| ശ്യാം സോർബ
ഒരാൾ എന്റെ അടുത്ത് വന്ന് ഞാൻ പോലീസ് ആണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ അത് വിശ്വസിക്കണം എന്നുണ്ടോ? ഐഡി കാർഡ് ചോദിച്ചാൽ കാണിക്കുക എന്നത് പോലീസ് എന്നല്ല ഏതൊരു സർക്കാർ ഉദ്യോഗസ്ഥരുടെയും കടമ തന്നെ ആണ്. അല്ലാതെ കാർഡ് കാണിക്കേണ്ട ആവശ്യം ഇല്ലാ എന്നുള്ള പോലീസ് സ്ഥിരം ശൈലി പ്രയോഗങ്ങൾ സാധാരണക്കാരുടെ നേരെ എടുക്കുന്നത് മോശം തന്നെ ആണ്.
വിനായകൻ മദ്യപിച്ചു സ്റ്റേഷനിൽ വന്നു പ്രശ്നം ഉണ്ടാക്കി എന്നുള്ള രീതിയിൽ ആണ് മാധ്യമങ്ങളിൽ വരുന്ന വാർത്ത. വളരെ ന്യായമായ ചോദ്യങ്ങൾ ആണ് വിനായകൻ പോലീസ് സ്റ്റേഷനിൽ നിന്ന് ചോദിക്കുന്നത് എന്നത് പുറത്തു വന്ന വീഡിയോസിൽ എല്ലാം വ്യക്തമാണ്. തീർത്തും മര്യാദ ഇല്ലാതെ അവിടെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥനെയും കാണാം.
രാത്രിയിൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് കയറി വന്ന് ഫോൺ ഉൾപ്പെടെ പിടിച്ചെടുക്കുന്ന ഒരാൾ, പോലീസ് ആണെന്ന് പറയുന്നു, യൂണിഫോം ഇല്ലാ, ഇനി ഉണ്ടെങ്കിൽ തന്നെ ഐഡി കാർഡ് ചോദിച്ചാൽ കാണിക്കാൻ തയ്യാറാകണം. ഇവിടെ തെറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് തന്നെ ആണ്. ഈ വിഷയത്തിൽ വിനായകന് ഒപ്പം തന്നെ ആണ്.
ജാതി കാർഡും നിറ കാർഡും കൊണ്ട് ഇറങ്ങി എന്ന് പറയുന്ന ആളുകളോട്, സഹനടിയെ പീഡിപ്പിക്കാൻ കൊട്ടെഷൻ കൊടുത്ത നടനും, വിവാഹ വാഗ്ദാനം കൊടുത്ത് പീഡിപ്പിച്ച ടെലിവിഷൻ താരവും ഒക്കെ പോലീസ് സ്റ്റേഷനിൽ വന്ന രംഗം കണ്ടതാണോ? എന്തുമാത്രം പ്രിവിലേജ് ആണ് അവർക്ക് കിട്ടിയത് എന്ന് കണ്ടതാണോ? ഇവിടെ പ്രശ്നം നിറവും ജാതിയും ഒക്കെ തന്നെ ആണെന്നെ…. പോലീസിന് ആരുടേം അവകാശങ്ങൾ എഴുതി കൊടുത്തിട്ടില്ല. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അവർ ബാധ്യസ്ഥർ ആണ്