ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ഇന്ത്യ ശ്രീലങ്കയെ തുടച്ചുനീക്കി സെമിയിൽ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്ന ലങ്ക വെറും 55 റൺസിന് പുറത്തായി . ഇതോടുകൂടി ഇന്ത്യ സെമിയിൽ എത്തുന്ന ആദ്യ ടീമായി മാറി.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇന്ത്യ രേഖപ്പെടുത്തി. വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ തകർത്ത് ഏകദിന ലോകകപ്പിൽ 302 റൺസിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ ഏറ്റവും വലിയ വിജയം നേടിയത്.

മത്സരത്തിൽ ശ്രീലങ്ക 19.4 ഓവറിൽ 55ന് എല്ലാവരും പുറത്തായി. ശ്രീലങ്കയെ വളരെ ലാഘവത്തിലായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്ന ലങ്ക വെറും 55 റൺസിന് പുറത്തായി . ഇതോടുകൂടി ഇന്ത്യ സെമിയിൽ എത്തുന്ന ആദ്യ ടീമായി മാറി. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ നായകൻ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി.

ഈ ടൂർണമെന്റിൽ ഉടനീളം മാന്യമായ സംഭവനനകൾ നടത്തിയിട്ടുള്ള രോഹിത് ഇന്ന് 4 റൺ മാത്രമെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയെ(4) ആദ്യ ഓവറിലെ നഷ്ടമായ ശേഷം കോഹ്‌ലി ഗിൽ സഖ്യം ഇന്ത്യയെ കരകയറ്റി. എന്നാൽ മനോഹരമായ ക്ലാസ് ഇന്നിംഗ്സ് കളിച്ച കോലി ശുഭ്മാൻ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ 189 റൺസിൻറെ കൂട്ടുകെട്ടുയർത്തി. 92 റൺസെടുത്ത ഗില്ലിനെ ദിൽഷൻ മധുശങ്ക മടക്കിയതിന് പിന്നാലെ കോലിയുടെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി താരം മടങ്ങുക ആയിരുന്നു.

കോഹ്‌ലി 88 റൺസ് എടുത്താണ് പുറത്തായത് ഇന്ന് ഇരുതാരങ്ങൾക്കും സെഞ്ച്വറി നേടാൻ സുവർണാവസരം ആയിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരുടെയും വിക്കറ്റുകൾ നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച രാഹുൽ- അയ്യർ സഖ്യവും അക്രമാത്മകമായി കളിച്ചു. രാഹുൽ 21 റൺ എടുത്ത ശേഷം മടങ്ങിയപ്പോൾ ക്രീസിൽ എത്തിയ സൂര്യകുമാർ 12 റൺ എടുത്ത് മടങ്ങി.

പക്ഷെ ശ്രേയസ് ജഡേജക്കൊപ്പം ആക്രമണം തുടർന്നു. സ്ററീയസ് അയ്യർ 56 പന്തിൽ 82 റൺ നേടിയപ്പോൾ ജഡേജ 24 പന്തിൽ 35 റൺ നേടി അവസാന പന്തിൽ പുറത്തായി. ലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുശങ്ക 5 വിക്കറ്റ് നേടിയപ്പോൾ ചമീര ഒരു വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കൻ ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ പാതും നിസ്സങ്ക റൺ ഒന്നും എടുക്കാതെ പുറത്തായി. ബുംറയുടെ മനോഹരമായ പന്തിൽ താരത്തിന് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.

അതിനുശേഷം സിറാജിന്റെ ഊഴം ആയിരുന്നു. ഇത്തവണത്തെ ഏഷ്യ കപ്പിലെ ലങ്കയ്ക്ക് എതിരായ മികച്ച പ്രകടനത്തിന്റെ ഓർമപുതുക്കിയ പ്രകടനം പുറത്താക്കി. ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്നെയെ വിക്കറ്റിന് മുന്നിൽ കുടുക്കി. ആ ഓവറിലെ അഞ്ചാം പന്തിൽ സദീര സമരവിക്രമയെ സ്ലിപ്പിൽ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഇതോടുകൂടി 2 റൺസിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാൻ വഴിയില്ലാതെ പതറി.

അതിനുശേഷം കണ്ടത് ശ്രീ ലങ്കൻ ബാറ്ററുമാരുടെ പവലിയനിലേക്ക് ഉള്ള പ്രയാണം ആയിരുന്നു. തന്റെ അടുത്ത ഓവറിൽ കുശാൽ മെൻഡിസിനെ ( 0 ) സിറാജ് വീഴ്ത്തി. പിന്നാലെ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. സദീര സമരവിക്രമ ( 0 ), ചരിത് അസ്‌ലങ്ക 1 , ആഞ്ചലോ മാത്യൂസ് 12 , ദുഷൻ ഹേമന്ത 0 എന്നിവരെ വീഴ്ത്തി ഷമി ഇടുത്തി ആയി പെയ്തു. ശേഷം രജിത- തീക്ഷണ സഖ്യം പൊരുതി നോക്കിയെങ്കിലും രജിതയെ 14 ഗില്ലിന്റെ കൈയിൽ എത്തിച്ച് ഷമി ഈ ലോകകപ്പിലെ തന്റെ രണ്ടാം അഞ്ചാം വിക്കറ്റ് നേട്ടം സ്വന്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...