8 January 2025

ആളുകൾക്ക് താൽപര്യമില്ല; അസമിലെ സ്ഥലങ്ങളുടെ പേര് മാറ്റാൻ സർക്കാർ

ജനങ്ങൾ നിർദേശിക്കുന്ന പുതിയ പേരുകൾ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം എന്നതാണ് നിർദേശം.

അസമിലെ ചില സ്ഥലങ്ങളുടെ ഇപ്പോഴുള്ള പേര് മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇപ്പോഴുള്ള ചില സ്ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ലെന്നും അതിന് അനുയോജ്യമായ പേരുകൾ വേണമെന്നുമാണ് അസം മുഖ്യമന്ത്രി പറയുന്നത്.

ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദേശം ക്ഷണിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. നല്ല പേരുകൾ നിർദേശിക്കാനായി ഉടൻ ഒരു പോർ‍ട്ടൽ സജ്ജമാക്കും.ഇ പോർട്ടൽ വഴി ജനങ്ങൾക്ക് സ്ഥലങ്ങൾക്ക് അനുയോജ്യമായ പേര് നിർദേശിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾ നിർദേശിക്കുന്ന പുതിയ പേരുകൾ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം എന്നതാണ് നിർദേശം. സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിയിലെ കലാഫർ അറിയപ്പെടുന്നത് കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാൾ സുൽത്താനേറ്റിലെ ഒരു മുസ്ലീം ജനറലിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ ഈ പേര് നീക്കം ചെയ്യണം. ഇതിനായി ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇക്കണോമിക് ടെെം റിപ്പോർട്ട് ചെയ്തിരുന്നു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറ്റതിന് ശേഷം രാജ്യത്തെ ചില വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ,സ്റ്റേഡിയങ്ങൾ എന്നിവയുടെ പേര് മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ആസാമിലും നടക്കുന്നത്.

Share

More Stories

‘എമർജൻസി’ കാണാൻ പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

0
തന്റെ ‘എമർജൻസി’ എന്ന സിനിമ കാണാൻ രാഷ്ട്രീയ എതിരാളി കൂടിയായ പ്രിയങ്കാ ​​ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും...

ആദ്യമായി വോട്ടർ പട്ടികയിൽ ഇടംനേടി ആൻഡമാനിലെ ‘ജരാവ’ ഗോത്ര അംഗങ്ങൾ

0
ചരിത്രപരമായ ഒരു ചുവടുവെപ്പിൽ, ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം ജാരവ സമുദായത്തിലെ 19 അംഗങ്ങൾക്ക് വോട്ടർ ഐഡി കാർഡുകൾ എൻറോൾ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തു. മുമ്പ് ക്രൂരവും ഏകാന്തവും എന്ന് അറിയപ്പെട്ടിരുന്ന...

എല്ലാ നരകവും പൊട്ടിത്തെറിക്കും; ഹമാസിന് രൂക്ഷമായ താക്കീതുമായി ഡൊണാൾഡ് ട്രംപ്

0
പാലസ്തീനിലെ സായുധ ഗ്രൂപ്പായ ഹമാസിന് രൂക്ഷ താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് മുമ്പ് ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ...

നടിയുടെ ലൈംഗികാതിക്രമ പരാതി; ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു

0
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിലും വ്യക്തിപരമായും ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് 24 മണിക്കൂറിനുള്ളിൽ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു . എറണാകുളം...

കാട്ടുതീയിൽ ലോസ് ഏഞ്ചൽസിൽ അടിയന്തരാവസ്ഥ; 30,000 പേരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു

0
ദക്ഷിണ കാലിഫോർണിയയിൽ വീശിയടിച്ച കൊടുങ്കാറ്റിനിടയിൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കുന്നതിന് ഇടയിൽ ലോസ് ഏഞ്ചൽസിലെ ഒരു ഉയർന്ന ഭാഗത്തിൽ ചൊവ്വാഴ്‌ച കാട്ടുതീ ശക്‌തമായി പടർന്നു. 20 ഏക്കറിൽ നിന്ന് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ 1,200...

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

0
മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്കാണ് പരിക്കേറ്റത്‌. പാക്കത്ത് ശ്രീക്കുട്ടൻ...

Featured

More News