22 February 2025

മറുനാടൻ മലയാളിക്കെതിരെ പ്രതിഷേധവുമായി കേരള ഹൗസ് ജീവനക്കാർ

കേരളാ ഹൌസ് ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് മറുനാടനിൽ വരുന്ന വാര്‍ത്തകളെന്ന് എന്‍ജിഓ യൂണിയന്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസിലും നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു.

സ്റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസില്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ തുടർച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മറുനാടന്‍ മലയാളി ഓണലൈൻ മാധ്യമത്തിനെതിരെ ഡൽഹി കേരള ഹൗസ് ജീവനക്കാരുടെ പ്രതിഷേധം.

കേരളാ ഹൌസ് ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് മറുനാടനിൽ വരുന്ന വാര്‍ത്തകളെന്ന് എന്‍ജിഓ യൂണിയന്‍ ചൂണ്ടിക്കാട്ടി. സ്‌റ്റേറ്റ് സര്‍വ്വീസ് റൂള്‍ കേരള ഹൗസിലും നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു. അതേസമയം, ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചായിരുന്നു 2019 -ല്‍ കേരള ഹൗസിലെ നോണ്‍ ഗസറ്റഡ് തസ്‌കയിലേക്കുള്ള പ്രമോഷന്‍ നിയമനങ്ങള്‍ക്കുള്ള കേരള ഹൗസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂൾ നടപ്പിലാക്കിയത്.

ഈ നടപടിയുടെ തുടര്‍ച്ചയായിരുന്നു സ്റ്റേറ്റ് സര്‍വ്വീസ് റൂള്‍ നടപ്പിലാക്കുനുള്ള ശുപാര്‍ശ ഇപ്പോ സര്‍ക്കാര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും പരിഗണിച്ചു കൊണ്ട് പ്രമോഷന്‍ നല്‍കുന്നതുള്‍പ്പെടെയാണ് ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് ദില്ലി കേരള ഹൗസില്‍ എന്‍ജിഒ യൂണിയന്‍ പ്രതിഷേധം നടത്തിയത്.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രമോഷൻ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും പിന്‍വാതില്‍ നിയമനമെന്നും വിദ്യാഭ്യാസ യോഗ്യതയില്ലാവര്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാനുള്ള സര്‍ക്കാരിന്റെ നിക്ഷിപ്ത താല്പര്യമെന്നുമൊക്കെയാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ ശക്തമയ പ്രതിഷേധമാണ് കേരള ഹൗസില്‍ നടന്നത്.

മാധ്യമം ഓണ്‍ലൈനിലൂടെ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. കേരള സര്‍വ്വീസ് റൂള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെയും ജീവനക്കാന്‍ അഭിനന്ദിച്ചു. വര്‍ഷങ്ങളായി കേരള ഹൗസില്‍ ജോലി ചെയ്യുന്നവരുടെ അത്ര പ്രവര്‍ത്തി പരിചയമോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവര്‍ ഡെപ്യൂട്ടേഷനില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെടുന്ന സാഹചര്യം മാറണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അതിനെ അട്ടിമറിക്കാനാണ് മറുനാടന്‍ ഉള്‍പ്പെടെ നീക്കം നടത്തുന്നതെന്നും ജീവനക്കാന്‍ പറയുന്നു.

Share

More Stories

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു; ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഗൂഢാലോചന നടത്തിയെന്ന വലിയ അവകാശവാദം വീണ്ടും ഉന്നയിച്ചു. വാഷിംഗ്ടണിൽ നടന്ന 'റിപ്പബ്ലിക്കൻ ഗവർണേഴ്‌സ് അസോസിയേഷൻ' യോഗത്തിലാണ്...

‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

0
നവോത്ഥാന നായകൻ മഹാത്മാ 'അയ്യങ്കാളി'യുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ. താരാ പ്രൊഡക്ഷൻസിൻ്റെ...

എക്‌സലേറ- 2025; തിരുവനന്തപുരത്ത് എത്താൻ നൂറോളം വനിതാ സംരംഭകർ ഒരുങ്ങുന്നു

0
തിരുവനന്തപുരം: വ്യാപാര വിപണന മേളകൾക്കും മറ്റ് ഇതര ഫെസ്റ്റുകൾക്കും പ്രധാന പങ്കുവഹിക്കുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം. വീണ്ടും വലിയൊരു ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന...

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്‌ത്‌ ആപ്പിൾ പുതിയ നിയമം

0
ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്‌തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിന് ആണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. യൂറോപ്യൻ യൂണിയൻ്റെ...

Featured

More News