17 November 2024

തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശം; നടി കസ്‌തൂരി അറസ്റ്റില്‍

സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്‌തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു

തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്‌തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്‌തൂരിയുടെപ്രസ്‌താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്‌തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്‌തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്‌തൂരി വിശമാക്കിയത്.

തൻ്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുക ആയിരുന്നുവെന്നും തെലുങ്ക് വംശജരെ തൻ്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്‌തൂരി ആരോപിച്ചു.

Share

More Stories

അഞ്ചുമുതൽ പത്ത് വർഷം വരെ അധികമായി ജീവിക്കാം; സ്വീകരിക്കുക ഈ ശീലം, പഠനം

0
ചില മുൻഗണനകൾ പുനർവിചിന്തനം ചെയ്യാൻ ഒരു കാരണമുണ്ട്. യുഎസിലെ ജനസംഖ്യയുടെ ഏറ്റവും മികച്ച 25% ആളുകളുമായി സജീവമാകുന്നത് ആയുസ്സ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വർദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ വ്യാഴാഴ്‌ച...

കോൺഗ്രസ് വിട്ട പി സരിനും ബിജെപി വിട്ട സന്ദീപ് വാര്യരും അടയാളപ്പെടുത്തുന്നത്

0
| ശ്രീകാന്ത് പികെ പാലക്കാട് ഒരു കല്യാണ വീട്ടിൽ വച്ചായിരുന്നു ആൾക്കൂട്ടത്തിന് നടുവിൽ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരെ ഡോ. പി. സരിൻ കണ്ട് മുട്ടിയത്. രണ്ട് പേർക്കും നേരെ കൈ നീട്ടിയെങ്കിലും...

ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമായതിനാൽ 5.85 കോടി രൂപ പിഴ ചുമത്തി

0
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടത്തിൻ കീഴിൽ മലിനീകരണ വിരുദ്ധ നടപടികളുടെ ആദ്യ ദിവസം ഏകദേശം 5.85 കോടി രൂപ പിഴ ചുമത്തി അധികാരികൾ നടപടി ശക്തമാക്കിയപ്പോഴും ഡൽഹിയിലെ വായു ഗുണനിലവാരം...

ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും ഷമി ഹീറോ; പത്താമനായെത്തി 36 പന്തിൽ 37 റൺസ്, ടീം ജയിച്ചത് 11 റൺസിന്

0
ഏകദേശം ഒരുവർഷത്തെ ഇടവേളക്ക് ശേഷം നടത്തിയ തിരിച്ചുവരവ് ആഘോഷമാക്കി പേസർ മുഹമ്മദ് ഷമി. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഷമിയുടെ മികവിൽ മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാൾ 11 റൺസിന് വിജയം നേടിയെന്ന് പി.ടി.ഐ...

ധനുഷിനെതിരെ നയൻതാര; പിന്തുണയുമായി പാർവതി, നസ്രിയ, അനുപമ, ഐശ്വര്യ ലക്ഷ്മി

0
ദക്ഷിണേന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ജീവിതം ആധാരമാക്കി ഓണലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു . പ്രശസ്ത...

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ; തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവും

0
ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം...

Featured

More News