22 April 2025

മോദി റൊമാന്റിക് പാട്ടുകൾ പാടിയാൽ എങ്ങനെയിരിക്കും? സമൂഹമാധ്യമങ്ങളിൽ വൈറലായി മോദി പാട്ടുകൾ

പ്രധാനമന്ത്രിയുടെ പേരിൽ പല ട്രോളുകളും പല കാലത്തും രസകരമായ ഇറങ്ങിയിട്ടുണ്ടെങ്കിലും എ. ഐ. പാട്ടുകൾക്ക് ആരാധകർ കൂടി എന്നതാണ് ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഓരോ കാലത്തും ഓരോ ട്രെൻഡുകളാണ്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പല ഗായകരും പാടി സൂപ്പർ ഹിറ്റുകളാക്കിയ പാട്ടുകൾ മോദി പാടിയാൽ എങ്ങനെ ഉണ്ടാകും. മോദിയുടെ ശബ്ദത്തിലുള്ള പാട്ടുകളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും സമൂഹമാധ്യമങ്ങളിലും വൈറൽ ആയിരിക്കുന്നത്. പാട്ട് കേട്ട ഭൂരിഭാഗം പേരും മോദിയുടെ പാട്ടിന് അഡിക്റ്റ് ആയിട്ടുണ്ട്.

തമിഴ്, മലയാളം പാട്ടുകളാണ് കൂടുതലായും ഉള്ളത്. എന്നാൽ ഇത് ആരെങ്കിലും ചെയ്യുന്ന ശബ്ദാനുകരണം ഒന്നുമല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ പാട്ടുകൾ മോദിയുടെ ശബ്ദത്തിലേക്ക് മാറ്റിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പേരിൽ പല ട്രോളുകളും പല കാലത്തും രസകരമായ ഇറങ്ങിയിട്ടുണ്ടെങ്കിലും എ. ഐ. പാട്ടുകൾക്ക് ആരാധകർ കൂടി എന്നതാണ് ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. ഗായകരെ ട്രോളുന്ന പേജുകളിൽ പോലും മോദിയാണ് പ്രധാനഗായകൻ.

നരേന്ദ്രമോദിയെ ട്രോളുന്നതിനെ എതിർത്തും അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ട്രോളിയാൽ വൈകാതെ ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ നിരോധിക്കുമെന്നാണ് ഒരു വിഭാഗം ആശങ്കപ്പെടുന്നത്. എന്നാൽ മോദിയുടെ ശബ്ദത്തിൽ പാട്ടുകൾ കേൾക്കാൻ ഇഷ്ടമാണെന്നും പുതിയ പാട്ടുകൾ വരട്ടെ എന്നുമാണ് വേറെ ഒരു വിഭാഗത്തിന് പറയാനുള്ളത്. മോദിക്ക് ഒപ്പം മറ്റ് നടീനടന്മാരുടെ ശബ്ദത്തിലും പാട്ടുകൾ വരുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. വാർത്ത വായിക്കുന്നതിന് ഉൾപ്പടെ എ.ഐ. അവതാരകൻ വന്നു. ആളുകളുടെ രൂപം മാറ്റൽ, ശബ്ദം മാറ്റൽ, തുടങ്ങി നിരവധി കാര്യങ്ങൾ പലരും പരീക്ഷിക്കുന്നുണ്ട്. ഒരു തരത്തിൽ നല്ലതും എന്നാൽ വലിയ പണി കിട്ടാനും സാധ്യതയുള്ള പരീക്ഷണമാണ് ഇവ.

Share

More Stories

കാശ്‌മീരിൽ ഭീകരാക്രമണത്തിൽ 20-ലേറെ പേർക്ക് പരിക്കേറ്റു; ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

0
ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിൽ ബൈസരൻ താഴ്‌വരയിൽ ചൊവ്വാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 20 ലധികം പേർ കൊല്ലപ്പെട്ടതായി പോലീസ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. "മിനി- സ്വിറ്റ്‌സർലൻഡ്"...

കേരള- തമിഴ്‌നാട് ക്ഷേത്രങ്ങള്‍ക്ക് ഐഎസ്‌ഐഎസ് ഭീഷണി; എൻഐഎയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

0
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ്‌ഐഎസ് ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). ഐ‌എസുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളിലെ അംഗങ്ങൾ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളെ ലക്ഷ്യം വെയ്‌ക്കുന്ന...

അക്ഷര സിംഗ് മാത്രമല്ല; ഈ സുന്ദരികളും ഭോജ്‌പുരി ചലച്ചിത്ര വ്യവസായത്തിൽ പ്രശസ്‌തരാണ്

0
ഭോജ്‌പുരി ചലച്ചിത്ര വ്യവസായത്തിൽ പവൻ സിംഗ്, മനോജ് തിവാരി, രവി കിഷൻ, ഖേസരി ലാൽ യാദവ് എന്നിവരെ പരാമർശിക്കാതിരിക്കുക അസാധ്യമാണ്. ഈ നാല് സൂപ്പർസ്റ്റാറുകളും ഭോജ്‌പുരി സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി എന്നു...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ആരു വരും?

0
ഈസ്റ്റര്‍ ദിനത്തിൻ്റെ പിറ്റേന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കരെ കണ്ണീരിലാഴ്ത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. തിങ്കളാഴ്‌ച രാവിലെ പ്രാദേശിക സമയം 7.35-നാണ് മാര്‍പ്പാപ്പ വിട പറഞ്ഞത്. ''പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ...

പാണക്കാടിൻ്റെ അഭ്യര്‍ഥന- കപില്‍ സിബല്‍ നരിക്കോട്ട് ഇല്ലത്തിന് വേണ്ടി ഹാജരാകും; 2031 ജനുവരി 23-ലെ ‘വാർത്ത ട്രോൾ’ വൈറൽ

0
തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ വഖഫ് ഭൂമി തട്ടിയെടുക്കാൻ ഇല്ലത്തിൻ്റെത് ആണെന്ന് സത്യവാങ്മൂലം കൊടുത്ത മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. സയീദ് അബി എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് 2031-ലെ...

‘മുഖം വികൃതമാക്കി ക്രൂരകൊലപാതകം’; വ്യവസായിടെയും ഭാര്യയുടെയും കൊലയിൽ അന്വേഷണം

0
കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മുഖം വികൃതമാക്കിയും, നഗ്നരാക്കിയും ആണ്...

Featured

More News