15 November 2024

ശബരിമല മണ്ഡല- മകര വിളക്കിനൊരുങ്ങി; പ്രവേശനം വെള്ളിയാഴ്‌ച ഒരു മണി മുതൽ

പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല മനുഷ്യ സേവനമായി തന്നെ കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി

മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്‌ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങൾ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു.

ശബരിമല തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല മനുഷ്യ സേവനമായി തന്നെ കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു.

ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി പമ്പ സന്ദർശിച്ച ശേഷം ശ്രീരാമസാകേതം ആഡിറ്റോറിയത്തിൽ ആദ്യബാച്ച് പൊലീസുകാരുമായി നടന്ന യോഗത്തിൽ അദ്ദേഹം സംസാരിച്ചു.

സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പൊലീസിൻ്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തണം.

പ്രധാന പാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി. തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിൻ്റെ ഭാഗത്ത് നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.

Share

More Stories

‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

0
മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'അഫ്‌സ്‌പ' പ്രഖ്യാപിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം ആണ് അഫ്‌സ്‌പ. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോകുപിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌,...

സുപ്രീം കോടതി വനിതാ സർപഞ്ചിനെ തിരിച്ചെടുത്തു; ഛത്തീസ്‌ഗഡ്‌ സർക്കാരിന് പിഴ ചുമത്തി

0
ഒരു വിദൂര ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചിനെ 'നീതിക്കാത്ത കാരണങ്ങളാൽ' നീക്കം ചെയ്‌തതിന് ഛത്തീസ്‌ഗഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീം കോടതി. ഗ്രാമത്തലവൻ 'ബാബുവിൻ്റെ (ബ്യൂറോക്രാറ്റ്) മുമ്പാകെ ഭിക്ഷാപാത്രവുമായി' പോകണമെന്ന സംസ്ഥാനത്തിൻ്റെ ആഗ്രഹം...

റിലയൻസ്- ഡിസ്‌നി ലയനം; ഇന്ത്യയിൽ വിനോദ രംഗത്തെ സംയുക്ത സംരംഭത്തിനുള്ള നടപടികൾ പൂർത്തിയായി

0
വയാകോം 18 ൻ്റെ മീ‍ഡിയ, ജിയോ സിനിമാ ബിസിനസുകൾ സ്റ്റാർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിലേക്ക് ലയിപ്പിക്കുന്നത് പ്രാബല്യത്തിൽ വന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18, ഡിസ്‌നി എന്നിവര്‍പ്രസ്‌താവനയിൽ അറിയിച്ചു. എൻസിഎൽടി മുംബൈ,...

പഴയ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

0
വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെ ഉപയോഗശൂന്യമായ ഡീസല്‍ എഞ്ചിനുകൾ ആഫ്രിക്കന്‍രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 50 കോടി രൂപക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുന്നത്. ഇനിയും 15 വര്‍ഷത്തിലധികം...

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

Featured

More News