15 November 2024

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

70,352 കോടി രൂപ വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണ് ഇതോടെ യാതാർത്ഥ്യമാകുന്നത്

വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, മറ്റു റഗുലേറ്ററി അതോറിറ്റികള്‍ എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണ് ലയന നടപടികൾ പൂർത്തിയായത്. സംയുക്ത സംരഭത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 11,500 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ആസ്‌തികൾക്കും പണത്തിനും വേണ്ടി യഥാക്രമം Viacom18, RIL എന്നിവയ്ക്ക് സംയുക്ത സംരംഭത്തിൻ്റെ ഓഹരികൾ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.

70,352 കോടി രൂപ വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണ് ഇതോടെ യാതാർത്ഥ്യമാകുന്നത്. സംരംഭത്തിന് നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസിന് 16.34 ശതമാനം ഓഹരികളാണുള്ളത്. വയാകോം 18ന് 46.82 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകുമെന്ന് സംയുക്ത പ്രസ്‌താവനയിൽ പറയുന്നു.

‘മൂന്ന് സിഇഒമാരാണ് സംയുക്ത സംരംഭത്തെ നയിക്കുന്നത്. അവർ കമ്പനിയെ പുതിയ യുഗത്തിലേക്ക് നയിക്കും. വിനോദ വിഭാഗത്തെ കെവിൻ വാസ് നയിക്കും. സംയോജിത ഡിജിറ്റൽ ഓർഗനൈസേഷൻ്റെ ചുമതല കിരൺ മണി ഏറ്റെടുക്കും. സ്‌പോർട്‌സ് വിഭാഗത്തെ സഞ്ജോഗ് ഗുപ്‌ത നയിക്കും. നിത അംബാനിയായിരിക്കും സംയുക്ത സംരംഭത്തിൻ്റെ ചെയർപേഴ്‌സൺ. ഉദയ് ശങ്കർ വൈസ് ചെയർപേഴ്‌സണായി പുതിയ സംരംഭത്തിന് തന്ത്രപരമായ മാർഗനിർദേശം നൽകും.’ -കമ്പനി കൂട്ടിച്ചേർത്തു.

“പുതിയ സംരംഭത്തിൻ്റെ രൂപീകരണത്തോടെ ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായം ഒരു പരിവർത്തന യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഞങ്ങളുടെ ആഴത്തിലുള്ള സർഗ്ഗാത്മക വൈദഗ്ധ്യവും ഡിസ്‌നിയുമായുള്ള ബന്ധവും ഇന്ത്യൻ ഉപഭോക്താവിനെ കുറിച്ചുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത ധാരണയും ഇന്ത്യൻ കാഴ്‌ചക്കാർക്ക് താങ്ങാവുന്ന വിലയിൽ സമാനതകളില്ലാത്ത ഉള്ളടക്കം ഉറപ്പാക്കും. സംരംഭത്തിൻ്റെ ഭാവിയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്. എല്ലാ വിജയങ്ങളും നേരുന്നു’’ -റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റ‍ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

മറ്റൊരു ഇടപാടിൽ വയാകോം 18ലെ പാരാമൗണ്ട് ഗ്ലോബലിൻ്റെ മുഴുവൻ ഓഹരികളും (13.01% ) 4286 കോടി രൂപയ്ക്ക് റിലയൻസ് വാങ്ങി. ഇതോടെ വയാകോം 18 ൻ്റെ 70,49 ശതമാനം ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസും 13.54% ഓഹരികൾ നെറ്റ് വര്‍ക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡും 15.97 % ബോധി ട്രീ സിസ്റ്റംസും കൈകാര്യം ചെയ്യും.

