1 November 2024

ആരോഗ്യപരമായ വിമർശനങ്ങൾ ആണെങ്കിൽ അത് ഉൾക്കൊള്ളാനും സ്വയം പോളിഷ് ചെയ്യാനും ശ്രമിക്കും: നവീന

എന്നെ സംബന്ധിച്ച് യാതൊരുവിധ പ്രിവിലേജുകളും ഇല്ലാത്ത ഒരു സ്ഥലത്ത് നിന്നും വന്ന ആളാണ്, അതുകൊണ്ട് തന്നെ ഒഡിഷനുകൾ ഒന്നും നടത്താത്ത സ്ഥലങ്ങളിലേക്ക് എത്തിച്ചേരുക എന്നത് വലിയ വെല്ലുവിളിയാണ്.

| അഭിമുഖം : നവീന / ശ്യാം സോർബ

ഒരു നോട്ടം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് നടന്നുകയറിയ നടിയാണ് നവീന. ഇപ്പോൾ ബോഗൻവില്ല എന്ന സിനിമയിലൂടെ നവീന എന്ന അഭിനേത്രിയെ മലയാള സിനിമ ഏറ്റെടുക്കുമ്പോൾ നാടക സിനിമ പ്രവർത്തകയും കോഴിക്കോട് സ്വദേശിയുമായ നവീന പ്രേക്ഷകരോട് മനസ്സ് തുറക്കുന്നു.

?: നാടകരംഗത്ത് നിന്ന് ആരംഭിച്ച് സിനിമയിലേക്ക് ഉള്ള യാത്ര എങ്ങനെ ആയിരുന്നു?

നവീന: നാടകരംഗത്ത് നിന്ന് ആരംഭിച്ചു സിനിമയിലേക്ക് എന്നതിനപ്പുറത്തേക്ക്, ഞാൻ ഇപ്പോഴും നാടകം ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ മാസം ഉൾപ്പെടെ ഞാനൊരു നാടകത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴും നാടകപ്രവർത്തനം തുടരുന്ന ഒരാളാണ് ഞാൻ. സ്കൂൾ കാലം മുതലേ നാടകങ്ങളും മോണോആക്റ്റും ഒക്കെ ചെയ്യാറുണ്ടായിരുന്നു. എന്റെ അച്ഛനാണ് നാടകത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയത്, അച്ഛൻ ഒരു അധ്യാപകൻ ആയിരുന്നു. പിന്നീടെപ്പഴോ സിനിമകളൊക്കെ കണ്ട് കണ്ട് അതിനോടൊരു ഇഷ്ട്ടം തോന്നി തുടങ്ങി. പക്ഷെ അപ്പഴും എങ്ങനെ സിനിമയിലേക്ക് എത്തണം എന്നതിനെ പറ്റി അറിയില്ല.

പിന്നെ ജേർണലിസത്തിൽ ആദ്യത്തെ പി ജി ചെയ്തു. ആ സമയത്ത് നാടകങ്ങൾ ചെയ്യാറുണ്ടായിരുന്നു. പിന്നീട് നാടകം വളരെ ഗൗരവമായി പഠിക്കണം എന്ന തോന്നൽ ഉണ്ടാവുകയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നാടകപഠനത്തിൽ പി ജി ക്ക് ചേർന്ന്. അത് കഴിഞ്ഞ ശേഷമാണ് കുറച്ചുകൂടെ നാടകത്തെ പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചത്. പിന്നീട് കൊച്ചിയിലേക്ക് മാറുകയും സൂര്യ മ്യൂസിക്‌സിൽ നമസ്തേ കേരളം എന്ന പരിപാടിയിൽ അവതാരിക ആയി ജോലി ആരംഭിക്കുകയും ചെയ്തു.

പിന്നീട് നിരന്തരം ഷോർട് ഫിലിമുകളും മ്യൂസിക് വീഡിയോകളും വെബ് സീരീസുകളും ചെയ്യുകയും, തുടർച്ചയായി ഒഡിഷനുകളിൽ പങ്കെടുക്കുകയും ചെയ്തു. അങ്ങനെ ആണ് പതിയെ സിനിമയിലേക്കുള്ള ആദ്യ ചുവട് വെക്കുന്നത്.

?: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ നാടക പഠനം അഭിനയ ജീവിതത്തിൽ എങ്ങനെ സഹായിച്ചു?

