| കെ.സഹദേവന്‍
”ബീഹാറിലെ ഗോപാല്‍ഗഞ്ചിനടുത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ബലിയര്‍പ്പിക്കപ്പെട്ടു”. രോഹിത് ജയ്‌സ്വാള്‍ എന്ന ആണ്‍കുട്ടിയാണ് ബീഹാറിലെ ഗോപാല്‍ഗഞ്ചിനടുത്തുള്ള ഒരു ഗ്രാമ പ്രദേശത്ത് പുതുതായി പണിഞ്ഞ (മുസ്ലിം) പള്ളിയുടെ ‘ശക്തി’യും ‘സ്വാധീന’വും വര്‍ധിപ്പിക്കുന്നതിനായി ബലി നല്‍കപ്പെട്ടത്”. 2020 മെയ് 10ന് ഓപ്ഇന്ത്യ,കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്.
ഈ വാര്‍ത്ത സംബന്ധിച്ച് അന്വേഷണം നടത്തിയ ബീഹാര്‍ ഡിജിപി, ഡെപ്യൂട്ടി ഡിഐജി, ഗോപാല്‍ഗഞ്ച് പോലീസ് സുപ്രണ്ട് എന്നിവര്‍ രോഹിതിന്റെ മരണകാരണം മുങ്ങിമരണം ആയിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സ്ഥിതീകരിക്കുന്നത് അതാണെന്നും വെളിപ്പെടുത്തുകയുണ്ടായി.
ഓപ്ഇന്ത്യ.കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത അറിയാതെ സംഭവിച്ച പിഴവായിരിക്കാം എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. രാജ്യത്ത് വളരെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകളുടെ മുഖ്യ സ്രോതസ്സ് മേല്‍പ്പറഞ്ഞ മാധ്യമമാണെന്നും ലൗ ജിഹാദ്, ഹിജാബ്, ഹലാല്‍, മതപരിവര്‍ത്തനം, കുടിയേറ്റം, മുസ്ലീം ജനസംഖ്യാ വര്‍ധനവ് തുടങ്ങി ഇതര മതവിദ്വേഷം വളര്‍ത്തുന്ന നിരവധി വ്യാജവാര്‍ത്തകളുടെ ഉറവിടമാണ് ഓപ്ഇന്ത്യ.കോം എന്നും മനസ്സിലാക്കുമ്പോള്‍ മാധ്യമരംഗത്ത് തീവ്ര വലതുപക്ഷ സംഘടനകള്‍ നടത്തിവരുന്ന ആസൂത്രിത ഇടപെടലുകളെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണ ലഭിക്കും.
മത സ്പര്‍ദ്ധ ആളിക്കത്തിക്കുന്നതിനായി, വിശ്വ ഹിന്ദു പരിഷത്ത്, അടുത്തകാലത്ത് ലൗജിഹാദ് സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. 147ഓളം സംഭവങ്ങള്‍ അടങ്ങിയിട്ടുള്ള
ഈ ലിസ്റ്റിന്റെ ആധികാരിക സ്രോതസ്സ് ഓപ്ഇന്ത്യ.കോം ആണെന്നതാണ് രസകരമായ വസ്തുത. ഈ ലിസ്റ്റിലെ പാതിയിലധികം സംഭവങ്ങളും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും വളച്ചൊടിക്കപ്പെട്ടതും ആണെന്ന് പിന്നീട് സ്വതന്ത്ര വസ്തുതാന്വേഷകര്‍ കണ്ടെത്തിയിരുന്നു.
വ്യത്യസ്തങ്ങളായ സംഭവങ്ങള്‍ ചേര്‍ത്ത് വെച്ച് ‘ലൗ ജിഹാദ്’ മുദ്ര കുത്തി നിര്‍മ്മിച്ചെടുത്തവയാണ് ബാക്കി പകുതിയോളം വരുന്ന സംഭവങ്ങളെന്നും തെളിയിക്കപ്പെട്ടു. സ്രോതസ്സുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വാര്‍ത്തകളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവന്നാല്‍പ്പോലും തങ്ങളുടെ പോര്‍ട്ടലുകളില്‍ നിന്ന് അവ നീക്കം ചെയ്യാനോ, സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് തടയിടാനോ ഉള്ള ശ്രമങ്ങള്‍ ഓപ്ഇന്ത്യ.കോമിന്റെയോ സമാന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല.
