14 November 2024

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.

വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. മുൻപ് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് ‘ഹലോ മമ്മി’യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാൻ ഒരുങ്ങുകയാണ് ഷറഫുദ്ദീൻ.

നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം

Share

More Stories

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

‘പ്രധാന ബാങ്കുകളായി’ 2024ൽ RBI ഈ മൂന്നെണ്ണം പട്ടികപ്പെടുത്തുന്നു

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകൾ (ഡി-എസ്ഐബി) എന്ന് നാമകരണം ചെയ്‌തു. ബുധനാഴ്‌ച റിസർവ്...

ട്രംപ് തൻ്റെ വിവാദ ക്യാബിനറ്റ് തിരഞ്ഞെടുപ്പിലൂടെ വാഷിംഗ്ടണിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

0
ഡൊണാൾഡ് ട്രംപിൻ്റെ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ കാബിനറ്റ് തിരഞ്ഞെടുപ്പുകൾ ചില റിപ്പബ്ലിക്കൻ സെനറ്റർമാരെ അമ്പരപ്പിക്കുകയും വാഷിംഗ്ടണിനെ ഞെട്ടിക്കുകയും ചെയ്‌തു. ഫ്ലോറിഡ റിപ്പബ്ലിക്കൻ മാറ്റ് ഗെയ്റ്റ്‌സിനെ അദ്ദേഹത്തെപ്പോലെ, ഒരിക്കൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അന്വേഷിച്ച തൻ്റെ ഏറ്റവും...

Featured

More News