നവീന: അഭിനയത്തിൽ ഉപരി ഒരു വ്യക്തി എന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വത്തെ വരെ തിയേറ്റർ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയിലേക്ക് പഠിക്കാൻ ചെല്ലുമ്പോൾ ഉള്ള ഒരു ആളെ ആയിരുന്നില്ല പഠന ശേഷം അവിടുന്ന് തിരിച്ചിറങ്ങി വന്ന ഞാൻ. അതുകൊണ്ട് തന്നെ ആണ് ആദ്യം പറഞ്ഞത്, എന്റെ അഭിനയജീവിതത്തെ എന്നതിൽ അപ്പുറത്തേക്ക്, ആത്മവിശ്വാസവും, വ്യക്തിത്വവും ഒക്കെ മാറാൻ നാടകവും യൂണിവേഴ്‌സിറ്റിയും ഒക്കെ സഹായിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റിയിലെ നാടക പഠനം ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു അധ്യായം തന്നെ ആയിരുന്നു. പലപ്പോഴായി അവിടുന്ന് കിട്ടിയ കാര്യങ്ങൾ ഒക്കെ തന്നെ ആണ് പിന്നീട് എന്നെ ഞാൻ ആക്കിയത് എന്ന് പറയാം. ഒരുപാട് നാടകകങ്ങൾ ചെയ്യുകയും ഒരുപാട് മനുഷ്യരെ കാണാനും പരിചയപ്പെടാനും നിൽക്കുന്ന ഇടങ്ങളിൽ കാലുറച്ചു നിൽക്കാനും ഒക്കെ നാടകവും യൂണിവേഴ്‌സിറ്റിയും എന്നെ സഹായിച്ചു.

?: സംവിധായകൻ അമൽ നീരദ് സിനിമ Bougainvillea യിൽ എത്തിയതിനെ പറ്റിയും ഷൂട്ടിംഗ് അനുഭവങ്ങളെ പറ്റിയും വിവരിക്കാമോ?

നവീന: തിരുവനന്തപുരം ഉള്ള എന്റെ ഒരു നാടക സുഹൃത്ത് ഈ സിനിമയുടെ അസ്സോസിയേറ്റ് ആയിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രത്തിലേക്ക് വേണ്ട ആളെ അന്വേഷിക്കുന്നതും, ഒരുപാട് പ്രൊഫൈലുകൾ അയച്ചു കൊടുക്കുന്ന കൂട്ടത്തിൽ സാമേട്ടൻ എന്റെ പ്രൊഫൈലും അയച്ചു കൊടുക്കുന്നത്. പിന്നെ അമൽ സർ നു എന്റെ ഫോട്ടോസ് കണ്ട ഇഷ്ട്ടമായി, അങ്ങനെ ഓഫീസിലേക്ക് വിളിപ്പിക്കുകയും, നേരിട്ട് സംസാരിക്കുകയും ചെയ്തു.

ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാൻ ആണെങ്കിലും ഈ മേഖലയിലും സിനിമ സെറ്റുകളിലും കുറച്ചു കാലമായിട്ടുണ്ട്. പക്ഷെ, നമ്മളെ പൂർണ്ണമായും ഒരു അഭിനേതാവ് ആയി പരിഗണിക്കുകയും, അത്തരത്തിൽ ഉള്ള എല്ലാ സ്നേഹവും ബഹുമാനവും കിട്ടിയ ഒരു സെറ്റ് ആയിരുന്നു അമൽ സർ ന്റെ ബോഗൻവില്ല. അവിടുത്തെ എല്ലാ ആളുകളും നമ്മളെ ഒരു ആർട്ടിസ്റ്റ് ആയി കാണുകയും വളരെ പ്രൊഫെഷണൽ ആയി തന്നെ ഇടപഴകുകയും ചെയ്തു എന്നതാണ്. അതുകൊണ്ട് തന്നെ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും കംഫർട്ടബിൾ ആയ സെറ്റ് ആണ്, ഇനിയും ഒരുപാട് വർക്ക് ചെയ്യണം എന്ന ആഗ്രഹിക്കുന്ന ഒരു ക്രൂ ആണ്.

?: താങ്കൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾക്കായി നിങ്ങൾ എങ്ങനെ തയ്യാറെടുക്കുന്നു? ആ കഥാപാത്രങ്ങളെ അങ്ങനെ ആണ് സമീപിക്കുന്നത്?

