27 November 2024

മാർക്ക് ലിസ്റ്റ് വിവാദം; ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല

അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി പറഞ്ഞു. ഇതിനോടൊപ്പം ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇന്ത്യൻ പ്രസിഡണ്ടാണെങ്കിൽ പോലും ഇളവ് നൽകാനാവില്ലെന്നും കോടതി പറഞ്ഞു

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ ഉണ്ടായ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോർട്ടർ അഖില നന്ദകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു . അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി പറഞ്ഞു.

ഇതിനോടൊപ്പം ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇന്ത്യൻ പ്രസിഡണ്ടാണെങ്കിൽ പോലും ഇളവ് നൽകാനാവില്ലെന്നും കോടതി പറഞ്ഞു. ഈ മാസം ആറിന്‌ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 41 (എ) പ്രകാരം ഹർജിക്കാരിക്ക്‌ നോട്ടീസ് നൽകിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ്‌ കോടതിയുടെ നിർദേശമുണ്ടായത്‌.

ആർഷോ നൽകിയ പരാതിയിൽ സംസ്ഥാന ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ അഖില നന്ദകുമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം.

Share

More Stories

ഇന്ത്യയിൽ ഇതാദ്യം, എയ്റോഡൈനാമിക് ഡിസൈൻ, 280 കിമീ വേഗത; പുതിയ ഹൈ സ്‌പീഡ് ട്രെയിൻ ഉടൻ വരുന്നു

0
ഇന്ത്യയിലെ അതിവേഗ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് പുതിയ താരോദയം ഉടൻ. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് 250 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന പുതിയ ഹൈ സ്‌പീഡ് ട്രെയിനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. വന്ദേ ഭാരത...

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

0
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. 37-ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിൻ്റെ...

വർഗ്ഗീയത പറഞ്ഞ് അറ്റൻഷൻ പിടിച്ചു പറ്റിയല്ല സിനിമ വിജയിപ്പിക്കാൻ ശ്രമിക്കേണ്ടത്

0
| ശരണ്യ എം ചാരു ഓർക്കുന്നുണ്ടോ രണ്ട് നടന്മാർ ഹോട്ടൽ മുറിയിൽ വച്ചു തല്ലു കൂടിയൊരു വീഡിയോ കുറച്ചു മാസങ്ങൾക്ക് മുമ്പ് വൈറൽ ആയത്. അന്നതേക്കുറിച്ച് അന്വേഷിച്ചപ്പഴാണ് അറിഞ്ഞത് അവർ വെറുതെ നാട്ടുകാരെ പറ്റിക്കാനും...

ഉടൻ രാജ്യം വിടുക; റഷ്യൻ പത്രപ്രവർത്തകരെ ജർമ്മനി പുറത്താക്കി

0
റഷ്യൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ചാനൽ 1 ൻ്റെ ബെർലിൻ ബ്യൂറോ അടച്ചുപൂട്ടാൻ ജർമ്മൻ സർക്കാർ ഉത്തരവിടുകയും ഡിസംബർ ആദ്യത്തോടെ രാജ്യം വിടാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.ലേഖകൻ ഇവാൻ ബ്ലാഗോയ്‌ക്കും ക്യാമറാമാൻ ദിമിത്രി വോൾക്കോവിനും...

പ്രകൃതി സൗന്ദര്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ്

0
പ്രകൃതി സൗന്ദര്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നയിടമാണ് നാഹര്‍ഹോളെ..മൈസൂരും കുടകിലമായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ഇവിടം. പശ്ചിമഘട്ടത്തിലെ മലനാടന്‍ ഭൂപ്രകൃതിയിലെ ഈ വനങ്ങളില്‍ മാംസഭുക്കുകളുടെയും സസ്യഭുക്കുകളുടെയും വലിയ ശേഖരം തന്നെ നമുക്ക് കാണാന്‍ കഴിയും.. രാജ്യത്തെ...

കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്‌കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോണ്‍ മെട്രോ നഗരങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര...

Featured

More News