4 May 2025

പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സ്വകാര്യതയിൽ കടന്നുകയറ്റം: മദ്രാസ് ഹൈക്കോടതി

പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു

വിവാഹ മോചനത്തിനായി പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. വിവാഹ മോചനത്തിനായി പങ്കാളിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കോൾ ഹിസിറ്ററിയും മറ്റുമെടുത്തുള്ള തെളിവുകൾ കോടതിക്ക് മുന്നിൽ എത്താറുണ്ട്. എന്നാൽ അത്തരത്തിൽ പങ്കാളിയുടെ സ്വകാര്യതക്കുമേൽ കടന്നുകേറിയുള്ള തെളിവ് ശേഖരണം മൌലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി ഹാജരാക്കിയ ഭർത്താവിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ചാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരാൾ തൻ്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കുന്നതോ അനാവശ്യമായി ഇടപെടുന്നതോ നിയമത്തിന് പ്രോത്സാഹിപ്പിക്കാനാകില്ല. ഭാര്യയുടെ ക്രൂരത, പരപുരുഷ ബന്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്.

ഭാര്യയുടെ കോൾ ഹിസ്റ്ററി ഭർത്താവ് ശേഖരിച്ചത് ഭാര്യയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ഉയർത്തുമ്പോൾ ആധികാരിക മാർഗങ്ങളിലൂടെയാണ് അത് തെളിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ദാമ്പത്യ ബന്ധത്തിൽ പങ്കാളിയെ ഒളിഞ്ഞു നോക്കുന്നത് പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ കഴിയില്ലെന്നും മൌലീകാവകാശത്തിൽ ഭാര്യാ ഭർത്താക്കൻമാരുടെ സ്വകാര്യതയും ഉൾപ്പെടുന്നെന്നും ഈ അവകാശം ലംഘിച്ചുള്ള തെളിവുകൾ സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

വിശ്വാസമാണ് ദാമ്പത്തിക ബന്ധങ്ങളുടെ അടിത്തറ എന്നു പറഞ്ഞ കോടതി പങ്കാളികൾക്ക് പരസ്‌പര വിശ്വാസം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ല എന്നുറപ്പ് വരുത്താൻ അവർക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

Share

More Stories

രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ; നടൻ അജിത് കുമാറിന്റെ അഭിപ്രായങ്ങൾ

0
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കോളിവുഡ് നടൻ അജിത് കുമാർ അടുത്തിടെ രസകരമായ പരാമർശങ്ങൾ നടത്തി. സിനിമാ മേഖലയിൽ 33 വർഷം പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹം അടുത്തിടെ മാധ്യമങ്ങളോട് സംസാരിച്ചു. ഈ അവസരത്തിൽ, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന...

ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ലേബർ പാർട്ടിക്ക് വൻ വിജയം

0
ഓസ്‌ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി രണ്ടാം തവണയും അധികാരത്തിൽ എത്തി. ശനിയാഴ്ച രാത്രി നടന്ന വൻ വിജയത്തിൽ ലേബർ പാർട്ടി അധികാരം നിലനിർത്തി. സർക്കാർ രൂപീകരിക്കപ്പെട്ട...

തൃശൂർ പൂരം; ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്‌നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം

0
തൃശൂർ പൂരത്തിന് ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടത് ഇല്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു...

‘സിന്ധു നദീജലം തടയാൻ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കും’; സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ

0
സിന്ധു നദീജലം തടഞ്ഞു വെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ്റെ ഭീഷണി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഡാമോ, തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും എന്നാണ് ഭീഷണി. ഇന്ത്യയുടെ...

‘ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് ഞാനാണ്’; അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ

0
കൊച്ചി കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് പ്രത്യേക ചാർട്ട് ഉണ്ടെന്നും കൂട്ടമായി കൈക്കൂലി വാങ്ങി ഇവർ വീതം വെക്കാറുണ്ടെന്നും മൊഴി. കൂടുതൽ...

‘കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞു’; ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി

0
മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ നിക്ഷേപിക്കാനും കമ്പനി തീരുമാനിച്ചു. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ഇക്കാര്യം അറിയിച്ചത്....

Featured

More News