വ്യാജവാര്‍ത്താ നിര്‍മ്മിതി കേവലം ഒരു ഇന്ത്യന്‍ പ്രതിഭാസമാണെന്ന്തെ റ്റിദ്ധരിക്കേണ്ടതില്ല. ലോകത്തെവിടെയും തീവ്രവലതുപക്ഷ രാഷ്ട്രീയം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായെങ്കിലും വളരെ കൃത്യതയോടെയും ആസൂത്രിതമായ രീതിയിലും ഈയൊരു തന്ത്രം എടുത്തുപ്രയോഗിക്കുന്നതായി കാണാം. ലിബറല്‍
മാധ്യമങ്ങളെ തള്ളിക്കളയുക, സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുക, മേല്‍പ്പറഞ്ഞ മാധ്യമങ്ങളെല്ലാം തന്നെ രാജ്യത്തിനും തദ്ദേശവാസികള്‍ക്കും എതിരായി നടക്കുന്ന ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് വരുത്തിത്തീര്‍ക്കുക, അത്തരം മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുക എന്നതാണ് ഓപ്ഇന്ത്യ പോലുള്ള
തീവ്ര വലതുപക്ഷ മാധ്യമങ്ങളുടെ ധര്‍മ്മം.
മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്ന ‘വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത കണ്ടെത്തുകയാണ്ത ങ്ങളുടെ അവതാരലക്ഷ്യമെന്ന്’ സ്വയംപ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരം മാധ്യമങ്ങള്‍ രംഗത്തുവരുന്നത്. അതേസമയം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനായുള്ള അന്താരാഷ്ട്ര വസ്തുതാപരിശോധനാ
ശൃംഖലയായ ഇന്‍ര്‍നാഷണല്‍ ഫാക്ട് ചെക്കിംഗ് നെറ്റ്വര്‍ക്ക് -ഐഎഫ്‌സിഎന്‍-ല്‍ അംഗീകാരം നേടുന്നതിനുള്ള ഓപ്ഇന്ത്യ.കോമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടുവെന്ന സത്യം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇന്ത്യയില്‍ ഈയൊരു പുത്തന്‍ മാധ്യമധര്‍മ്മം ഭംഗിയായി നിറവേറ്റുന്ന ഒന്നാണ് ഓപ്ഇന്ത്യ.കോം.
2002ലെ ഗുജറാത്ത് വംശഹത്യയുടെ ആസൂത്രകനെന്ന നിലയില്‍ നരേന്ദ്ര മോദിക്കെതിരായി മുഖ്യധാരാ മാധ്യമങ്ങള്‍ നിരവധി ലേഖനങ്ങളും വിശകലനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കുകയും സംഘപരിവാരങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങള്‍ക്കപ്പുറത്ത് മോദിയെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകാതിരിക്കുകയും ചെയ്ത പ്രതിസന്ധിയില്‍ നിന്നാണ് പുതിയൊരു മാധ്യമശൈലിയെക്കുറിച്ച് സംഘപരിവാരങ്ങള്‍ ചിന്തിച്ചുതുടങ്ങിയത്.
മോദിക്കും ഗുജറാത്തിനും എതിരായ വാര്‍ത്തകള്‍ ‘വരേണ്യ മാധ്യമ ഗൂഢാലോചന’യാണെന്നും അവര്‍ ‘ഇന്ത്യയ്ക്കും ഹിന്ദുക്കള്‍ക്കും എതിരായ’ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു മീഡിയ
ലാന്‍ഡ്‌സ്‌കേപ്പ് സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ചതിലൂടെയാണ്ഓ പ്ഇന്ത്യ.കോം പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്നത്. ചെറിയൊരു കാലയളവില്‍ തന്നെ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ തന്നെ അജണ്ട നിശ്ചയിക്കാന്‍ സാധിക്കുന്നതിലേക്ക് വളരാന്‍ അവര്‍ക്ക് സാധിച്ചു എന്നാണ് വര്‍ത്തമാന കാലം തെളിയിക്കുന്നത്.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി രാജ്യത്തിന്റെ ഭരണാധികാരം കൈക്കലാക്കിയ അതേ നാളുകളില്‍ തന്നെയാണ്ഓ പ്ഇന്ത്യ.കോം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ഈ പോര്‍ട്ടല്‍ ഒരര്‍ത്ഥത്തില്‍ മോദി ഗവണ്‍മെന്റിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമെന്ന നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. അതോടൊപ്പം മുകളില്‍ സൂചിപ്പിച്ച രീതിയിലുള്ള അപര മതവിദ്വേഷം നിറഞ്ഞ വ്യാജവാര്‍ത്തകളും
വിശകലനങ്ങളും നിരന്തരമായി പ്രസിദ്ധീകരിച്ചുകൊണ്ട്, സാമൂഹിക-രാഷ്ട്രീയ ചര്‍ച്ചകളുടെ അജണ്ടകള്‍ വഴിതിരിച്ചുവിടുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തു.
