14 November 2024

കങ്കുവ സിനിമയ്‌ക്കെതിരെ റിലയൻസിന്റെ പരാതി; ഇടപ്പെട്ട് മദ്രാസ് ഹൈക്കോടതി

കങ്കുവയുടെ റിലീസിനൊപ്പം ഒടിടിയിൽ പ്രദർശിപ്പിക്കുന്ന തങ്കലാന്റെ സ്ട്രീമിങ് തടയണമെന്നും കോടതിയോട് റിലയൻസ് ആവശ്യപ്പെട്ടിരുന്നു.

സൂര്യ നായകനായി എത്തുന്ന കങ്കുവ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് റിലയൻസ് നൽകിയ ഹർജി ഒത്തുതീർപ്പായി. തങ്ങളിൽ നിന്ന് കടം വാങ്ങിയ തുക തിരികെ നൽകാതെ കങ്കുവ റിലീസ് ചെയ്യരുതെന്നായിരുന്നു റിലയൻസ് എന്റർടെയിൻമെന്റ്‌സ് നൽകിയ പരാതി.

കങ്കുവ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിക്കുന്നതിനായി കങ്കുവയുടെ നിർമ്മാതാവും സ്റ്റുഡിയോ ഗ്രീൻ ഉടമയുമായ കെ ഇ ജ്ഞാനവേൽ രാജ റിലയൻസ് എന്റർടെയ്ൻമെന്റിൽ നിന്ന് 99 കോടി രൂപ വാങ്ങിയെന്നും ഇതിൽ 45 കോടി മാത്രമാണ് തിരികെ നൽകിയതെന്നുമായിരുന്നു റിലയൻസ് നൽകിയ പരാതിയിൽ പറഞ്ഞത്.

കങ്കുവയുടെ റിലീസിനൊപ്പം ഒടിടിയിൽ പ്രദർശിപ്പിക്കുന്ന തങ്കലാന്റെ സ്ട്രീമിങ് തടയണമെന്നും കോടതിയോട് റിലയൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരികെ നൽകാനുള്ള തുകയിൽ 18 കോടി രൂപ സ്റ്റുഡിയോ ഗ്രീനിന് വേണ്ടി മാംഗോ മാസ് മീഡിയ കമ്പനി കോടതിയിൽ അടച്ചു. ബാക്കി തുക വെള്ളിയാഴ്ചയ്ക്കകം റിലയൻസിന് നൽകുമെന്നും ഗ്രീൻസ്റ്റുഡിയോസ് കോടതിയെ അറിയിച്ചതോടെയാണ് ഹർജി ഒത്തുതീർപ്പായത്

നവംബർ 14 നാണ് സൂര്യ നായകനാവുന്ന തങ്കലാൻ തിയേറ്ററുകളിൽ എത്തുക. ശിവ സംവിധാനം ചെയ്ത് സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയിൽ സൂര്യ ഇരട്ട വേഷങ്ങളിലാണ് അഭിനയിക്കുന്നത്.

ബോബി ഡിയോൾ, ദിഷ പഠാനി, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, നടരാജൻ സുബ്രഹ്‌മണ്യം, കോവൈ സരള, ആനന്ദരാജ്, കെ എസ് രവികുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 350 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച കങ്കുവ സൂര്യയുടെ കരിയറിൽ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.

Share

More Stories

സൂര്യയുടെ കങ്കുവ പ്രേക്ഷക തൃപ്‌തിയിൽ; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

0
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ തീയേറ്ററുകളിൽ.ചിത്രത്തിൻ്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് കങ്കുവയ്ക്ക് ലഭിക്കുന്നത്. ഫാൻ്റെസി ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തില്‍...

ഭരണകൂടത്തിൻ്റെ അധികാരത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഒരു കുടയാണ് നിയമവാഴ്‌ച: സുപ്രീം കോടതി

0
ഭരണകൂടത്തിൻ്റെ അധികാരത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഒരു കുട സങ്കൽപ്പമാണ് നിയമവാഴ്‌ചയെന്നും ജനാധിപത്യത്തിനും നല്ല ഭരണത്തിനും ഇത് ആവശ്യമാണെന്നും സുപ്രീം കോടതി ബുധനാഴ്‌ച പറഞ്ഞു. ഭരണഘടനാപരമായ ജനാധിപത്യം സംരക്ഷിക്കുന്നതിന് നിയമവാഴ്‌ചയുടെ തത്വവും പൗരന്മാരുടെ പൗരാവകാശങ്ങളും...

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്

0
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും...

കൊടൈക്കനാലിൽ ഏതൊക്കെ വാഹനങ്ങൾക്ക് ആണ് നിരോധനം?

0
പരിസ്ഥിതി പ്രശ്‌നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്ക് നവംബർ 18 മുതൽ നിരോധനം ഏർപ്പെടുത്തി. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45...

എൻഡിടിവിയ്ക്ക് വായ്പ; ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഒത്തുകളിച്ചില്ലെന്ന് സിബിഐ

0
എൻഡിടിവിയുടെ പ്രണോയ് റോയ്, രാധികാ റോയ് എന്നീ പ്രമോട്ടർമാരിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയോ ക്രിമിനൽ ഗൂഢാലോചനയോ പദവി ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ...

പൊതുവിദ്യാലയങ്ങളിൽ ക്രിസ്തുമതത്തിൻ്റെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധം: അമേരിക്കൻ കോടതി

0
അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലെ ഒരു ഫെഡറൽ കോടതി, 2025 ൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും ക്രിസ്തുമതത്തിൻ്റെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

Featured

More News