4 April 2025

കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ; ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കൾ

എഴുതാനും സംസാരിക്കാനും കണക്ക് കൂട്ടാനുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ' ലക്‌സികോ'പഠന ആപ്പുമായി എല്.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി.

36 മത് കേരള ശാസ്ത്ര കോൺഗ്രസിൽ കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കളെത്തി. കാസർകോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമാണ് ശാസ്ത്രീയ പ്രതിവിധികളുമായി എത്തിയത്.

മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി വിദ്യാർത്ഥികൾ

മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി എൽ.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പി.ഐ.ആർ സെൻസറും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. വന്യജീവികളുടെ ചലനം അറിയുമ്പോൾ സെൻസർ പ്രവർത്തിക്കുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ക്യാമറകൾ പ്രവർത്തന സജ്ജമാവുകയും ചെയ്യും. എ.ഐ സഹായത്തോടെ നേരത്തെ തന്നെ സെറ്റ് ചെയ്ത വെച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ജീവിയെ തിരിച്ചറിയുന്നു. തുടർന്ന് ജീവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദങ്ങൾ, ഉയർന്ന വെളിച്ചം, ശത്രു ജീവികളുടെ ശബ്ദങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുകയും കർഷകൻ്റെ ഫോണിൽ അലേർട്ട് സന്ദേശം ലഭിക്കുകയും ചെയ്യും.

വലിയ ചിലവുള്ള പ്രോജക്ട് ആയതിനാൽ അതിൻ്റെ ചെറു രൂപമാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. നാടും കർഷകരും നേരിടുന്ന വലിയ പ്രതിസന്ധി പത്ര മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞതിനാലാണ് ഇത്തരം ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എല് ബി എസ് കോളജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിൽ പഠിക്കുന്ന അലൻ , വി.എസ് അക്ഷയ, നിധീഷ് നായ്ക്,പ്രതീക് റാവു എന്നിവർ പ്രൊജക്ട് അവതരിപ്പിച്ചു.

സുരങ്കയും ജല സംരക്ഷണവും

സുരങ്കയിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തെ സംരക്ഷിച്ച് ഭൂഗർഭ ജലത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുമായി കാസർകോട് ഗവൺമെൻറ് കോളേജ് ബി.എസ്.സി ജിയോളജി വിഭാഗം വിദ്യാർത്ഥികൾ വേദിയിലെത്തി. ചെങ്കൽ കുന്നുകൾ തുരന്ന് വെള്ളം കണ്ടെതുന്ന സുറങ്ങയിൽ നിന്നും വെള്ളം ഒഴുകി പോകുന്നത് ഒഴിവാക്കി കൃത്രിമമായി പാറകളെ വെള്ളം ശേഖരിക്കാൻ പ്രാപ്തമാക്കുന്ന കണ്ടുപിടിത്തവുമയാണ് വിദ്യാർത്ഥികൾ എത്തിയത്. സി.കെ നിഖിൽ രാജ്, പി. ആഭ, അഷിത ബാലൻ, പി. റിതുരജ് എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.

പഠന വൈകല്യം മറികടക്കാൻ ലേണിങ് ആപ്പ്

എഴുതാനും സംസാരിക്കാനും കണക്ക് കൂട്ടാനുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ‘ ലക്‌സികോ’പഠന ആപ്പുമായി എല്.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ആപ്പാണ് പഠനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയത്. ആപ് കൂടുതൽ വിപുലീ കരിച്ച് കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യം നൽകാൻ കഴിയും. ടീ.പി ഫാത്തിമത്ത് നിദ താജ്, എ.നന്ദന, അബ്ദുള്ള ഷഫൽ എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.

കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരമായി ഇലക്ട്രിക് ടില്ലറുമായി എൽ.ബി.എസ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികളായ ടീ. എ നിധിൻ, കെ.ജെ കാർത്തിക, മുഹമ്മദ് ഹുസൈൻ എന്നിവരെത്തിയത്.

Share

More Stories

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപുകള്‍ക്കും നികുതി ചുമത്തി ട്രംപ്; സോഷ്യല്‍ മീഡിയയിൽ പരിഹാസം

0
മനുഷ്യവാസം ഇല്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിൻ്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍...

സ്റ്റാർ ഹോട്ടൽ രംഗത്ത് കേരളം വളരെ മുന്നിൽ

0
കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ വളരെ മുന്നിലെന്ന് യൂണിയൻ സർക്കാരിൻ്റെ കണക്കുകൾ. രാജ്യത്താകെയുള്ള 24725 സ്റ്റാർ, ഫോർ- സ്റ്റാർ, ത്രീ- സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ ആണ്. സ്റ്റാർ...

തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി വീര ധീര സൂരൻ

0
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. എമ്പുരാനൊപ്പം ക്ലാഷ് റലീസ്‌ ചെയ്ത സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍...

ബംഗാൾ സ്‌കൂൾ സെലക്ഷൻ കമ്മീഷൻ നടത്തിയ 25,000 നിയമനങ്ങൾ അസാധുവാക്കി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

0
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ സ്‌കൂളുകളിലെ 25,753 അധ്യാപക നിയമനങ്ങൾ റദ്ദാക്കാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി വ്യാഴാഴ്‌ച ശരിവച്ചു. മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും 'കൃത്രിമത്വത്തിൻ്റെയും വഞ്ചനയുടെയും ഫലമാണെന്ന്' സുപ്രീം കോടതി...

‘ലൈംഗികമായി ചൂഷണം’; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

0
ഐബി ഉദ്യോഗസ്ഥ ആയിരുന്ന മേഘ മധുവിൻ്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സുകാന്തിന് ഒരേസമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മേഘ...

‘ബൈക്ക് ടാക്‌സി നിരോധനം’; കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു

0
ബൈക്ക് ടാക്‌സികള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ബൈക്ക് ടാക്‌സി കമ്പനികളുടെ ഹര്‍ജികള്‍ തള്ളിയ കോടതി ആറ് ആഴ്‌ചക്കുള്ളില്‍ പ്രവര്‍ത്തനം നിറുത്താനും ഉത്തരവിട്ടു. ഊബര്‍ ഇന്ത്യ, റോപ്പന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഎന്‍ഐ...

Featured

More News