നവീന: ചില ആളുകൾ ആണെങ്കിൽ എ കഥാപാത്രത്തെ പറ്റി വ്യക്തമായ ഒരു കാഴ്ച നമുക്ക് തരും, അതിലൂടെ നമുക്ക് ആ കഥാപാത്രത്തെ രൂപപ്പെടുത്തി എടുക്കാൻ പറ്റും. എന്നാൽ ചില ആളുകൾ അത്തരത്തിൽ ഒന്നും തരില്ല. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ കഥയിൽ പറഞ്ഞിരിക്കുന്നതിനു അപ്പുറത്തേക്ക് നമുക്ക് അറിയാൻ പറ്റില്ല. അങ്ങനെ ഉള്ള സമയങ്ങളിൽ ആ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ഒരു ബാക് സ്റ്റോറി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കും. ചിലപ്പോൾ കഥയിൽ ഒരു സീനിൽ പോലും ഈ ബാക് സ്റ്റോറി സഹായിക്കണം എന്നില്ല. പക്ഷെ ആ കഥാപാത്രത്തെ പൂർണ്ണമായും മനസിലാക്കാൻ ഇത് നന്നായി സഹായിക്കും.

ചിലപ്പോൾ നമുക്ക് ഒരു തരത്തിലും റിലേറ്റ് ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രമൊക്കെ ആണെങ്കിൽ ഇത്തരം ഒരു കഥ ഉണ്ടാക്കുന്നതിലൂടെ ആ കഥാപാത്രത്തെ കൂടുതൽ മനസിലാക്കാൻ സാധിക്കും. അത്തരത്തിൽ ആണ് ചെയ്യാറുള്ളത്. പിന്നെ സ്ക്രിപ്റ്റ് നന്നായി വായിക്കാനും, റൈറ്റർ, സംവിധായകർ എന്നിവരുടെ അടുത്ത് നന്നായി സംസാരിച്ചുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ ഈ കഥാപാത്രത്തിൽ എങ്ങനെ എന്ന് മനസിലാക്കാനും ശ്രമിക്കും. ഈ രീതികളിൽ ഒക്കെയാണ് ഞാൻ ഒരു കഥാപാത്രത്തിലേക്ക് എത്താനായി പൊതുവെ ചെയ്യാറുള്ളത്.

?: സിനിമാ മേഖലയിൽ നിങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്, അവയെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു?

നവീന: ഞാൻ ഇപ്പോഴും സ്ട്രഗിലിങ് ആയിട്ടുള്ള ഒരു ആക്ടർ ആണ്. ഞാൻ വിചാരിക്കുന്നത് ഒരു മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണ് ആർട്ടിസ്റ്റുകളുടെ അവസ്ഥ ഇരിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. തുടക്കത്തിൽ നമ്മൾ എങ്ങനെ എങ്കിലും റെക്കഗനൈസ്ഡ് ചെയ്യപ്പെടണം, നമ്മൾ സിനിമയിൽ അഭിനയിക്കുന്ന ഒരു ആർട്ടിസ്റ്റ് ആണ് എന്ന് തെളിയിക്കാനും ആളുകൾ മനസിലാക്കാനും ഒക്കെ വേണ്ടി ഉള്ള ശ്രമങ്ങൾ ആണ്. ഈ ഘട്ടം കഴിഞ്ഞാൽ കുറച്ചു നല്ല സിനിമകളിലും ഒരു സൂപ്പർ ഹിറ്റ് മൂവിയിൽ എങ്കിലും നമ്മൾ അഭിനയിക്കുക എന്നതിലേക്ക് ആവും. ഈ ഘട്ടം കഴിഞ്ഞാൽ പിന്നെ മുന്നോട്ട് പോകാൻ നിരന്തരം സിനിമകൾ വേണം. ഇങ്ങനെ നോക്കിയാൽ ഒരു ആക്ടർ ഇപ്പോഴും സ്ട്രഗിലിങ് സ്റ്റേജിൽ തന്നെ ആണ് എന്നതാണ്. നിലനിൽപ്പിനായി സിനിമകൾ കിട്ടിക്കൊണ്ടിരിക്കണം എന്നതാണ്.

