20 January 2025

ചുണ്ടിലൊരു ചിരി, നെഞ്ചിലൊരു ഭാരം, നാവിൽ പലപ്പോഴും കിനിയുന്ന ‘മധുരം’

ബൈസ്റ്റാൻഡേഴ്‌സിലൂടെയാണ് സിനിമയെ അഹമ്മദ് മുന്നോട്ട് നയിക്കുന്നത്. ബൈസ്റ്റാൻഡേഴ്‌സിന്റെ ഇതുവരെ ആരും പറയാത്ത കഥ എന്ന ടാഗ് സിനിമയ്ക്ക് നന്നായി ചേരും

| പിഎസ് സുമേഷ്

ജൂൺ എന്ന സിനിമ ചെയ്ത അഹമ്മദ് കബീർ എന്ന യുവ സംവിധായകനെ ഓർമ്മയില്ലേ. അഹമ്മദിന്റെ പുതിയ ചിത്രമാണ് മധുരം. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഒട്ടും മാനസിക സുഖം തരുന്ന ഒന്നല്ല ആശുപത്രികളുടേത്. അതിപ്പോൾ അസുഖമായി പോയി കിടക്കാനായാലും അടുപ്പമുള്ളവരോടൊപ്പം ബൈസ്റ്റാൻഡറാവാനായാലും അതല്ല വെറുതെ ആരെയെങ്കിലും കാണാൻ പോയാലും മനസ്സിന് വല്ലാത്തൊരു വിറയല് തോന്നും. അല്ലെങ്കിലും അസുഖം എന്ന പേര് സുഖം തരുന്ന ഒന്നല്ലല്ലോ. എന്നാൽ മധുരം എന്ന സിനിമ നടക്കുന്നത് ഏതാണ്ട് മുഴുവൻ സമയവും ആശുപത്രിയിലാണ്.

പക്ഷെ അവസാനത്തെ ഒരൊറ്റ സീനിലല്ലാതെ നമുക്കവിടെ രോഗികളെ കാണാനാവില്ല. മറിച്ച് ബൈസ്റ്റാൻഡേഴ്‌സിലൂടെയാണ് സിനിമയെ അഹമ്മദ് മുന്നോട്ട് നയിക്കുന്നത്. ബൈസ്റ്റാൻഡേഴ്‌സിന്റെ ഇതുവരെ ആരും പറയാത്ത കഥ എന്ന ടാഗ് സിനിമയ്ക്ക് നന്നായി ചേരും. ജിമ്മി ഡോക്ടറിന്റെ ആ കഥയില്ലേ.. അവറാച്ചന്റെ ജീവന്മരണ യുദ്ധത്തെക്കുറിച്ചുള്ളത്. സിനിമയുടെ അവസാനമായപ്പോൾ എനിക്കാ കഥ ഓർമ്മ വന്നു. എല്ലാ പ്രതീക്ഷകളും അറ്റു പോവുമ്പോഴും അവസാന നിമിഷം വരെ ശ്രമിച്ചു എന്ന ചെറിയൊരാശ്വാസത്തിനു വേണ്ടി ഐ.സി.യു വിൽ കുഴലുകളാലും യന്ത്രങ്ങളാലും ബന്ധിക്കപ്പെട്ട് ജീവൻ വെടിയുന്ന അവറാച്ചന്മാർ എത്രയോ ഉണ്ട്.

താൻ വർഷങ്ങളോളം ചെലവഴിച്ച പരിസരങ്ങളിൽ, തന്റെ സ്വപ്‌നങ്ങൾ തളിരിട്ട സ്വന്തം മുറിയിൽ, ജന്നാലയിലൂടെ കടന്നു വരുന്ന ശുദ്ധവായു ശ്വസിച്ച് ശിഷ്ട ജീവിതം നയിക്കാനുള്ള (അല്ലെങ്കിൽ മരിക്കാനുള്ള) അവകാശം സത്യത്തിൽ രോഗികൾക്കുമില്ലേ.. ഒന്ന് മിണ്ടാൻ കഴിഞ്ഞെങ്കിൽ പലരും ഈ ആഗ്രഹം പറയുമായിരുന്നില്ലേ.. ചിലപ്പോൾ പറഞ്ഞാലും സ്റ്റാറ്റസും കടമയും നിർവഹിക്കാനുള്ള തത്രപ്പാടിൽ ബന്ധുക്കളതിന് സമ്മതിച്ചെന്നു വരില്ല. ഛേ പറഞ്ഞ് വഴി തെറ്റി. ജിമ്മിഡോക്ടറ് വഴി തെറ്റിച്ചു.
സോ ഇത് ആശുപത്രിയിലെ കഥയാണ്. പ്രിയപ്പെട്ടവരെ ക്രിട്ടിക്കൽ കെയർ വാർഡുകളിൽ അഡ്മിറ്റ് ചെയ്ത് നെഞ്ചിടിപ്പുമായി പുറത്ത് കാത്തു നിൽക്കുന്ന ബൈസ്റ്റാൻഡേഴ്‌സിന്റെ കഥയാണ്.

