16 November 2024

പാരീസ് ഒളിമ്പിക്സ് ; വനിതാ ബോക്‌സിങ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മത്സരം ആരംഭിച്ച് 46 സെക്കന്റായപ്പോഴേക്കും ഇറ്റാലിയന്‍ ബോക്സര്‍ ഏഞ്ചല കാരിനി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പാരിസ് ഒളിമ്പിക്‌സില്‍ ഏറെ വിവാദം സൃഷ്ടിച്ച മത്സരമായിരുന്നു വനിതകളുടെ 66 കിലോ.ഗ്രാം ബോക്‌സിങ് മത്സരം. മത്സരം ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങള്‍ക്കൊന്നിനാണ് തിരികൊളുത്തിയത്. മത്സരത്തില്‍ ജയിച്ച അല്‍ജീരിയന്‍ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണമായിരുന്നു അന്ന് ഉയര്‍ന്നിരുന്നത്. ഇതിന് ഇപ്പോള്‍ വ്യക്തത വരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. വനിതാ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇമാനെ ഖെലീഫ് പുരുഷനെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആല്‍ഫ റിഡക്റ്റേസ എന്ന എന്‍സൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍പും ഇമാനെ പുരുഷനാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.

ഇതിന് പുറമേ സ്ത്രീകളില്‍ കാണപ്പെടേണ്ട ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. മുന്‍പ് നടന്ന പരിശോധനയിലും ഇമാനെയുടെ ശരീരത്തില്‍ എക്സ്വൈ ക്രോമസോമുകളുടെ സാനിധ്യം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ മത്സരത്തില്‍നിന്ന് ഇമാനെ വിലക്കിയിരുന്നു. എന്നാല്‍ പാരിസില്‍ മത്സരിക്കാന്‍ ഒളിംപിക് കമ്മിറ്റി അനുമതി നല്‍കുകയായിരുന്നു.

ഈ വര്‍ഷം പാരിസില്‍ നടന്ന ഒളിമ്പിക്സില്‍ വനിതാ ബോക്സിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു താരം ഈ വര്‍ഷം പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരത്തിലെ ‘ലിംഗ വിവാദം ഏറെ ചര്‍ച്ചവിഷയമായിരുന്നു. അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മത്സരം ആരംഭിച്ച് 46 സെക്കന്റായപ്പോഴേക്കും ഇറ്റാലിയന്‍ ബോക്സര്‍ ഏഞ്ചല കാരിനി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇമാന്‍ ഖാലിഫില്‍ നിന്ന് മൂക്കിന് ഇടിയേറ്റതോടെയാണ് ഏഞ്ചല മത്സരത്തില്‍ നിന്ന് പിന്മാറിയത്. മത്സര ശേഷം റിങ്ങിന് നടുക്ക് കരഞ്ഞുകൊണ്ടിരുന്ന ഏഞ്ചല മത്സരത്തില്‍ താന്‍ ലിംഗവിവേചനം നേരിട്ടതായി അറിയിക്കുകയും മത്സരം നിറുത്തിവെക്കാനും ആവശ്യപ്പെട്ടത് .

മത്സരം ലിംഗ തുല്യത ഉറപ്പുവരുത്തിയല്ല നടത്തിയത് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രതികരിച്ചിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി.ഇമാനെയെ അറസ്റ്റ് ചെയ്യണമെന്നും ഇറ്റാലിയന്‍ ബോക്‌സറായ ആന്‍ജെല കാരിനിയ്ക്ക് ഒളിംപിക് സ്വര്‍ണമെഡല്‍ നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Share

More Stories

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമായതിനാൽ 5.85 കോടി രൂപ പിഴ ചുമത്തി

0
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടത്തിൻ കീഴിൽ മലിനീകരണ വിരുദ്ധ നടപടികളുടെ ആദ്യ ദിവസം ഏകദേശം 5.85 കോടി രൂപ പിഴ ചുമത്തി അധികാരികൾ നടപടി ശക്തമാക്കിയപ്പോഴും ഡൽഹിയിലെ വായു ഗുണനിലവാരം...

തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശം; നടി കസ്‌തൂരി അറസ്റ്റില്‍

0
തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്‌തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി...

ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും ഷമി ഹീറോ; പത്താമനായെത്തി 36 പന്തിൽ 37 റൺസ്, ടീം ജയിച്ചത് 11 റൺസിന്

0
ഏകദേശം ഒരുവർഷത്തെ ഇടവേളക്ക് ശേഷം നടത്തിയ തിരിച്ചുവരവ് ആഘോഷമാക്കി പേസർ മുഹമ്മദ് ഷമി. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഷമിയുടെ മികവിൽ മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാൾ 11 റൺസിന് വിജയം നേടിയെന്ന് പി.ടി.ഐ...

ധനുഷിനെതിരെ നയൻതാര; പിന്തുണയുമായി പാർവതി, നസ്രിയ, അനുപമ, ഐശ്വര്യ ലക്ഷ്മി

0
ദക്ഷിണേന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ജീവിതം ആധാരമാക്കി ഓണലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു . പ്രശസ്ത...

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ; തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവും

0
ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം...

വയനാട് ദുരന്തബാധിതരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിക്കാനാവില്ല; നിലപാടുമായി റിസർവ് ബാങ്ക്

0
കേരളത്തിലെ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദ്ദേശിയ്ക്കാൻ സാധിക്കില്ല എന്ന് റിസർവ് ബാങ്ക്. കേരളാ സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നൽകിയ കത്തിനാണ് റിസർവ്...

Featured

More News