപ്രധാനമായ നേട്ടമാണ്.

ശ്രീചിത്രയ്ക്ക് പേറ്റന്റ് ലഭിച്ച ഈ ഉൽപ്പന്നം കിൻഫ്ര ഹൈടെക് പാർക്കിലെ സയർ സയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് വിപണിയിൽ എത്തിക്കുന്നത്. ശ്രീചിത്രയിലെ ​ഗവേഷകരായ ഷൈനി വേലായുധൻ്റെയും പി.ആർ അനിൽകുമാറിൻ്റെയും നേതൃത്വത്തിലാണ് ബയോ ഇങ്ക് വികസിപ്പിച്ചത്.

രാസമാറ്റം വരുത്തിയ ജലാറ്റിനാണ് ബയോ ഇങ്കിൻ്റെ പ്രധാന ഘടകം. വെള്ളത്തിൽ പെട്ടെന്ന് ലയിക്കുന്നതാണ്‌ ഈ ബയോ ഇങ്ക്‌. ഏറ്റവും സങ്കീർണതയുള്ള കരളിലെ ടിഷ്യൂ പോലെയുള്ളവയിലെ പരീക്ഷണം വിജയമായതോടെയാണ് വ്യാവസായിക ഉൽപ്പാദനത്തിലേക്ക് കടന്നത്. വ്യക്തി​ഗത ചികിത്സയ്‌ക്ക്‌ ആവശ്യമായവിധം കോശങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

രോ​ഗിയുടെ കോശങ്ങളിൽ നിന്ന് കൃത്രിമ അവയവം വികസിപ്പിക്കാനും കഴിയും. ബയോ ഇങ്ക്‌ എന്ന കണ്ടുപിടിത്തം അവയവമാറ്റം കാത്തിരിക്കുന്ന രോ​ഗികൾക്കും ഉപകാരപ്രദമാകും. ഇത് മെഡിക്കൽ ശാസ്ത്ര രംഗത്ത് വൻ വിജയമാണ് ഉണ്ടാക്കാൻ പോകുന്നത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News