മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

കൃത്രിമമായി പല്ലു വെച്ചുപിടിപ്പിക്കുന്നതിന് പകരം പല്ലുമുളപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗം

കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവർ. 2030 ആകുമ്പോഴേക്കും ഈ മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെൻ്റെൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്ന് കരുതുന്നു.

ജപ്പാനിലെ ഒസാക്കയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കിറ്റാനോ ഹോസ്പിറ്റലിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പല്ലിൻ്റെ വളര്‍ച്ചയെ തടയുന്ന പ്രോട്ടീനായ യൂട്രൈന്‍ സെന്‍സിറ്റൈസേഷന്‍- അസോസിയേറ്റഡ് ജീന്‍-1(യുഎസ്എജി-1)ൻ്റെ ഉത്പാദനം പരിമിതപ്പെടുത്തുന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. എലികളിലും ഫെറെറ്റ്‌സുകളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.

പല്ലുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കും പല്ലില്ലാത്ത അവസ്ഥയായ ‘അനോഡൊണ്ടിയ’ ബാധിച്ചവര്‍ക്കും ഇത് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല്ലുകള്‍ നഷ്‌ടപ്പെട്ട ലക്ഷക്കണക്കിന് പേര്‍ക്ക് ഈ മരുന്ന് ഗുണകരമാകും. കൃത്രിമമായി പല്ലു വെച്ചുപിടിപ്പിക്കുന്നതിന് പകരം പല്ലുമുളപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗം കൂടിയാണിത്. ഈ കണ്ടുപിടിത്തം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗവേഷണ സംഘത്തിൻ്റെ തലവനായ ഡോ. കറ്റ്‌സു തകഹാഷി പറഞ്ഞു.

‘‘യുഎസ്എജി-1ൻ്റെ ഉത്പാദനം കുറയ്ക്കുന്നത് പല്ലിൻ്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പല്ല് നഷ്‌ടപ്പെടുകയോ ജന്മനാ ഇല്ലാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നങ്ങളുള്ളവര്‍ക്ക് കണ്ടുപിടിത്തം ഒരു പരിധിവരെ സഹായമാകും. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ലെങ്കിലും പല്ലുകള്‍ വീണ്ടും വളര്‍ന്നുവെന്നത് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണ്,’’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യരില്‍ ഈ മരുന്നിൻ്റെ പരീക്ഷണം ഈ വര്‍ഷം ആരംഭിക്കും. ഒരു അണപ്പല്ലെങ്കിലും (Molar) നഷ്‌ടപ്പെട്ട 30നും 64നും ഇടയില്‍ പ്രായമുള്ള 30 പുരുഷന്മാരിലാണ് പരീക്ഷണം നടത്തുക. 11 മാസത്തോളമാണ് പരീക്ഷണം തുടരുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാല്‍ രണ്ടിനും ഏഴിനും ഇടയില്‍ പ്രായമുള്ള വളര്‍ച്ചയിലെ അപാകതകള്‍ കാരണം ഒന്നിലധികം പല്ലുകള്‍ നഷ്‌ടപ്പെട്ട കുട്ടികളിലും പരീക്ഷണം നടത്താന്‍ ഗവേഷകര്‍ ലക്ഷ്യമിടുന്നു.

നിലവില്‍ പല്ലുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് പരിമിതമായ സാധ്യതകളാണ് ഉള്ളത്. നീക്കം ചെയ്യാവുന്ന പല്ലുകള്‍ ധരിക്കുകയോ അല്ലെങ്കില്‍ ഡെൻ്റെല്‍ ഇംപ്ലാന്റുകള്‍ നടത്തുകയോ ചെയ്യുകയാണ് ആകെയുള്ള പോംവഴി. ഇവയ്ക്ക് രണ്ടിനും യഥാര്‍ത്ഥ പല്ലുകളോട് സാമ്യമില്ല. പല്ലുകള്‍ വീണ്ടും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ദന്ത സംരക്ഷണം മാറ്റി മറിക്കപ്പെടുകയും ചെയ്യും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...