15 November 2024

‘കങ്കുവ’ പ്രേക്ഷക തൃപ്‌തിയിൽ; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

സിനിമ സൂര്യയുടെ ആയിരം കോടി ക്ലബ്ബിലെത്തും എന്നുറപ്പിച്ച തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ തീയേറ്ററുകളിൽ.ചിത്രത്തിൻ്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് കങ്കുവയ്ക്ക് ലഭിക്കുന്നത്. ഫാൻ്റെസി ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തി എന്നതാണ് കങ്കുവയുടെ മറ്റൊരു പ്രത്യേകത.

വളരെ അധികം പ്രതീക്ഷയോടെ സൂര്യ ആരാധകർ കാത്തിരുന്ന സിനിമയാണ് കങ്കുവ. മുന്നൂറ്റിയന്‍പത് കോടി രൂപ ബഡ്‌ജറ്റില്‍ കെഇ ജ്ഞാനവേല്‍ രാജ നിര്‍മിച്ച, ശിവ സംവിധാനം ചെയ്‌ത കങ്കുവയ്ക്ക് വേണ്ടി അത്രയും വലിയ പ്രമോഷന്‍ പരിപാടികളും നടന്നിരുന്നു. സിനിമ സൂര്യയുടെ ആയിരം കോടി ക്ലബ്ബിലെത്തും എന്നുറപ്പിച്ച തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

സിനിമയുടെ ആദ്യ റിവ്യു വരുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ്. സിനിമ ഗംഭീരം, ഉടനെ നൂറ് കോടി ക്ലബ്ബ് കടക്കും എന്നൊക്കെ ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷക പ്രതികരണം വിപരീതമാണ്. ഇതുപോലൊരു മോശം സിനിമ ഇല്ല എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചിലര്‍. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ ഫ്രാൻസിസ് എന്ന വേഷത്തേക്കാൾ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ടത് കങ്കുവയെ ആണ് എന്നാണ് പലരും അഭിപ്രായം പറയുന്നത്.

ഇതിനൊപ്പം കങ്കുവ 2 -വിന് വേണ്ടു വെയിറ്റിങ് ആണെന്ന് പറയുന്നവരുമുണ്ട്. തരക്കേടില്ലാത്ത പടമാണെന്ന് പറയുന്നവരുമുണ്ട്. രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന സിനിമയായതിനാൽ പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്ന് പറയുന്നവരുമുണ്ട്. സൂര്യയുടെ പെർഫോമൻസിനെപ്പറ്റി ആരാധകർക്കിടയിൽ നല്ല അഭിപ്രായമാണ്.

പ്രകടനങ്ങള്‍ അല്ലാതെ മികച്ച പെര്‍ഫോമന്‍സ് എന്ന് പറയാന്‍ സിനിമയില്‍ ഒന്നുമില്ല എന്നാണ് ഭൂരിഭാഗ പ്രേക്ഷകാഭിപ്രായം. നല്ല ഒരു കണ്‍ക്ലൂഷോ ക്ലൈമാക്‌സോ ചിത്രത്തിനല്ലന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നായകൻ്റെ ഇന്‍ട്രോ സീന്‍ മാസ് ആണ്, ഗംഭീര വിഷ്വല്‍ ട്രീറ്റാണ് എന്നൊക്കെയാണ് തമിഴകത്ത് സൂര്യ ഫാന്‍സിന്റെ പ്രതികരണം. പാരലല്‍ യൂണിവേഴ്‌സില്‍ എത്തിയതു പോലെ ഫീല്‍ ആകുന്നു എന്ന് പറയുന്ന കമന്റുകളും ചില പ്രതികരണങ്ങള്‍ക്ക് താഴെ കാണാം. ഡിഎസ്പിയുടെ മ്യൂസിക് അതി ഗംഭീരമാണ്. ചിത്രം മുൻപ് പറഞ്ഞത് പോലെ ആയിരം കോടി ക്ലബ്ബിൽ എത്തുമോയെന്ന് സംശയമാണ്.

പ്രതികരണങ്ങൾ ഇങ്ങനെ: https://twitter.com/SmartBarani/status/1856882800307441799 https://twitter.com/CKReview1/status/1856893777266213291

Share

More Stories

ശബരിമല മണ്ഡല- മകര വിളക്കിനൊരുങ്ങി; പ്രവേശനം വെള്ളിയാഴ്‌ച ഒരു മണി മുതൽ

0
മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്‌ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങൾ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. ശബരിമല...

‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

0
മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'അഫ്‌സ്‌പ' പ്രഖ്യാപിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം ആണ് അഫ്‌സ്‌പ. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോകുപിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌,...

സുപ്രീം കോടതി വനിതാ സർപഞ്ചിനെ തിരിച്ചെടുത്തു; ഛത്തീസ്‌ഗഡ്‌ സർക്കാരിന് പിഴ ചുമത്തി

0
ഒരു വിദൂര ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനെ 'നീതിക്കാത്ത കാരണങ്ങളാൽ' നീക്കം ചെയ്‌തതിന് ഛത്തീസ്‌ഗഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീം കോടതി. ഗ്രാമത്തലവൻ 'ബാബുവിൻ്റെ (ബ്യൂറോക്രാറ്റ്) മുമ്പാകെ ഭിക്ഷാപാത്രവുമായി' പോകണമെന്ന സംസ്ഥാനത്തിൻ്റെ ആഗ്രഹം...

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

0
വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ,...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

Featured

More News