6 October 2024

ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഉത്തരവിൽ ഡബ്ല്യുസിസി

നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്‌ത്‌ ഡബ്ല്യുസിസി. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്‌ദത ഭേദിക്കുന്നതാണ് ഈ ഉത്തരവെന്നും അതിൽ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യുസിസി സോഷ്യൽ മീഡിയയിലൂടെ പുറപ്പെടിവിച്ച വാർത്താ കുറിപ്പിൽ പറയുന്നു.

നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെയെന്നും വിവരാവകാശ കമ്മീഷൻ്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ആർ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്.

നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദേശം. ജൂലൈ 25നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷൻ വിമർശിച്ചു. മുൻ വിധിയോടെയാണ് സാംസ്‌കാരിക വകുപ്പ് വിവരങ്ങൾ നിഷേധിച്ചതെന്നും വിവരാവകാശ കമ്മീഷൻ ചൂണ്ടികാട്ടി.

റിപ്പോർട്ട് നിയമപരമായി പഠിച്ച ശേഷം പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടുമെന്നാണ് വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിൽ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം വ്യക്തികളുടെ സ്വകാര്യതകൾ മാനിച്ച് അതുമായി കടന്ന് ചെല്ലുന്ന മേഖലയിൽ എന്തെങ്കിലും പരാമർശങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ ആ ഭാഗം പുറത്തുവിടേണ്ടതില്ല. വിലക്കപ്പെട്ടത് ഒഴികെ മറ്റൊന്നും മറച്ചുവയ്ക്കരുത് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. വിവരാവകാശ കമ്മീഷൻ്റെ മാർഗ്ഗ നിർദേശമുസരിച്ച് അതിന് ആവശ്യമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി നയം വ്യക്തമാക്കിയിരുന്നു.

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News