4 April 2025

സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം.

എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു, എമർജൻസി എന്നീ സ്‌പെഷ്യാലിറ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in ലേയ്ക്ക് അപേക്ഷ നൽകണം. ഇതിനായുളള അഭിമുഖം സെപ്റ്റംബർ 8, 9 തീയതികളിൽ ഹൈദരാബാദിൽ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് നമ്പർ 1, മാഡ മൻസിൽ, ബഞ്ചാര ഹിൽസ്, ഹൈദരാബാദ്, തെലങ്കാന 500034).

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ നേടിയിരിക്കണം. സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്.

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉണ്ടാവണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിലും ബന്ധപ്പെടാം.

Share

More Stories

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപുകള്‍ക്കും നികുതി ചുമത്തി ട്രംപ്; സോഷ്യല്‍ മീഡിയയിൽ പരിഹാസം

0
മനുഷ്യവാസം ഇല്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിൻ്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍...

സ്റ്റാർ ഹോട്ടൽ രംഗത്ത് കേരളം വളരെ മുന്നിൽ

0
കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ വളരെ മുന്നിലെന്ന് യൂണിയൻ സർക്കാരിൻ്റെ കണക്കുകൾ. രാജ്യത്താകെയുള്ള 24725 സ്റ്റാർ, ഫോർ- സ്റ്റാർ, ത്രീ- സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണവും കേരളത്തിൽ ആണ്. സ്റ്റാർ...

തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി വീര ധീര സൂരൻ

0
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. എമ്പുരാനൊപ്പം ക്ലാഷ് റലീസ്‌ ചെയ്ത സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍...

ബംഗാൾ സ്‌കൂൾ സെലക്ഷൻ കമ്മീഷൻ നടത്തിയ 25,000 നിയമനങ്ങൾ അസാധുവാക്കി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു

0
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ സ്‌കൂളുകളിലെ 25,753 അധ്യാപക നിയമനങ്ങൾ റദ്ദാക്കാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി വ്യാഴാഴ്‌ച ശരിവച്ചു. മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും 'കൃത്രിമത്വത്തിൻ്റെയും വഞ്ചനയുടെയും ഫലമാണെന്ന്' സുപ്രീം കോടതി...

‘ലൈംഗികമായി ചൂഷണം’; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

0
ഐബി ഉദ്യോഗസ്ഥ ആയിരുന്ന മേഘ മധുവിൻ്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സുകാന്തിന് ഒരേസമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മേഘ...

‘ബൈക്ക് ടാക്‌സി നിരോധനം’; കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു

0
ബൈക്ക് ടാക്‌സികള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ബൈക്ക് ടാക്‌സി കമ്പനികളുടെ ഹര്‍ജികള്‍ തള്ളിയ കോടതി ആറ് ആഴ്‌ചക്കുള്ളില്‍ പ്രവര്‍ത്തനം നിറുത്താനും ഉത്തരവിട്ടു. ഊബര്‍ ഇന്ത്യ, റോപ്പന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഎന്‍ഐ...

Featured

More News