18 January 2025

മലയാള മാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മണ്ടത്തരത്തിന് തുടക്കമിട്ട റിപ്പോർട്ടർ ടി വി

തങ്ങളുടെ ചാനൽ മുതലാളിമാർ പ്രതികളായ മുട്ടിൽ മരം മുറി കേസ് ഏറ്റവും പ്രാധാന്യത്തോടെ സ്വന്തം ചാനൽ വഴി ചർച്ച ചെയ്ത് ആ മുതലാളിമാരെ രക്ഷിച്ചെടുക്കാനുള്ള ശ്രമം. സോഷ്യൽ മീഡിയ കാലത്ത് ഒരു വിഷയത്തിന്മേലുള്ള സ്പാർക്ക് മതി ആ വിഷയത്തിന്റെ ജാതകം മുഴുവൻ വലിച്ചു പുറത്തിടാൻ.

| ശ്രീകാന്ത് പികെ

മലയാള മാദ്ധ്യമങ്ങളിൽ രാഷ്ട്രീയ കക്ഷികളോട് ബന്ധം പുലർത്തുന്ന ചാനലുകളെ മാറ്റി നിർത്തിയാൽ വിവിധ കോർപ്പറേറ്റുകളുടേയും വ്യവസായ സംരംഭങ്ങളുടേയും വ്യക്തികളുടേയും ഉടമസ്ഥതയിലുള്ള ചാനലുകളാണ് ബാക്കിയുള്ളതിൽ ഭൂരിപക്ഷം.

ഏഷ്യാനെറ്റ് ന്യൂസ് ഉടമ ബിജെപി നേതാവും യൂണിയൻ മന്ത്രിയുമായ രാജീവ്‌ ചന്ദ്ര ശേഖറും, മനോരമ ന്യൂസ് ഉടമകളായ കണ്ടത്തിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എം.ആർ.എഫുമൊക്കെ അഴിമതിക്കേസിൽ പേര് പതിച്ചവരാണ്. രാജീവ്‌ ചന്ദ്രശേഖർ ഭരണത്തിന്റെ നിഴലിൽ പിടിക്കപ്പെട്ടില്ലെങ്കിൽ എം.ആർ.എഫ് കോമ്പറ്റീഷൻ കമ്മീഷന് പിഴയടക്കേണ്ടി വന്നു. പക്ഷേ ഈ രണ്ട് വാർത്തകളും അതത് വാർത്താ ചാനലുകളിൽ നിന്ന് പരമാവധി മാറ്റി നിർത്തും, കാരണം ആ വാർത്ത തൊട്ടാൽ അതിന്മേൽ ഏത് തരത്തിലുമൊരു ചർച്ച വന്നാൽ നാറാൻ പോകുന്നത് തങ്ങളുടെ മുതലാളിയും അത് വഴി തങ്ങളുമാണെന്ന ബോധം അവർക്കുണ്ട്.

എന്നാൽ മലയാള മാദ്ധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മണ്ടത്തരത്തിനാണ് റിപ്പോർട്ടർ ടി.വി ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. തങ്ങളുടെ ചാനൽ മുതലാളിമാർ പ്രതികളായ മുട്ടിൽ മരം മുറി കേസ് ഏറ്റവും പ്രാധാന്യത്തോടെ സ്വന്തം ചാനൽ വഴി ചർച്ച ചെയ്ത് ആ മുതലാളിമാരെ രക്ഷിച്ചെടുക്കാനുള്ള ശ്രമം. സോഷ്യൽ മീഡിയ കാലത്ത് ഒരു വിഷയത്തിന്മേലുള്ള സ്പാർക്ക് മതി ആ വിഷയത്തിന്റെ ജാതകം മുഴുവൻ വലിച്ചു പുറത്തിടാൻ. ബോധമുള്ള മനുഷ്യർ പ്രതിരോധത്തിലാകുന്ന വിഷയം തൊടാതെ മാറ്റി വെക്കും, എന്നാൽ ഇവിടെയിതാ ഒരു ചാനൽ തൊഴിലാളികൾ തന്നെ പണത്തിന് വേണ്ടി എന്ത് പണിയും ചെയ്യുമെന്ന് കാട്ടി തരുകയാണ്.

മരത്തിന്റെ ഡി.എൻ.എ പരിശോധന സംസ്ഥാനത്ത് ആദ്യമായി നടക്കുന്നത് ഈ കേസിലാണ്, രാജ്യത്ത് തന്നെ ആദ്യമായാണെന്നും കേൾക്കുന്നു. മുറിച്ച് കടത്തിയ മരങ്ങളിൽ മൂന്നെണ്ണം അഞ്ഞൂറിലേറെ വർഷങ്ങൾ പഴക്കമുള്ളതാണ്. അതിലൊന്നിന് 574 വർഷങ്ങളുടെ പഴക്കമാണെന്നാണ് കണ്ടെത്തിയത്. ബാക്കിയുള്ളതിൽ ഭൂരിഭാഗത്തിനും നൂറിലേറെ വർഷത്തെ പഴക്കവും. ഇങ്ങനെ കോടി കണക്കിന് രൂപ വിലമതിക്കുന്ന 104 മരങ്ങളാണ് പട്ടയ ഭൂമിയിൽ നിന്നടക്കം മുറിച്ച് കടത്തിയത്. റവന്യു വകുപ്പിന്റെ ഉത്തരവ് പ്രകാരം 1964 -ന് ശേഷമുള്ള മരങ്ങളാണ് മുറിച്ചതെന്ന പ്രതികളുടെ വാദം ഇതോടെ തന്നെ പൊളിഞ്ഞു കഴിഞ്ഞു.

ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയത്. ചെറുകിട കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായി. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. കർഷകർ സ്വമേധയാ മരം മുറിക്കാൻ അപേക്ഷ സമർപ്പിച്ചു എന്ന പ്രചാരണമായിരുന്നു പ്രതികൾ നടത്തിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളുടെ ഭൂമിയിൽ നിന്നാണ് 104 മരങ്ങൾ മുറിച്ച് കടത്തിയത്.

കേസിൽ പ്രതികളായ കർഷകരും ആദിവാസികളും ഉൾപ്പെടെ 28 പേരെ കേസിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. 68 പ്രതികളുള്ള കേസിലെ 20 ആദിവാസികളെയും എട്ട്‌ കർഷകരെയുമാണ്‌ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്‌. ആദിവാസികളെയും കർഷകരെയും കബളിപ്പിച്ചാണ്‌ പ്രതികൾ അവരുടെ ഭൂമിയിൽ നിന്നും ഈട്ടി മരം മുറിച്ചതെന്ന്‌ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നായിരുന്നു ഈ നടപടി. ഇതിനെ സാധുകരിക്കുന്നതാണ് പുതിയ ഫോറൻസിക് പരിശോധന ഫലം.

വനം വകുപ്പിന്റെ അന്വേഷണ ചരിത്രത്തിലെ ഫലവത്തായ ഒരു അന്വേഷണ ദൗത്യമാണ് മുട്ടിൽ മരം മുറി കേസിൽ നടന്നത്. ഡി.എൻ. എ റിപ്പോർട്ട് കൂടി കിട്ടിയ സാഹചര്യത്തിൽ വരുന്ന ഓഗസ്ത് മാസത്തിൽ കുറ്റ പത്രം സമർപ്പിക്കാനിരിക്കയാണ് റിപ്പോർട്ടർ ടി.വി മുതലാളിമാരെ രക്ഷിച്ചെടുക്കാൻ വേണ്ടി ഈ പണി രാവിലെ മുതൽ ചെയ്യുന്നത്.

കാട്ട് കൊള്ള എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന കൊള്ള. അഞ്ച് നൂറ്റാണ്ടിലധികം കാലം പഴക്കമുള്ള സംരക്ഷിത പ്രകൃതി സമ്പത്താണ് സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ നിൽക്കുന്ന പാവങ്ങളായ മനുഷ്യരെ കൂട്ട് പിടിച്ച് ചില വ്യക്തികൾ വെട്ടി വിറ്റ് കോടികളുടെ സമ്പത്ത് ഉണ്ടാക്കിയത്. അതിനെയാണ് അനേക കാലത്തെ മാദ്ധ്യമ പ്രവർത്തന പരിചയം പറയുന്ന, മാദ്ധ്യമ സംസ്കാരത്തെ കുറിച്ച് ക്ലാസെടുക്കുന്ന മുൻ നിര മാദ്ധ്യമ പ്രവർത്തകർ നിരന്നു നിന്ന് ന്യായീകരിക്കുന്നത്.

പണത്തിന് മേലെ പരുന്തും പറക്കില്ല എന്നൊക്കെയുള്ള പഴഞ്ചൊല്ലൊക്കെ പ്രായോഗിക തലത്തിൽ കാണുന്നത് ഇങ്ങനെയൊക്കെയാണ്. ഇവരൊക്കെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റിയിൽ രണ്ട് വർഷം മുന്നേ ഈ കാട്ട് കൊള്ളയെ കുറിച്ച് നമ്മളോട് പറഞ്ഞവരാണ്. എന്താണ് മാദ്ധ്യമ ലോകത്ത് ഇന്ന് നടക്കുന്നത് എന്ന് ലളിതമായി കാണിക്കാൻ ഇതിലും നല്ലൊരു ഉദാഹരണമില്ല.

Share

More Stories

പുരുഷ കമ്മീഷന് വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിൻ്റെ പിന്തുണ കൂടി അഭ്യർത്ഥിക്കുന്നു: രാഹുൽ ഈശ്വർ

0
ഇന്നത്തെ കാലഘട്ടത്തിൽ ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണെന്നും പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ. ഹണി റോസിന് അവർ നൽകിയ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ...

അന്താരാഷ്‌ട്ര ബ്രാൻഡ് PUMA പേരു മാറ്റിയോ? പുതിയ പരസ്യ തന്ത്രത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി കമ്പനി

0
പൂമ ഇപ്പോൾ റീബ്രാൻഡ് ചെയ്തോ? പലരുടെയും സംശയം ഇതായിരുന്നു. പുതിയതായി വന്ന പരസ്യ ബോർഡുകളിലും മറ്റും PUMA എന്ന പരിചിതമായ പേരിന് പകരം PVMA എന്നായിരുന്നു ഏതാനും ദിവസം കണ്ടത്. ഇതുമായി ബന്ധപ്പെട്ട...

കെജ്‌രിവാളിന് എതിരെ കോൺഗ്രസ് ആക്രമണം നടത്തുന്നത് പ്രധാനമായത് എന്തുകൊണ്ട്?

0
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരം 2025 വളരെ രസകരമാണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രകടനം നിരാശാജനകം ആയിരുന്നുവെങ്കിലും ഇത്തവണ പുതിയ തന്ത്രവുമായാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ആം ആദ്‌മി പാർട്ടിയെയും (എഎപി) അരവിന്ദ്...

തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

0
കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്....

ദുബൈ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളം

0
2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോ​ടി ...

Featured

More News