Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
അഭിമുഖത്തിന് പിആർ ഏജൻസിക്ക് വിവരങ്ങൾ എഴുതി നൽകിയ ആ രണ്ടുപേർ? പ്രതിക്കൂട്ടിലാകുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് | Nalamidam
20 September 2026
Home News Kerala അഭിമുഖത്തിന് പിആർ ഏജൻസിക്ക് വിവരങ്ങൾ എഴുതി നൽകിയ ആ രണ്ടുപേർ? പ്രതിക്കൂട്ടിലാകുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്

അഭിമുഖത്തിന് പിആർ ഏജൻസിക്ക് വിവരങ്ങൾ എഴുതി നൽകിയ ആ രണ്ടുപേർ? പ്രതിക്കൂട്ടിലാകുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്

ഒരാൾ വിവരങ്ങൾ നൽകുകയും മറ്റേയാൾ അത് ഇം​ഗ്ലീഷിലേക്ക് തർജ്ജമ ചെയ്‌ത്‌ പിആർ എജൻസിക്ക് അയക്കുകയുമായിരുന്നു

147

ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിലെ വിവാദ ഭാ​ഗങ്ങൾ പിആർ എജൻസി എഴുതി നൽകിയതെന്നായിരുന്നു ദ ഹിന്ദു ദിനപത്രം വിശദീകരിച്ചത്. എന്നാൽ പിആർ ഏജൻസിക്ക് ഈ വിവരങ്ങൾ എഴുതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

പിആർ ഏജൻസി നൽകിയ വിവരങ്ങൾ എഴുതി നൽകിയ സൂചനകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രതിക്കൂട്ടിലാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ വ്യക്തികളാണ് വിവരങ്ങൾ ഏജൻസിക്ക് കൈമാറിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കെതിരെ സർക്കാർ തല

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പേരാണ് ഇത് എഴുതി നൽകിയത്. ഒരാൾ വിവരങ്ങൾ നൽകുകയും മറ്റേയാൾ അത് ഇം​ഗ്ലീഷിലേക്ക് തർജ്ജമ ചെയ്‌ത്‌ പിആർ എജൻസിക്ക് അയക്കുകയുമായിരുന്നു. കെയ്‌സൺ എന്ന പിആർ ഏജൻസി അത് ദ ഹിന്ദു ദിനപത്രത്തിന് നൽകിയെന്നുമാണ് റിപ്പോർട്ട്. ഇത് കൂടാതെ സെപ്റ്റംബർ 13ന് ഈ പിആർ ഏജൻസി ദേശീയ മാധ്യമങ്ങൾക്ക് റിലീസുകൾ നൽകിയിട്ടുണ്ട്.

കേരളത്തിലെ സ്വ‍ർണ്ണക്കടത്ത് സംബന്ധിച്ചും ഹവാല ഇടപാടിനെ കുറിച്ചും മലപ്പുറത്തിനെ മുദ്രകുത്തിക്കൊണ്ടാണ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 21ലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്തിയായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചത്. ഇതിൽ പണം കേരളത്തിലേക്ക് എത്തുന്നത് സംസ്ഥാന വിരുദ്ധ- രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്ന ഭാ​ഗമാണ് ഇവർ എഴുതി നൽകിയതെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

സെപ്റ്റംബർ 21ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് കരിപ്പൂർ വിമാനത്താവളം വഴി വരുന്ന സ്വർണത്തിൻ്റെയും ഹവാല പണത്തിൻ്റെയും കണക്കുകളാണ്. എന്നാൽ റിലീസുകളിൽ കരിപ്പൂരെന്നല്ല മറിച്ച് മലപ്പുറമെന്നാണ് പറയുന്നത്. മലപ്പുറം ജില്ലയെ ലക്ഷ്യം വച്ചാണ് ഈ ​ഗൂഢനീക്കമെന്നാണ് റിലീസുകളിൽ നിന്ന് വ്യക്തമാവുക. ബിജപി ഉയർത്തുന്ന ആരോപണങ്ങളിലെ സമാനമായ ഭാ​ഗങ്ങൾ ഈ റിലീസിൻ്റെ ഭാ​ഗമായി വന്നിരിക്കുന്നുവെന്നും കാണാം.