23 November 2024

വവ്വാലുകള്‍ രുദ്രാക്ഷ കൃഷി നശിപ്പിച്ചു; വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍

രുദ്രാക്ഷ കൃഷിയിലൂടെ നല്ല ലാഭം ലഭിച്ചിരുന്നു. പഞ്ചമുഖ രുദ്രാക്ഷങ്ങള്‍ക്ക് നല്ല വില ലഭിച്ചിരുന്നു. ഒരു പീസിന് പത്ത് രൂപ വരെയാണ് വില. രുദ്രാക്ഷത്തെക്കൂടാതെ അവക്കാഡോ, റംബൂട്ടാന്‍, ബോര്‍ണിയോ തുടങ്ങിയ അപൂര്‍വ ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ടായിരുന്നു.

വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ തോട്ടത്തില്‍ രണ്ട് രുദ്രാക്ഷ മരങ്ങളാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് വരെ ഈ കൃഷിയില്‍ നിന്ന് വര്‍ഷം ഒരു കോടിരൂപ വരെ ആദര്‍ശിന് ലഭിച്ചിരുന്നു. ഗുണമേന്മയുള്ള രുദ്രാക്ഷം വിപണിയിലെത്തിക്കാനും അതിലൂടെ നല്ല വരുമാനം നേടാനും ആദര്‍ശിന് സാധിച്ചിരുന്നു.

എന്നാല്‍ ഈയടുത്ത് ആദര്‍ശിന്റെ തോട്ടത്തിലേക്ക് കൂട്ടത്തോടെയെത്തിയ പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെ പഴുക്കാത്ത പഴങ്ങള്‍ തിന്നുനശിപ്പിക്കുകയാണ്. ഇതോടെ ആദര്‍ശിന്റെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ആദര്‍ശ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഇതോടെയാണ് തനിക്കുണ്ടായ നഷ്ടത്തിന് വനംവകുപ്പ് 2.5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദര്‍ശ് പാലാ സബ്‌കോടതിയില്‍ പരാതി നല്‍കിയത്. വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ നുഴഞ്ഞുകയറിയുണ്ടാക്കുന്ന നഷ്ടത്തിന് വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശ് പറയുന്നത്.

രുദ്രാക്ഷ കൃഷിയിലൂടെ നല്ല ലാഭം ലഭിച്ചിരുന്നു. പഞ്ചമുഖ രുദ്രാക്ഷങ്ങള്‍ക്ക് നല്ല വില ലഭിച്ചിരുന്നു. ഒരു പീസിന് പത്ത് രൂപ വരെയാണ് വില. രുദ്രാക്ഷത്തെക്കൂടാതെ അവക്കാഡോ, റംബൂട്ടാന്‍, ബോര്‍ണിയോ തുടങ്ങിയ അപൂര്‍വ ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ പഴംതീനി വവ്വാലുകളുടെ ശല്യം രൂക്ഷമായതോടെ ഒരു രൂപ പോലും സമ്പാദിക്കാന്‍ കഴിയുന്നില്ല,” അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ 35 വര്‍ഷം കൊണ്ട് എന്റെ നാലേക്കര്‍ കൃഷി ഭൂമിയില്‍ ഒരു ജൈവവൈവിധ്യ പാര്‍ക്ക് വികസിപ്പിച്ചെടുത്തു. അപൂര്‍വ ഫലവൃക്ഷങ്ങളാണ് ഇവിടെയുള്ളത്. 2015-16 മുതലാണ് പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെത്തി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കൃഷിയില്‍ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാനാകുന്നില്ല. കുടുംബത്തിന്റെ ചെലവിനായി തോട്ടത്തിലെ കുറച്ച് മരങ്ങള്‍ വില്‍ക്കേണ്ടിയും വന്നു. വായ്പ അടവ് മുടങ്ങിയതോടെ പൂഞ്ഞാര്‍ സഹകരണ ബാങ്കും കേരള ബാങ്കും ജപ്തി നടപടികളും ആരംഭിച്ചിട്ടുണ്ട്,” ആദര്‍ശ് നല്‍കിയ പരാതിയില്‍ പറയുന്നു.

