24 February 2025

വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് വെള്ളി മെഡൽ; നിയമ പോരാട്ടത്തിൽ വാദിക്കാൻ എത്തുന്നത് ഹരീഷ് സാൽവേ

പൊരുതി ജയിച്ച വിനേഷ് ഫോഗട്ട് താൻ വെള്ളി മെഡലിന് അർഹയാണെന്ന വാദമാണ് ഉന്നയിക്കുന്നത്

നൂറ് കോടിയിലേറെ വരുന്ന ഇന്ത്യൻ ജനതയുടെയും വിനേഷിൻ്റെയും ഒളിംപിക് മെഡൽ സ്വപ്‌നം ഇനി അഭിഭാഷകൻ ഹരീഷ് സാൽവേയുടെ ചുമലിൽ. കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് ഫോഗട്ടിന് വേണ്ടി രാജ്യത്തെ മുൻനിര അഭിഭാഷകനായ ഹരീഷ് സാൽവേയാണ് ഹാജരാകുന്നത്.

ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സ് വനിതാ ഗുസ്‌തി മത്സരത്തിൽ ഒരു ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ ആദ്യ താരമാണ് വിനേഷ് ഫോഗട്ട്. എന്നാൽ ഫൈനൽ മത്സരത്തിൻ്റെ അന്ന് 50 കിലോയിലും 100 ഗ്രാം ഭാരം അധികം ഉണ്ടായതിനാലാണ് അവരെ അയോഗ്യയാക്കിയത്. അതിന് മുമ്പ് എല്ലാ മത്സരവും 50 കിലോ ഭാരത്തിനകത്ത് നിന്ന് പൊരുതി ജയിച്ച വിനേഷ് ഫോഗട്ട് താൻ വെള്ളി മെഡലിന് അർഹയാണെന്ന വാദമാണ് ഉന്നയിക്കുന്നത്.

എന്നാൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്ന കാരണം പറഞ്ഞ് വിനേഷിനെ ആകെയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഒളിമ്പിക്‌സ് വേദിയിൽ നൽകിയത്. ഇതിനെതിരെയാണ് ശക്‌തമായ നിയമ പോരാട്ടത്തിന് ലോകം സാക്ഷ്യമാകാൻ പോകുന്നത്.

Share

More Stories

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

Featured

More News