ഞാൻ നേരിട്ട വെല്ലുവിളികൾ പറയുകയാണെങ്കിൽ അത് സാമ്പത്തികം തന്നെ ആണെന്ന് പറയും. കൊച്ചി പോലൊരു സ്ഥലത്തേക്ക് സിനിമ എന്ന ആഗ്രഹവും വെച്ച് ഷിഫ്റ്റ് ആയ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ട്. അവിടെ നമ്മുടെ വരുമാന മാർഗ്ഗം എന്നത് ഇത് മാത്രം ആകുമ്പോൾ, വർക്കുകൾ കിട്ടിയാൽ മാത്രമേ നമ്മുടെ നിലനിൽപ്പ് ഉണ്ടാകുകയുള്ളൂ. ഇത് മാത്രം മനസ്സിൽ വെച്ച് നിൽക്കുന്ന ഒരാളെ സംബന്ധിച്ച് സാമ്പത്തികം എന്നത് വലിയ വെല്ലുവിളി ആണ്. ഞാൻ എങ്ങനെ അത് കൈകാര്യം ചെയ്യുന്നു എന്ന് വെച്ചാൽ ചെറിയ ചെറിയ ക്ലാസുകൾ ഒക്കെ എടുത്ത് അതിനെ പരമാവധി മാനേജ് ചെയ്യാൻ ശ്രമിക്കും.

എന്നെ സംബന്ധിച്ച് യാതൊരുവിധ പ്രിവിലേജുകളും ഇല്ലാത്ത ഒരു സ്ഥലത്ത് നിന്നും വന്ന ആളാണ്, അതുകൊണ്ട് തന്നെ ഒഡിഷനുകൾ ഒന്നും നടത്താത്ത സ്ഥലങ്ങളിലേക്ക് എത്തിച്ചേരുക എന്നത് വലിയ വെല്ലുവിളിയാണ്. ചില സ്ഥലങ്ങളിൽ ഫാക്ട് ഒഡിഷനുകൾ നടക്കും. അത് പലപ്പോഴും നേരിട്ട വെല്ലുവിളിയാണ്. ഇതൊക്കെ അംഗീകരിച്ചു മുന്നോട്ട് പോകുക എന്നത് തന്നെ ആണ്. ഇത്തരം വെല്ലുവിളികൾ ഒന്നും ഒരിക്കലും തീരില്ല, ഒരുപക്ഷെ അതിന്റെ തീവ്രത കുറഞ്ഞേക്കാം. അതൊക്കെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോവുക എന്നത് തന്നെ ആണ്.

?: മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകളുടെ പങ്ക് മാറുന്നതിനെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു?

നവീന: ഒരുപാട് സന്തോഷമാണ്. എന്ന് വെച്ചാൽ പഴയപോലെയല്ല ഇന്ന് പിന്നണിയിലും മുന്നണിയിലും ഒക്കെ സ്ത്രീകൾ വരവറിയിച്ചു തുടങ്ങി. എന്നെ സംബന്ധിച്ച് പിന്നണിയിൽ ആയാലും മുന്നണിയിൽ ആയാലും സ്ത്രീകളെ കാണുന്നത് ഒരുപാട് ഇഷ്ട്ടമാണ്. അത് നന്നായി എന്ജോയ് ചെയ്യുന്ന ഒരാളാണ് ഞാൻ. അത് വളരെ പോസിറ്റീവ് ആയ മാറ്റം ആയി കാണുന്നു. ഒരു സ്ത്രീ സംവിധായികയുടെ സിനിമയിൽ അഭിനയിക്കണം എന്നതും എന്റെ വലിയൊരു ആഗ്രഹമാണ്. ചലച്ചിത്ര മേളകളിൽ ഒക്കെ സ്ത്രീ സംവിധായകരുടെ സിനിമകൾ ഒക്കെ കൂടുതൽ ആയി വരുന്നത് കാണുമ്പോഴും ഒരുപാട് അഭിമാനം തോന്നുന്നുണ്ട്.

