ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിക്കുന്ന കഫ് സിറപ്പ് ഗുണനിലവാരമില്ലാത്തതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇറാഖിൽ മുന്നറിയിപ്പ് നൽകി. അവസാന പത്ത് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ത്യൻ നിർമ്മിത മരുന്നുകൾക്ക് ലോകാരോഗ്യ സംഘടനയുടെ ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിക്കുന്നത്.
‘കോൾഡ് ഔട്ട്’ സിറപ്പ് തീർത്തും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി തമിഴ്നാട് ആസ്ഥാനമായുള്ള ഫോർട്ട്സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്ന് നിർമ്മിക്കുന്നത്.
വിദഗ്ധ ‘പരിശോധനയ്ക്കായി സമർപ്പിച്ച ‘കോൾഡ് ഔട്ട്’ കഫ് സിറപ്പിന്റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും (0.25%), എത്തിലീന്‍ ഗ്ലൈക്കോളും (2.1%) കണ്ടെത്തി. അനുവദനീയ പരിധിയിൽ (0.10% ) കൂടുതലായിരുന്നു മരുന്ന് സാമ്പിളിൽ ഇവയുടെ അളവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
പരിശോധനയ്‌ക്കായി സമർപ്പിച്ച ‘കോൾഡ് ഔട്ട്’ കഫ് സിറപ്പിന്റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും (0.25%) എഥിലീൻ ഗ്ലൈക്കോളും (2.1%) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സാമ്പിളിൽ ഇവയുടെ അളവ് അനുവദനീയമായ പരിധിയേക്കാൾ (0.10%) കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2022 ൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്‌ബസ്ക്കിസ്ഥാനിലുമായി 84 കുട്ടികളാണ് മരിച്ചത്.