...
Home News International വളരുകയും പുനരുത്പാദനം നടത്തുകയും ചെയ്യുന്ന ‘ട്രോവിന്റ്’ കല്ലുകൾ; റൊമാനിയയിലെ കൗതുകം

വളരുകയും പുനരുത്പാദനം നടത്തുകയും ചെയ്യുന്ന ‘ട്രോവിന്റ്’ കല്ലുകൾ; റൊമാനിയയിലെ കൗതുകം

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മധ്യ മയോസീൻ കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം

291

റൊമാനിയയിലെ ചില കല്ലുകൾക്കും വളരാൻ കഴിവുണ്ടെന്ന് കേൾക്കുമ്പോൾ അതിശയം തോന്നാം. റൊമാനിയയിലെ ബുക്കാറെസ്റ്റിന് 50 മൈൽ പടിഞ്ഞാറുള്ള കോസ്‌റ്റെസ്തി എന്ന ഗ്രാമത്തിലെ ‘ട്രോവിന്റ്’ എന്ന പ്രത്യേക കല്ലുകൾ ശാസ്ത്ര ലോകത്തേയും സന്ദർശകരേയും ഒരുപോലെ ആകർഷിക്കുന്നു.

ഈ കല്ലുകൾ സാധാരണ പാറകളല്ല. പതുക്കെ വളരാനും രൂപം മാറാനും ഇവയ്ക്ക് കഴിവുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മധ്യ മയോസീൻ കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. ട്രോവിന്റുകൾക്ക് വളരാനുള്ള കഴിവ് ഇവയെ ‘ജീവനുള്ള കല്ലുകൾ’ എന്ന വിശേഷണത്തിന് അർഹമാക്കുന്നു.

വളരുന്നത് മാത്രമല്ല, സ്വയം പുനരുത്പാദനത്തിനുള്ള കഴിവും ട്രോവിന്റുകൾക്കുണ്ട്. കനത്ത മഴയ്ക്ക് ശേഷം വലിയ പാറകളുടെ ഉപരിതലത്തിൽ ‘മൈക്രോ-ട്രോവിന്റുകൾ’ എന്നറിയപ്പെടുന്ന ചെറിയ കല്ലുകൾ രൂപംകൊള്ളുകയും അവ സ്വതന്ത്രമായി വളർന്നു പുതിയ കല്ലുകളായി മാറുകയും ചെയ്യുന്നു. ഈ പ്രകിയയിലാണ് ട്രോവിന്റുകൾ പുതിയ കല്ലുകൾക്ക് ജന്മം നൽകുന്നത്.

ട്രോവിന്റുകളുടെ വളർച്ച ഇവയുടെ പ്രത്യേക ഘടനയുമായി ബന്ധപ്പെട്ടതാണ്. മഴവെള്ളത്തിലെ ധാതുക്കൾ കല്ലുകളിലെ രാസ ഘടകങ്ങളുമായി ഇടപഴകുമ്പോൾ കല്ലുകളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇത് അവയ്ക്ക് വളരാനും പുനർനിർമ്മിക്കാനുമുള്ള കഴിവ് നൽകുന്നു. വിവിധ ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്ന ട്രോവിന്റുകൾക്ക് 15 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.