24 November 2024

നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ അക്യുപങ്‌ചർ; ശ്രദ്ധനേടി ജപ്പാനിലെ ചികിത്സ

ജപ്പാനിലെ നിരവധി സെലിബ്രിറ്റികളെ ആകർഷിച്ച ഈ ചികിത്സാരീതി ഇപ്പോൾ ചൈനയിലും സജീവമായ ചർച്ചകൾക്ക് കാരണമാവുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് അക്യുപങ്‌ചർ ലോകശ്രദ്ധ നേടിയ ഒരു ചികിത്സാരീതിയാണ്. ഈ ചികിത്സാരീതി ലോകമെമ്പാടും സ്വീകാര്യത നേടിയതോടെ പലതരത്തിൽ പരിണമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നൂതനമായ ഒരു അക്യുപങ്‌ചർ ചികിത്സാരീതി ജപ്പാനിൽ ചർച്ചയാവുകയാണ്.

നെ​ഗറ്റീവ് ചിന്തകളെ മനസ്സിൽ നിന്നും ഒഴിവാക്കികളയുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ഈ അക്യുപങ്‌ചർ ചികിത്സാരീതി തോട്ട് കില്ലേഴ്സ് (Thought killers) എന്ന പേരിലാണ് അറിയപ്പെടുന്നത്. നെഗറ്റീവ് ചിന്തകൾ പുറന്തള്ളാനും മനസ്സിനെ ശുദ്ധീകരിക്കാനും സഹായിക്കുന്ന ഒരു ചികിത്സാ മാർഗ്ഗമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ജപ്പാനിലെ നിരവധി സെലിബ്രിറ്റികളെ ആകർഷിച്ച ഈ ചികിത്സാരീതി ഇപ്പോൾ ചൈനയിലും സജീവമായ ചർച്ചകൾക്ക് കാരണമാവുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പരമ്പരാഗത ചൈനീസ് മെഡിസിനിൽ ഉപയോഗിക്കുന്ന അക്യുപങ്ചർ രീതി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്.

ഓഗസ്റ്റ് 14 -ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഏകദേശം 314,000 ഫോളോവേഴ്‌സുള്ള ജാപ്പനീസ് നടൻ മസതക കുബോട്ട, നെ​ഗറ്റീവ് ചിന്തകളെ ഒഴിവാക്കുന്നതിനുള്ള ജാപ്പനീസ് അക്യുപങ്‌ചർ ചെയ്യുന്ന ഫോട്ടോകൾ പങ്കിട്ടത് നിരവധിപേരെ ആകർഷിച്ചിരുന്നു. പങ്കുവെച്ച ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ നെറ്റിയിലും നെഞ്ചിലും നേർത്ത സൂചികൾ നിരനിരയായി കുത്തി വച്ചിരിക്കുന്നത് കാണാം.

കാഴ്ചയിൽ ഏറെ ഭയാനകമായ ഈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സെൻസിറ്റീവ് ഉള്ളടക്കം എന്ന് ഫ്ലാഗ് ചെയ്തിട്ടുണ്ട്. എന്നാൽ, കുബോട്ട തൻ്റെ അനുഭവത്തെ വളരെയധികം സന്തോഷത്തോടെയാണ് പങ്കുവച്ചത്, തനിക്ക് ഒരു അതുല്യമായ അനുഭവം ഉണ്ടായി എന്നും ഇപ്പോൾ തന്റെ ഹൃദയം മുഴുവൻ സന്തോഷത്താൽ നിറയുകയാണെന്നും അദ്ദേഹം കുറിച്ചു.

ടോക്കിയോ ആസ്ഥാനമായുള്ള ഷിരാകാവ എന്ന ഇൻ്റർനെറ്റ് സെലിബ്രിറ്റി അക്യുപങ്‌ചറിസ്റ്റിൽ നിന്നാണ് അദ്ദേഹം ചികിത്സ തേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 30 മിനിറ്റ് ചികിത്സയ്ക്ക് 1400 ഡോളറാണ് ചെലവ് വരുന്നത്. അതേസമയം, ഇതിനെ അം​ഗീകരിക്കാത്തവരും ഉണ്ട്.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News