14 November 2024

ഒൻപത് ദിവസം; 77 കോടി കടന്ന് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’

സിനിമ രണ്ടുഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യപകുതി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടം തോന്നിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയാകട്ടെ അടിയോ ഇടിയോ വെട്ടോ ഇല്ലാതെ മനോഹരമായൊരു ത്രില്ലര്‍ സ്വഭാവത്തിലും ചെയ്തിരിക്കുന്നു.

ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ബാസ്‌കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 77 കോടി രൂപയുടെ വന്‍ കളക്ഷന്‍ നേടിയിരിക്കുന്നു. കേരളത്തിലും ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ്. ഇതിനോടകം സംസ്ഥാനത്ത് 13 കോടി രൂപയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിനം 175 സ്‌ക്രീനുകളില്‍ പ്രദര്‍ശനം ചെയ്ത ചിത്രം രണ്ടാം വാരത്തിലും 200-ലധികം സ്‌ക്രീനുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം.

കുടുംബം പോറ്റാന്‍ പാടുപെടുന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കായ ബാസ്‌ക്കറിന്റെ കഥയാണ ചിത്രം് പറയുന്നത്.സാമ്പത്തിക തട്ടിപ്പിന്റെ അഴിയാക്കുരുക്കുകളിലൂടെയാണ് ഓരോ നിമിഷവും കടന്നു പോകുന്നതെങ്കിലും ഭാസ്‌ക്കര്‍ കുമാറെന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ ഒരു തട്ടിപ്പുകാരനോ ആളുകളെ വഞ്ചിക്കുന്നവനോ ആണെന്ന് ഒരാള്‍ക്കും തോന്നില്ല.

മാത്രമല്ല, അയാള്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളാണെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് അയാള്‍ ഓടി നടക്കുന്നതെന്നും കാഴ്ചക്കാര്‍ക്ക് തോന്നുകയും ചെയ്യും.ദുല്‍ഖര്‍ സല്‍മാന്‍, മീനാക്ഷി ചൗധരി , ആയിഷ ഖാന്‍, ഹൈപ്പര്‍ ആദി , രാജ്കുമാര്‍ കാസിറെഡ്ഡി, പി. സായ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിഭാധനരായ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത് .

സിനിമ രണ്ടുഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യപകുതി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടം തോന്നിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയാകട്ടെ അടിയോ ഇടിയോ വെട്ടോ ഇല്ലാതെ മനോഹരമായൊരു ത്രില്ലര്‍ സ്വഭാവത്തിലും ചെയ്തിരിക്കുന്നു. 1980കളുടെ അവസാനവും 1990കളുടെ ആദ്യവുമാണ് ഭാസ്‌ക്കറിന്റെ കഥ കടന്നുപോകുന്നത്. സാമ്പത്തിക രംഗത്തിന്റേയും ബാങ്കിംഗ് മേഖലയുടേയും ഓഹരി വിപണിയുടേയും കെട്ടുപാടുകളും സങ്കീര്‍ണതകളുമില്ലാതെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ തയ്യാറാക്കിയ തിരക്കഥയും അതിനേക്കാള്‍ എളുപ്പത്തില്‍ സംവദിക്കുന്ന ദൃശ്യങ്ങളുമാണ് ചിത്രത്തിലുളളത്.

സംവിധായകന്‍ വെങ്കി അറ്റ്ലൂരി ദുല്‍ഖറിന് ആഗ്രഹിക്കുന്നൊരു മടങ്ങിവരവാണ് ലക്കി ഭാസ്‌ക്കറില്‍ നല്‍കിയത്.വ്യത്യസ്ത പ്രായത്തിലുള്ള ഭാസ്‌ക്കറിനെ ദുല്‍ഖറിന്റെ വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകളിലൂടെ മാത്രം അവതരിപ്പിക്കാനായിട്ടുണ്ട് സിനിമയ്ക്ക്. കോളജില്‍ പഠിക്കുന്ന ഭാസ്‌ക്കറും ഏഴു വയസ്സുകാരന്‍ കുട്ടിയുടെ അച്ഛനായ ഭാസ്‌ക്കറും തമ്മിലുള്ള രൂപപരിണാമവും പ്രായവ്യത്യാസവും മുടിയുടെ മാത്രം മാറ്റത്തിലൂടെ മനോഹരമായി കൊണ്ടുവന്നിരിക്കുന്നു.

സിതാര എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ലക്കി ഭാസ്‌ക്കര്‍ നിര്‍മിച്ചത്.നിമിഷ് രവി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ഒറിജിനല്‍ സ്‌കോറും സൗണ്ട് ട്രാക്കും ഒരുക്കിയിരിക്കുന്നത് .

ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളില്‍ ആണ് ചിത്രം ഇറങ്ങിയിരിക്കുന്നത്.100 കോടി രൂപയാണ് ബജറ്റെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചതവെങ്കി അറ്റ്ലൂരി മികച്ചൊരു ദുല്‍ഖര്‍ സല്‍മാന്‍ എന്റര്‍ടെയ്നറാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്.

Share

More Stories

ഭരണകൂടത്തിൻ്റെ അധികാരത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഒരു കുടയാണ് നിയമവാഴ്‌ച: സുപ്രീം കോടതി

0
ഭരണകൂടത്തിൻ്റെ അധികാരത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഒരു കുട സങ്കൽപ്പമാണ് നിയമവാഴ്‌ചയെന്നും ജനാധിപത്യത്തിനും നല്ല ഭരണത്തിനും ഇത് ആവശ്യമാണെന്നും സുപ്രീം കോടതി ബുധനാഴ്‌ച പറഞ്ഞു. ഭരണഘടനാപരമായ ജനാധിപത്യം സംരക്ഷിക്കുന്നതിന് നിയമവാഴ്‌ചയുടെ തത്വവും പൗരന്മാരുടെ പൗരാവകാശങ്ങളും...

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്

0
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും...

കൊടൈക്കനാലിൽ ഏതൊക്കെ വാഹനങ്ങൾക്ക് ആണ് നിരോധനം?

0
പരിസ്ഥിതി പ്രശ്‌നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്ക് നവംബർ 18 മുതൽ നിരോധനം ഏർപ്പെടുത്തി. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45...

എൻഡിടിവിയ്ക്ക് വായ്പ; ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഒത്തുകളിച്ചില്ലെന്ന് സിബിഐ

0
എൻഡിടിവിയുടെ പ്രണോയ് റോയ്, രാധികാ റോയ് എന്നീ പ്രമോട്ടർമാരിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയോ ക്രിമിനൽ ഗൂഢാലോചനയോ പദവി ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ...

പൊതുവിദ്യാലയങ്ങളിൽ ക്രിസ്തുമതത്തിൻ്റെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധം: അമേരിക്കൻ കോടതി

0
അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലെ ഒരു ഫെഡറൽ കോടതി, 2025 ൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും ക്രിസ്തുമതത്തിൻ്റെ പത്തു കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

ഇപിയെ വെട്ടിയാല്‍ കേന്ദ്രകമ്മിറ്റിയിൽ ഒഴിവുകള്‍ മൂന്നാകും; പുതിയതായി എത്തുമെന്ന് ഉറപ്പുള്ളത് മന്ത്രി മുഹമ്മദ് റിയാസ്

0
സിപിഎം അതിന്റെ പാര്‍ട്ടി കമ്മറ്റികളിലെ അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള 75 വയസ്സെന്ന പ്രായ പരിധി ഇത്തവണ നടപ്പാക്കിയാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇപി ജയരാജന്‍ പുറത്താകും . സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും അകന്നതും, അതുടർച്ചയായി...

Featured

More News