കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആഗസ്റ്റ് 27 ന് കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ പ്രവേശനം ആരംഭിക്കും. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ടിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.
ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ രേഖകൾ സഹിതം എത്തുക. ഉയർന്ന പ്രായപരിധി 30 വയസ്. ഫോൺ : 9544958182