12 October 2024

ഉറുമ്പുകൾ ഉറങ്ങാറില്ല; ഉറുമ്പുകളുടെ ആക്രമണത്തില്‍ പീഡിതരായി ഗ്രാമവാസികൾ

തമിഴ്‌നാട്ടിലെ കരന്തമല മലനിരകളുടെ താഴ് വരയിലാണ് വേലായുധംപെട്ടി ഗ്രാമം. കന്നുകാലിവളര്‍ത്തലും കൃഷിയുമൊക്കെയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. തണുപ്പും പച്ചപ്പും നിറഞ്ഞ ഗ്രാമം പുറംലോകത്തിന് ഒരു സ്വര്‍ഗ്ഗമെന്ന് തോന്നിയാലും ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവിക്കുന്നത് നരകതുല്യമായാണ്. കരന്തമലയിലാകെ കൈയ്യടക്കി വച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ജോനന്‍ ഉറുമ്പുകളാണ്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ ഉറുമ്പുകള്‍ മലയുടെ താഴെയുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരും. മലമുകളിലേക്ക് കയറി ചെന്നാലും ഉറുമ്പുകള്‍ നമ്മെ പൊതിയാന്‍ വരും.

ജോനന്‍ ഉറുമ്പുകള്‍ ശരീരത്തിലാകമാനം അരിച്ച് കയറുകയാണ് ചെയ്യുന്നത്. അവ കടിക്കാറില്ല. ശരീരത്തിലേക്ക് അരിച്ച് കയറുമ്പോള്‍ തട്ടി താഴെയിടാന്‍ നോക്കിയാല്‍ ഉറുമ്പിൻ്റെ ശരീരത്തിലെ ശ്രവം ദേഹത്ത് പറ്റുകയും അവിടെയെല്ലാം മുറിവും വൃണവും ഉണ്ടാവുകയും ചെയ്യും. ഉറുമ്പിൻ്റെ ഈ ശ്രവം വീണഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാവും. ഗ്രാമത്തിലെ മിക്കവാറും ആളുകളുടെയും ശരീരമൊക്കെ വിണ്ടു കീറിയാണിരിക്കുന്നത്. ചില ആളുകള്‍ക്ക് ഭാഗീകമായി കാഴ്‌ചയും നഷ്‌ടപ്പെട്ടിട്ടുണ്ട്.

മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും ഉറുമ്പുകള്‍ വെറുതെവിടാറില്ല. കന്നുകാലികളെയും ആടുകളുടെയും ഒക്കെ ശരീരത്തില്‍ ഇതേ പോലെയുള്ള വൃണങ്ങളുണ്ട്. കണ്ണിൻ്റെ കാഴ്‌ച പോയ കൂട്ടത്തില്‍ ആടുകള്‍ വരെയുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. ആട് പ്രസവിക്കുമ്പോള്‍ നോക്കിയിരുന്നില്ലെങ്കില്‍ ഉറുമ്പ് വന്ന് പൊതിഞ്ഞ് അവയെ കൊന്നുകളയും. ഗ്രാമവാസികള്‍ക്ക് ചെറിയ കുട്ടികള്‍ ഉണ്ടാകുമ്പോഴും ആശങ്കയാണ്. ഒന്ന് ശ്രദ്ധതെറ്റിയാല്‍ കുട്ടികളെ ഉറുമ്പ് പൊതിയും അവരുടെ ജീവന്‍ അപകടത്തിലാകും.

തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ വേലായുധംപെട്ടി, തനം, ഗോപാല്‍പെട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതേ അവസ്ഥ തന്നെയാണ്. മനുഷ്യനും മൃഗങ്ങള്‍ക്കുമപ്പുറം തെങ്ങും വാഴയും വലിയ മരങ്ങളും അവയില്‍ കൂടുകൂട്ടിയിരിക്കുന്ന പക്ഷികളെയുമൊന്നും ഉറുമ്പുകള്‍ വെറുതെ വിടാറില്ല. ഇവിടേയ്ക്ക് ഉറുമ്പുകൾ കൂട്ടത്തോടെ വരുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ അറിവില്ല. അതുപോലെ ഇതിന് പരിഹാരമെന്ത് എന്നതിനെക്കുറിച്ചും ആര്‍ക്കും അറിയില്ല എന്നത് അത്ഭുതകരമാണ്.

Share

More Stories

ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു

0
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര...

ബംഗ്ലാദേശിൽ നടക്കുന്നത് ഇന്ത്യയിലെ ഹിന്ദുക്കൾക്കും ഒരു പാഠമാണ്; ദസറ പ്രസംഗത്തിൽ മോഹൻ ഭാഗവത്

0
ലോകമെമ്പാടുമുള്ള യുദ്ധ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത് ആഘാതത്തെയും ഭാവിയെയും കുറിച്ച് എല്ലാവരും ആശങ്കാകുലരാണെന്ന് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ...

വി ആർ എസ് നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപ്രേരണയാകുമോ? വിത്യസ്ത നിരീക്ഷണവുമായി സുപ്രീംകോടതി

0
മേലുദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അപമാനവും മാനസികപീഡനവും ആത്മഹത്യാപ്രേരണാക്കുറ്റമാകുമോ എന്ന ചോദ്യത്തിന് കൃത്യമായ നിരീക്ഷണവുമായി സുപ്രീം കോടതി. അങ്ങിനെയുള്ള കാരണം കൊണ്ട് മാത്രം ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വി.ആർ.എസ്. അഥവാ സ്വയം വിരമിക്കല്‍...

നിഹോൻ ഹിദാന്‍ക്യോക്ക് സമാധാന നൊബേൽ; ഹിരോഷിമ- നാഗസാക്കി അണുബോംബ് സ്‌ഫോടനങ്ങൾ അതിജീവിച്ചവരുടെ സംഘടന

0
സ്റ്റോക്‌ഹോം: ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളൾക്ക് ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിദാന്‍ക്യോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു. അനുഭവങ്ങളെ...

നിയോ- നോയർ ജോണർ മലയാളത്തിലെ ആദ്യ ചിത്രം ‘ത്രയം’; മോഷൻ പോസ്റ്റർ

0
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ത്രയ’ത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ആയി. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്ത്...

ഇന്ത്യയിൽ 45 ശതമാനം വനിതാ സംരംഭകർക്ക് സാമ്പത്തിക സമ്പാദ്യമില്ലെന്ന് റിപ്പോർട്ട്

0
ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മൈക്രോ ബിസിനസ്സുകളിൽ ഗണ്യമായ എണ്ണം സാമ്പത്തിക അടിയന്തര സാഹചര്യങ്ങൾക്കുള്ള സമ്പാദ്യമില്ലാത്തതിനാൽ അവരെ സാമ്പത്തിക ആഘാതങ്ങൾക്ക് ഇരയാക്കുന്നു, ഒരു റിപ്പോർട്ട് പറയുന്നു. 'ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മൈക്രോ-ബിസിനസുകളുടെ (ഡബ്ലിയുഎംബി) സാമ്പത്തിക ആരോഗ്യം...

Featured

More News