4 April 2025

അനധികൃത ഡാറ്റ കൈമാറ്റം; മെറ്റാ കമ്പനിക്ക് 130 കോടി ഡോളർ പിഴ ചുമത്തി

യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് തിങ്കളാഴ്ചയാണ് പിഴ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ഈ പിഴ ചുമത്തിയത്.

മെറ്റാ കമ്പനിക്ക് റെക്കോഡ് തലത്തില് പിഴ ചുമത്തി . യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ഡാറ്റ യുഎസിലെ സെർവറുകളിലേക്ക് നിയമവിരുദ്ധമായി ട്രാൻസ്ഫർ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മെറ്റാ കമ്പനിക്ക് യൂറോപ്യൻ റെഗുലേറ്റർമാർ പിഴ ചുമത്തി. ഈ കേസിൽ 130 കോടി ഡോളർ നൽകാനാണ് കോടതി ഉത്തരവിട്ടത്.

യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് തിങ്കളാഴ്ചയാണ് പിഴ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ഈ പിഴ ചുമത്തിയത്. യൂറോപ്പിലെ ഡാറ്റ പ്രൈവസി നിയമങ്ങൾ അനുസരിച്ചാണ് പിഴ ചുമത്തിയത്.

യൂറോപ്പ് ചുമത്തിയ പിഴയ്‌ക്കെതിരെ വാട്‌സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റാ കമ്പനി കോടതിയെ സമീപിക്കും. അതേസമയം, യൂറോപ്പിലെ ഫെയ്‌സ്ബുക്ക് സേവനങ്ങൾക്ക് തൽക്കാലം തടസ്സമില്ലെന്ന് കമ്പനി വെളിപ്പെടുത്തി.

Share

More Stories

‘മാസപ്പടി കേസിൽ വീണ വിജയൻ പ്രതി’; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയ അനുമതി

0
എക്‌സാലോജിക്- സിഎംആർഎൽ മാസപ്പടി ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്....

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപുകള്‍ക്കും നികുതി ചുമത്തി ട്രംപ്; സോഷ്യല്‍ മീഡിയയിൽ പരിഹാസം

0
മനുഷ്യവാസം ഇല്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിൻ്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍...

സ്റ്റാർ ഹോട്ടൽ രംഗത്ത് കേരളം വളരെ മുന്നിൽ

0
കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ വളരെ മുന്നിലെന്ന് യൂണിയൻ സർക്കാരിൻ്റെ കണക്കുകൾ. രാജ്യത്താകെയുള്ള 24725 സ്റ്റാർ, ഫോർ- സ്റ്റാർ, ത്രീ- സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ ആണ്. സ്റ്റാർ...

തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി വീര ധീര സൂരൻ

0
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. എമ്പുരാനൊപ്പം ക്ലാഷ് റലീസ്‌ ചെയ്ത സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍...

ബംഗാൾ സ്‌കൂൾ സെലക്ഷൻ കമ്മീഷൻ നടത്തിയ 25,000 നിയമനങ്ങൾ അസാധുവാക്കി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

0
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ സ്‌കൂളുകളിലെ 25,753 അധ്യാപക നിയമനങ്ങൾ റദ്ദാക്കാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി വ്യാഴാഴ്‌ച ശരിവച്ചു. മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും 'കൃത്രിമത്വത്തിൻ്റെയും വഞ്ചനയുടെയും ഫലമാണെന്ന്' സുപ്രീം കോടതി...

‘ലൈംഗികമായി ചൂഷണം’; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

0
ഐബി ഉദ്യോഗസ്ഥ ആയിരുന്ന മേഘ മധുവിൻ്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സുകാന്തിന് ഒരേസമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മേഘ...

Featured

More News