“പുതിയ സംരംഭം ഉപഭോക്താക്കൾക്ക് ഇന്ത്യയുടെ വിനോദ വ്യവസായത്തിൽ ഒരു പുതിയ യുഗം സമ്മാനിക്കും. റിലയൻസിൻ്റെയും ഡിസ്‌നിയുടെയും ഈ അതുല്യ സംയുക്ത സംരംഭം കമ്പനികളുടെ ഉള്ളടക്ക നിർമ്മാണവും ക്യൂറേഷൻ വൈദഗ്ധ്യവും ലോകോത്തര ഡിജിറ്റൽ സ്ട്രീമിംഗ് കഴിവുകളും ഒരു ഡിജിറ്റൽ ഫസ്റ്റ് സമീപനവും ഒരുമിച്ച് കൊണ്ടുവരുന്നു. ആഗോളതലത്തിൽ ഇന്ത്യൻ കാഴ്‌ചക്കാർക്കും ഇന്ത്യൻ പ്രവാസികൾക്കും താങ്ങാനാവുന്ന വിലയിൽ സമാനതകളില്ലാത്ത ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കും” കമ്പനി പ്രസ്‌താവനയിൽ പറയുന്നു.

2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഏകദേശം 26,000 കോടി രൂപ സംയോജിത വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ, വിനോദ കമ്പനികളിൽ ഒന്നായിരിക്കും ഈ സംരംഭം. 100-ലധികം ടിവി ചാനലുകളാണ് ഈ സംരംഭത്തിന് കീഴിലുള്ളത്. പ്രതിവർഷം 30,000+ മണിക്കൂർ ടിവി വിനോദ ഉള്ളടക്കം നിർമിക്കുന്നു. ജിയോ സിനിമ, ഹോട്ട്സ്റ്റാർ ഡിജിറ്റൽ പ്ലാറ്റ്‌ ഫോമുകൾക്ക് 50 ദശലക്ഷത്തിലധികം സബ്‌സ്‌ക്രിപ്‌ഷൻ അടിത്തറയാണുള്ളത്. ക്രിക്കറ്റ്, ഫുട്ബോൾ, മറ്റ് സ്‌പോർട്‌സ് എന്നിവയിൽ ഉടനീളമുള്ള സംപ്രേഷണാവകാശം സംരംഭം നേടിയിട്ടുണ്ട്.

“ഞങ്ങളുടെ രണ്ട് കമ്പനികൾക്കും ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ഇത് ആവേശകരമായ നിമിഷമാണ്. ഈ സംയുക്ത സംരംഭത്തിലൂടെ ഞങ്ങൾ രാജ്യത്തെ മികച്ച വിനോദ സ്ഥാപനങ്ങളിലൊന്ന് സൃഷ്‌ടിക്കുന്നു,” -വാൾട്ട് ഡിസ്‌നി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോബർട്ട്.എ ഇഗർ പറഞ്ഞു.

Share

More Stories

ശബരിമല മണ്ഡല- മകര വിളക്കിനൊരുങ്ങി; പ്രവേശനം വെള്ളിയാഴ്‌ച ഒരു മണി മുതൽ

0
മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്‌ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങൾ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. ശബരിമല...

‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

0
മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'അഫ്‌സ്‌പ' പ്രഖ്യാപിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം ആണ് അഫ്‌സ്‌പ. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോകുപിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌,...

സുപ്രീം കോടതി വനിതാ സർപഞ്ചിനെ തിരിച്ചെടുത്തു; ഛത്തീസ്‌ഗഡ്‌ സർക്കാരിന് പിഴ ചുമത്തി

0
ഒരു വിദൂര ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനെ 'നീതിക്കാത്ത കാരണങ്ങളാൽ' നീക്കം ചെയ്‌തതിന് ഛത്തീസ്‌ഗഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീം കോടതി. ഗ്രാമത്തലവൻ 'ബാബുവിൻ്റെ (ബ്യൂറോക്രാറ്റ്) മുമ്പാകെ ഭിക്ഷാപാത്രവുമായി' പോകണമെന്ന സംസ്ഥാനത്തിൻ്റെ ആഗ്രഹം...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

Featured

More News