?: മലയാള സിനിമ അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ ആണെന്ന് പറയപ്പെടുന്നു. നിലവിൽ മലയാള സിനിമയ്ക്ക് ദേശീയ അന്തർശീയ വേദികളിൽ ലഭിക്കുന്ന സ്വീകര്യതയെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

നവീന: നല്ല സന്തോഷമുണ്ട് ഈ കാര്യത്തിൽ. കാതൽ പോലെയുള്ള സിനിമകൾ ഒക്കെ ഒരുപാട് വേദികളിൽ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്ന കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഒരുപാട് വിവിധ ജേണറുകളിൽ ഉള്ള സിനിമകൾ നിരന്തരമായി വരുന്ന സമയമാണ്. മമ്മൂട്ടിയെ പോലെയുള്ള മഹാനായ നടന്മാർ ഒക്കെ വിവിധ പരീക്ഷണങ്ങൾക്ക് സ്വയം മുന്നോട്ടു വരുന്നത് കാണുമ്പോൾ ഒക്കെ നമുക്ക് എന്തൊക്കെയോ കൂടുതൽ ചെയ്യാനുള്ള പ്രചോദനമാണ്. മലയാള സിനിമ ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഒരുപാട് അഭിമാനമാണ്. അതുപോലെ നമ്മുടേതായ പല വർക്കുകളും പല അന്താരാഷ്ട്ര വേദികളിലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് മലയാള സിനിമയുടെ ഭാഗമായ ഒരാൾ എന്ന നിലയിൽ ഒരുപാട് സന്തോഷം നൽകുന്നു.

? : സിനിമ മേഖലയിലെ പ്രശ്നങ്ങൾ ഇന്നേറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ. അഭിനേത്രി എന്ന നിലയിൽ സിനിമയെ സുരക്ഷിത തൊഴിൽ മേഖലയായി കാണുന്നുണ്ടോ?

നവീന: ഞാൻ സിനിമയിൽ ഒരു തുടക്കക്കാരി മാത്രമാണ്. അഞ്ചു സിനിമകൾ ആണ് ഇന്നോളം ചെയ്തിട്ടുള്ളത്. അതിൽ ആളുകൾ എന്നെ ശ്രദ്ധിച്ച ഒരു വേഷം ബോഗൺവില്ലയിൽ ഉള്ളതാണ്. എനിക്ക് വളരെ സേഫ് ആയിട്ടുള്ള ഒരു സെറ്റ് ആയിരുന്നു ഇത്. അതെ സമയത്ത് സിനിമ മേഖല അല്ലാതെ ആയാലും, മറ്റു വെബ് സീരീസുകളുടെ സെറ്റുകളിൽ ഒക്കെ സേഫ് എന്നതിനപ്പുറത്തേക്ക് ഒട്ടും കംഫർട്ട് അല്ലാത്ത ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. അത് ലൈംഗീകമായി ഉള്ള തിക്രമം എന്ന നിലയ്ക്ക് അല്ല ഞാൻ പറയുന്നത്, മറിച്ച് നമ്മൾക്ക് കിട്ടേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്, അത് പേയ്‌മെന്റിൽ ഉൾപ്പെടെ. അത്തരം വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.

സിനിമ മേഖല മാത്രമല്ല, മറ്റു തൊഴില്മേഖലകൾ എടുത്തു നോക്കിയാലും സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. പക്ഷെ പലതും ചർച്ച ചെയ്യപ്പെടാറില്ല. കൂടുതൽ ആളുകളിലേക്ക് എത്തുന്നത് സിനിമ എന്നുമാത്രം. സിനിമ മാത്രമല്ല എല്ലാ തൊഴിൽ മേഖലകളും സുരക്ഷിതമാകണം. എന്റെ സുഹൃത്തുക്കൾ വഴിയൊക്കെ ഒരുപാട് മോശം അനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമാണ് എന്ന് ഞാൻ പറയില്ല. എനിക്ക് അനുഭവം ഇല്ല എന്നതിനർത്ഥം അങ്ങനെ ഇല്ല എന്നല്ല. അത് അനുഭവിച്ചവർ ഉണ്ട്, അവരെ നമ്മൾ കാണണം, മനസിലാക്കണം, അംഗീകരിക്കണം.

?: ആദ്യ സിനിമയിലൂടെ ലഭിക്കുന്ന സ്വീകാര്യത, പ്രേക്ഷക പ്രശംസ, തുടങ്ങിയ സന്തോഷങ്ങളെ എങ്ങനെ കാണുന്നു? അതേ സമയം വിമർശനങ്ങളെ ഏത് രീതിയിൽ ആണ് ഉൾക്കൊള്ളുന്നത്?

നവീന: ആദ്യ സിനിമ എന്ന് പറയാൻ പറ്റില്ല. ഇതിനു മുൻപ് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിൽ പോലും ഇവിടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാവരും പറയുന്നത് പോലെ ഒരു നോട്ടം കൊണ്ട് ആളുകളിലേക്ക് എത്തി എന്നത് ഒരുപാട് സന്തോഷം തോന്നുന്നു. ഒരുപാട് ആളുകൾ അതേപടി സംസാരിക്കുന്നത് കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു.

