27 November 2024

മത വിദ്വേഷ വീഡിയോ; കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തു

വയനാട് ഒരു ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു ഈ വീഡിയോയിലൂടെ പ്രചാരണം.

മലയാളത്തിലെ ഓൺലൈൻ ന്യൂസ് ചാനലായ കര്‍മ്മ ന്യൂസിനെതിരെ പോലീസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ഈ മാസം 16 ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഐപിസി 153 എ പ്രകാരം വയനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്.

കേസ് രജിസ്റ്റർ ചെയ്ത് എഫ്‌ഐആര്‍ ഇട്ടതോടെ ചാനൽ വീഡിയോ നീക്കം ചെയ്തു.വയനാട് ഒരു ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു ഈ വീഡിയോയിലൂടെ പ്രചാരണം.

മാത്രമല്ല ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാവുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. വീഡിയോക്ക് കാഴ്ചക്കാരായി വരുന്നവരുടെ കമന്റുകള്‍ പ്രചാരണം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

Share

More Stories

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കണം, എയര്‍ലൈനുകളോട് ഡിജിസിഎ

0
വിമാനങ്ങള്‍ വൈകുന്നത് ഇപ്പോള്‍ ഒരു പുതിയ വാര്‍ത്തയല്ല. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനകമ്പനികള്‍ക്ക് ഒരു പുതിയ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ്. വിമാനങ്ങള്‍...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

0
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകള്‍ റദ്ദാക്കി. 2020ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസും ഗവണ്‍മന്റ് രഹസ്യരേഖകള്‍ കൈവശം വെച്ചെന്ന കേസുമാണ് പിന്‍വലിക്കുന്നത്. പ്രസിഡന്റായിരുന്ന...

ഭൂമിയിലെ ശുദ്ധജലത്തിന്‍റെ അളവ് കുറയുന്നു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

0
ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്‍റെ അളവ് കുറയുകയാണെന്നു ശാസ്ത്രജ്ഞർ. നാസയുടെയും ജർമനിയുടെയും സംയുക്ത പദ്ധതിയായ ഗ്രെയ്സ് (ദ ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമേറ്റ് എക്സ്പിരിമെന്റ്) ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. 2014...

വന്യമൃഗ സംരക്ഷണത്തിനായി സ്ഥാപിച്ച സുരക്ഷാ സംവിധാനം ദുരുപയോഗത്തിൽ; കോർബറ്റ് ടൈഗർ റിസർവിലെ വിവാദം ചർച്ചയാകുന്നു

0
വന്യമൃഗ സംരക്ഷണത്തിനായി കോർബറ്റ് ടൈഗർ റിസർവിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും ഡ്രോണുകളും ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, ഈ സാങ്കേതിക സംവിധാനങ്ങൾ വന്യമൃഗ സംരക്ഷണത്തിന്...

വിപണിയെ ഞെട്ടിച്ച ട്രംപിൻ്റെ താരിഫ് ഭീഷണികൾ; സെൻസെക്‌സ് 106 പോയിൻ്റ് താഴ്ന്നു

0
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണികളെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും രണ്ട് ദിവസത്തെ റാലിയെ തകർത്തു. ദുർബലമായ ആഗോള വിപണി പ്രവണതകൾക്ക് അനുസൃതമായി ചൊവ്വാഴ്‌ച താഴ്ന്ന...

പ്രവാസി കേരളീയരുടെ മക്കള്‍ക്ക് നോർക്ക- റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി ഡിസംബര്‍ 15 വരെ നീട്ടി

0
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക- റൂട്ട്സ് ഡയറക്ടേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍...

Featured

More News