14 November 2024

ന്യൂവേവ് ഫിലിം ഫെസ്റ്റിവൽ; ‘എ ഫിഷ് ഓൻ ദി ഷോർ’ മികച്ച ഇന്ത്യൻ ചിത്രം

കവിയും ചലച്ചിത്ര നിരൂപകയുമായ ഡോ.റോഷ്നി സ്വപ്ന, സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ എന്നിവർ അടങ്ങിയ ജൂറിയാണ് മികച്ച സിനിമകൾ തിരഞ്ഞെടുത്തത്.

കോഴിക്കോട് നടന്ന ആറാമത് ന്യൂവേവ് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഋഷിക് ഭരത് സംവിധാനം ചെയ്‌ത ‘എ ഫിഷ് ഓൻ ദി ഷോർ’ മികച്ച ചിത്രം. ഭാരത് കൃഷ്ണൻ സംവിധാനം ചെയ്ത ‘വെനസ്‌ഡേ മോർണിംഗ് ത്രീ എ എം’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. 25000 രൂപയും സർട്ടിഫിക്കറ്റുമാണ് മികച്ച ചിത്രത്തിന് ലഭിക്കുക.

ജനലുകൾ, അപരാജിത ഗുപ്ത സംവിധാനം ചെയ്ത ഡ്രീംസ് എവൈക്കൺ എന്നീ സിനിമകൾ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരം കരസ്ഥമാക്കി. മീനുകൾ സിനിമയുടെ തിരക്കഥയിലൂടെ അച്യുത് ഗിരി മികച്ച തിരക്കഥാകൃത്ത് ആയും കരോകരിയുടെ ഛായാഗ്രഹണത്തിലൂടെ പി.വി.വിപിൻ മികച്ച സിനിമാട്ടോഗ്രാഫറായും തിരഞ്ഞെടുക്കപ്പെട്ടു.

വിപിൻ വിജയൻ ആണ് മികച്ച എഡിറ്റർ (ഫിഷ് ഓൻ ദി ഷോർ). നോയിസസ് ഫ്രം ദി ബേസ്മെന്റ് എന്ന ചിത്രത്തിലൂടെ അഭയ് പി. മികച്ച എഡിറ്റർക്കുള്ള ജൂറി പുരസ്‌കാരത്തിന് അർഹനായി. ബെസ്റ്റ് ആക്ടർ അവാർഡിന് കരോകരി സിനിമയിലെ മെലഡി ഡോർകാസും സാൽവേഷൻ ഡ്രീം എന്ന സിനിമയിലൂടെ മികച്ച ശബ്ദരൂപകല്പനയ്ക്കുള്ള അവാർഡിന് അർക്കിസ്മാൻ മുഖർജിയും അർഹരായി.

കവിയും ചലച്ചിത്ര നിരൂപകയുമായ ഡോ.റോഷ്നി സ്വപ്ന, സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ എന്നിവർ അടങ്ങിയ ജൂറിയാണ് മികച്ച സിനിമകൾ തിരഞ്ഞെടുത്തത്. ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടന്ന സമാപന ചടങ്ങിൽ ഫോട്ടോഗ്രാഫർ സതി ആർ.വി., നാടക പ്രവർത്തക അനിത കുമാരി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

Share

More Stories

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

0
വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ,...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

Featured

More News