വരുമാനം നിലച്ചതോടെ വിവിധ ബാങ്കുകളിലായി നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്നും ആദര്‍ശ് പറഞ്ഞു. ബാങ്കുകള്‍ തന്റെ വീടും സ്ഥലവും ജപ്തി ചെയ്താല്‍ വൈകാതെ കുടുംബത്തോടൊപ്പം തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴംതീനി വവ്വാലുകളാണ് തന്റെ ജീവിതം തകര്‍ത്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാന വനംവകുപ്പ് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആദര്‍ശ് പറഞ്ഞു.

അതേസമയം 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിത ജീവിവര്‍ഗത്തിലുള്‍പ്പെടുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷനിലെ(KIFA) നിയമവിദഗ്ധനായ ജോസ് ജെ. ചെരുവില്‍ പറഞ്ഞു.

Share

More Stories

അദാനിക്ക് ഓസ്ട്രേലിയയിലും കുരുക്ക് ; കൽക്കരി യൂണിറ്റിനെതിരെ വംശീയാധിക്ഷേപ പരാതി

0
അദാനി ഗ്രൂപ്പിൻ്റെ കേസിലുള്ള ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന കൽക്കരി യൂണിറ്റിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി ആദിവാസി വിഭാഗം. തങ്ങൾക്കെതിരായ വംശീയാധിക്ഷേപം ആരോപിച്ചാണ് പരാതി എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ് റിപ്പോർട്ട് ചെയ്യുന്നു...

ലോകം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലാണ്; മുന്നറിയിപ്പുമായി റഷ്യയുടെ പ്രധാന സഖ്യകക്ഷി ബെലാറസ്

0
അടുത്തിടെ ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിനെ കുറിച്ച് ലോകം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലാണ് എന്ന് ബെലാറസ് പ്രസിഡൻ്റ് അലക്സാണ്ടർ ലുകാഷെങ്കോ മുന്നറിയിപ്പ് നൽകി. യുഎസ് നിർമ്മിത ATACMS, HIMARS സംവിധാനങ്ങളും ബ്രിട്ടീഷ് നിർമ്മിത സ്റ്റോം...

ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ് ഫെയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ; 52,22,000 രൂപ തട്ടിയെടുത്ത പ്രതികളെ അറസ്റ്റ്‌ ചെയ്‌തു

0
ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്‌ത്‌ പരസ്യം നൽകി പണം നിക്ഷേപിപ്പിക്കുകയും 52,22,000 രൂപ തട്ടിയെടുക്കുകയും ചെയ്‌ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ...

ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരത്തിൽ 17 ബില്യൺ ഡോളറിൻ്റെ ഇടിവ്

0
നവംബർ 15ന് അവസാനിച്ച ആഴ്‌ചയിൽ ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരം 17.761 ബില്യൺ ഡോളർ കുറഞ്ഞ് 657.892 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്‌ച അറിയിച്ചു. നവംബർ 8ന് അവസാനിച്ച മുൻ...

‘ഞങ്ങളുടെ ഭൂമി അറിയാൻ ജുഡീഷ്യല്‍ കമ്മീഷൻ്റെ ആവശ്യമില്ല’; വഖഫ് ഭൂമി തർക്കം, ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ

0
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചത്. നിയമപരമായ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ പരിശോധിച്ചു. ഹൈക്കോടതി...

ലോകത്തിൽ ഏറ്റവും മലിനമാകുന്നു ഈ നഗരത്തിലെ ജീവിതം; ശ്വസിക്കുക അസാധ്യമാണ്

0
2024 നവംബർ 19ന് ന്യൂഡൽഹിയിൽ അതിരാവിലെ കനത്ത പുകമഞ്ഞ്. വിപിൻ കുമാർ/ഹിന്ദുസ്ഥാൻ ടൈംസ്/ഗെറ്റി ഇമേജസ് ഡൽഹിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കിൽ അപകടകരമായ വായു മലിനീകരണം...

Featured

More News