പിന്നെ വിമർശനങ്ങളെ എങ്ങനെ കാണുന്നു എന്ന് ചോദിച്ചാൽ, അവ സ്വാഭാവികമായും ഈ മേഖലയിൽ ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ മോശം കമന്റുകൾ ഒക്കെ നമ്മൾ കാണാറുണ്ട്. അത്തരം കാര്യങ്ങളെ അവഗണിക്കുക എന്നത് തന്നെ ആണ്. അതെ സമയം എന്റെ അഭിനയത്തെ പറ്റി ഒക്കെ ഉള്ള ആരോഗ്യപരമായ വിമർശനങ്ങൾ ആണെങ്കിൽ അത് ഉൾക്കൊള്ളാനും സ്വയം പോളിഷ് ചെയ്യാനും നിരന്തരം ശ്രമിക്കുക എന്നതാണ്.

വളരെ കുറച്ചു സമയം മാത്രമേ സ്‌ക്രീനിൽ വരുന്നുള്ളു എങ്കിൽ പോലും അതിലൂടെ ആളുകൾ എന്നെ അല്ലെങ്കിൽ ആ കഥാപാത്രത്തെ ഏറ്റെടുത്തു എന്ന രീതിയിൽ ഉള്ള കമന്റുകൾ, മെസ്സേജുകൾ ഒക്കെ ഒരുപാട് സന്തോഷം നൽകുന്നുണ്ട്. അതിനു പ്രേക്ഷകരോട് ഒരുപാട് സ്നേഹമുണ്ട്.

?: അവസാനമായി, പുതിയ വർക്കുകളെ പറ്റി സംസാരിക്കാമോ?

നവീന: പുതിയ വർക്കുകൾ ഇറങ്ങാനില്ല. പിന്നെ ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട്. അതുപോലെ എന്റെ വർക്കുകൾ കണ്ട ആളുകളെ അവരുടെ വർക്കുകയിലേക്ക് നമ്മളെ വിളിക്കും എന്ന പ്രതീക്ഷയാണ്. അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ആത്യന്തികമായി നിരന്തരം സിനിമകൾ ചെയ്യാൻ പറ്റട്ടെ എന്നത് തന്നെ ആണ് ആഗ്രഹം.

Share

More Stories

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ?

0
മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ...

മുഖ്യമന്ത്രിയുടെ യാത്രകളിൽ ആവർത്തിക്കുന്ന സുരക്ഷാ വീഴ്ച; പരിശോധിക്കാന്‍ പോലീസ്

0
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം വീണ്ടും സുരക്ഷാ...

രാജീവ് ചന്ദ്രശേഖർ ആഘോഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലായ ടി പി ജി നമ്പ്യാർ

0
| ശ്രീകാന്ത് പികെ ടി.പി.ജി നമ്പ്യാർ അന്തരിച്ചു. എവിടെയും അധികം ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മരണം കടന്ന് പോയി. കേരളത്തിലെ പാലക്കാട് നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന് ഇന്ത്യക്കാരുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത പേരായി...

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര തർക്കം കൂടുതൽ സങ്കീർണമാകുന്നു

0
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- കാനഡ ബന്ധം ഇപ്പോൾ കൂടുതല്‍ സങ്കീർണമാകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം സൈബർ...

ചൈനയിലെ ഏറ്റവും ധനികൻ, ടിക് ടോക്കിൻ്റെ സ്ഥാപകൻ; രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാർ കുറഞ്ഞു

0
ചൈനയ്ക്ക് ഏറ്റവും പുതിയ ഒരു ധനികനായ വ്യക്തിയുണ്ട്. ഇത് വളരെ ജനപ്രിയവും വിവാദപരവുമായ ആപ്പായ TikTok-ന് പിന്നിലെ സംരംഭകനാണ്. ചൊവ്വാഴ്‌ച പുറത്തിറക്കിയ 2024ലെ ഹുറുൺ ചൈന റിച്ച് ലിസ്റ്റിൽ ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ...

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവയ്ക്ക് വിട

0
അമ്പത് വര്‍ഷക്കാലം യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് ഒന്നാമൻ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍...

Featured

More News