കൂടെ ഞാൻ മുകളിൽ പറഞ്ഞ, ജിമ്മി ഡോക്ടറുടെ കഥയ്ക്കുള്ളിലെ വിമർശനത്തെ ഉൾക്കൊള്ളുന്ന സിനിമയുമാണ്. ഇതിൽ പ്രണയമുണ്ട്. ബന്ധങ്ങളുണ്ട്, സ്വപ്‌നങ്ങളുണ്ട്, പ്രതീക്ഷകളുമുണ്ട്.
സൂരജ് സന്തോഷിന്റെ (ആരാധികേ, തീരമേ, ഉയിരിൽ തൊടാം ഒക്കെ ഓർമ്മിച്ചോളൂ) ഗംഭീര സംഗീത വിരുന്നുണ്ട് ചിത്രത്തിൽ. ആരാധികേയുടെ ഫീല് പലപ്പോഴും തോന്നിയെങ്കിലും ആ ശബ്ദം എന്തൊരു മധുരതരമാണ്. ജോജു, ഇന്ദ്രൻസ്, അർജ്ജുൻ അശോക്, ശ്രുതി, നിഖില എന്നിവരുടെ പ്രകടനങ്ങളും മധുരം തന്നെ. ചുണ്ടിലൊരു ചിരി, നെഞ്ചിലൊരു ഭാരം, നാവിൽ പലപ്പോഴും കിനിയുന്ന മധുരം… കൊള്ളാം മധുരം

Share

More Stories

അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ വെള്ള ടീ ഷര്‍ട്ട് ധരിച്ച് പങ്കു ചേരണം: രാഹുല്‍ ഗാന്ധി

0
വെള്ള ടീഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം. സര്‍ക്കാര്‍...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി

0
പതഞ്‌ജലി ഗ്രൂപ്പ് മേധാവി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. കേരളാ ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. അപൂർവമായ ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ...

വിടാമുയർച്ചി; അനിരുദ്ധ് സ്പെഷ്യൽ ‘പത്തിക്കിച്ച്…’ ലിറിക്കൽ വീഡിയോ എത്തി

0
തമിഴ് സൂപ്പർ താരം അജിത് കുമാർ നായകനായി മഗിഴ് തിരുമേനി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ആരാധകർ...

മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് ആണെന്ന് പ്രാഥമിക നിഗമനം

0
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ ഞായറാഴ്‌ച വൈകുന്നേരം സെക്ടർ 19 ക്യാമ്പ്‌സൈറ്റ് ഏരിയയിൽ വലിയ തീപിടിത്തം ഉണ്ടായി. ശാസ്ത്രി ബ്രിഡ്‌ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ...

‘കവചം’ മുന്നറിയിപ്പ് സംവിധാനം ഒരുങ്ങി; 126 സൈറണുകൾ, 93 വിപിഎൻ, ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ

0
കേരളത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ദേശീയ ദുരന്ത നിവാരണ...

ഇലക്ടറൽ ബോണ്ട് നിരോധനം; കോർപ്പറേറ്റ് ദാതാക്കൾ ഇലക്ടറൽ ട്രസ്റ്റുകൾ വഴി സംഭാവന നൽകാൻ തിരക്ക് കൂട്ടുന്നു

0
കഴിഞ്ഞ വർഷം ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം പുതിയ രീതികളിലേക്ക് മാറി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുറത്തിറക്കിയ ഇലക്ടറൽ ട്രസ്റ്റ് സംഭാവന...

Featured

More News