സംഘടിതമായ രീതിയില്‍ തയ്യാറാക്കിയ നവ സാമൂഹ്യ മാധ്യമ സേനകള്‍ വാര്‍ത്താ പ്രചരണത്തിനുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളെ മറികടന്നുകൊണ്ടുള്ള വാര്‍ത്താപ്രചരണ സാധ്യതകള്‍ തീവ്രവലതുപക്ഷ രാഷ്ട്രീയ സംഘടനകള്‍ തിരിച്ചറിയുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാജ്യത്തെ പ്രധാനമന്ത്രി തന്നെ വിമുഖത കാട്ടാന്‍ തുടങ്ങിയതും ഇതേകാലയളവിലായിരുന്നുവെന്ന് ഓര്‍ക്കുക.
മുഖ്യധാരാ മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ്പ്ര സിദ്ധീകരിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി അവയിലെ ഓരോ വാര്‍ത്തകളെയും സൂക്ഷ്മായി നിരീക്ഷിക്കുകയും മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഏതെങ്കിലും തെറ്റായ പ്രസ്താവനകള്‍, തെറ്റായ തലക്കെട്ടുകള്‍ അല്ലെങ്കില്‍ പിശകുകള്‍ എന്നിവ ‘വ്യാജവാര്‍ത്ത’കളായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഓപ്ഇന്ത്യ.കോം മാധ്യമ മേഖലയിലെ പ്രവേശനം സാധ്യമാക്കിയത്.
ലിബറല്‍ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെക്കുറിച്ചും ഭൂരിപക്ഷ ഹിന്ദു താല്‍പ്പര്യങ്ങള്‍ക്കെതിരായുള്ള അവരുടെ നിലപാടുകളെക്കുറിച്ചും വിശകലനാത്മകമായ ലേഖനങ്ങള്‍ നിരന്തരമായി പടച്ചുവിടുന്നതോടൊപ്പം തന്നെ
മുസ്ലീം-ക്രിസ്ത്യന്‍ മത വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ ധര്‍മ്മമായിത്തന്നെ അവര്‍ സ്വീകരിച്ചിരിക്കുന്നതായി കാണാം. ‘നിശ്ശബ്ദ ഭൂരിപക്ഷ’ത്തിന്റെ നാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട്, പ്രൊഫഷണല്‍ ജേണലിസത്തിന്റെ തൊഴില്‍പരമായ കൃത്യത, നിഷ്പക്ഷത, ധാര്‍മ്മികത തുടങ്ങിയ അവകാശവാദങ്ങളെ നിരന്തരമായി കടന്നാക്രമിക്കുന്ന അവതരണ ശൈലിയാണ്ഓ പ്ഇന്ത്യ.കോം സ്വീകരിച്ചിരിക്കുന്നതെന്ന് കാണാം.
ഓപ്ഇന്ത്യ.കോമിന്റെയും സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ആര്‍മിയുടെയും സംഘടിതമായ ഇടപെടല്‍ ഇന്ത്യയിലെ വാര്‍ത്താ വിതരണ മേഖലയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പ്രൊഫഷണല്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്നതിലൂടെയും ഒരു സമാന്തര മാധ്യമ വ്യവഹാര മണ്ഡലം സൃഷ്ടിക്കുന്നതിലൂടെയുമാണ് അവര്‍ ഇത്സാ ധ്യമാക്കിയിട്ടുള്ളത്. സംഘപരിവാര്‍ നുണ ഉത്പാദനത്തില്‍ ഓപ്ഇന്ത്യ ഒറ്റയ്ക്കല്ലെന്നും സമാനമായ നൂറുകണക്കിന് മാധ്യമങ്ങള്‍ വേറെയുമുണ്ടെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
( കടപ്പാട് : കെ സഹദേവൻ ട്രൂ കോപ്പി തിങ്ക് .മീഡിയയിൽ എഴുതിയ ലേഖനം)



