7 March 2026

കുവൈത്ത് ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ്; 1425 മലയാളികൾക്ക് എതിരെ അന്വേഷണം

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്

കുവൈത്തിലെ ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ് നടത്തി മുങ്ങിയ 1425 മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. ഗൾഫ് ബാങ്കിൽ നിന്നും ലോൺ നേടിയ ശേഷം അവിടെ നിന്നും മുങ്ങിയവർക്ക് എതിരെയാണ് അന്വേഷണം. തട്ടിപ്പ് നടത്തിയ 1425 മലയാളികളിൽ 700 ഓളംപേർ നനഴ്‌സുമാരാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഇതുവരെ ഇരുപതോളം കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കും.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. കുവൈറ്റിലെ മിനിസ്റ്റർ ഓഫ് ഹെൽത്തില്‍ നഴ്‌സായി ജോലി ചെയ്‌തിരുന്ന 700-ഓളം പേർ കുറ്റാരോപിതരാണ്. ഗൾഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മുങ്ങിയത്. 50 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെയാണ് പലരും ലോണെടുത്തത്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി.

ഒരു മാസം മുമ്പാണ് കേരളത്തിൽ ഗൾഫിൽ നിന്നും ബാങ്ക് തട്ടിപ്പിൻ്റെ കേസുമായി ബാങ്ക് അധികൃതർ എത്തിയത്. കഴിഞ്ഞമാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ സംസ്ഥാന പൊലീസ് മേധാവികളെ കണ്ടു. പിന്നീട് ഡിജിപി നിർദ്ദേശിച്ച പ്രകാരമാണ് കേസെടുത്തത്. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കം നൽകിയാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020- 22 കാലത്ത് ബാങ്കിൽ നിന്നും ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്.

ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ടുകോടി രൂപവരെ ലോണെടുത്ത് പലരും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എറണാകുളം കോട്ടയം ജില്ലാ വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക.

ബാങ്കിനെ കബളിപ്പിച്ചു എന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ ആളുകൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൻ്റെ ഇടനിലക്കാരായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News