23 November 2024

മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കും; എഐ ഉപകരണം വികസിപ്പിച്ച് ഗവേഷകർ

ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകർ മൂഡ് ഡിസോർഡറുകൾ മുൻകൂട്ടി പ്രവചിക്കുന്ന എഐ ഉപകരണം വികസിപ്പിച്ചു. സ്മാർട്ട് വാച്ചുകൾ പോലെത്തന്നെ ധരിക്കാവുന്ന ഈ ഉപകരണം, ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ഡാറ്റ നിരീക്ഷിച്ച് ആളുകളുടെ മാനസികാവസ്ഥയുടെ മാറ്റങ്ങൾ പ്രവചിക്കാൻ കഴിയും.

മൂഡ് ഡിസോർഡർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് ദീർഘകാലം ദു:ഖം, വിഷാദം, ഉന്മാദം, അല്ലെങ്കിൽ അതിയായി സന്തോഷം അനുഭവപ്പെടാറുണ്ട്. ഉറക്കത്തിനും ഈ അവസ്ഥകൾക്കും തമ്മിലുള്ള ബന്ധം മുൻകാല പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. പുതിയ എഐ ഉപകരണം അതിനോട് അനുബന്ധിച്ചുള്ള ഡാറ്റ മാത്രം ഉപയോഗിച്ച് ഈ മാനസികാവസ്ഥകൾ പ്രവചിക്കാൻ കഴിവുള്ളതാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

168 മൂഡ് ഡിസോർഡർ രോഗികളിൽ നിന്നുള്ള 429 ദിവസത്തെ ഡാറ്റ പരിശോധിച്ചാണ് ഉപകരണം രൂപകൽപ്പന ചെയ്തത്. ഡിപ്രസീവ്, മാനിക്, ഹൈപ്പോമാനിക് അവസ്ഥകളെ യഥാക്രമം 80%, 98%, 95% കൃത്യതയോടെ ഈ ഉപകരണം തിരിച്ചറിയാൻ കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു.

മൂഡ് ഡിസോർഡർ രോഗികളുടെ ചികിത്സ ചെലവുകുറഞ്ഞതും എളുപ്പമുള്ളതും ആക്കാൻ ഈ കണ്ടെത്തൽ വലിയ സാധ്യത വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ശേഖരണത്തിന്റെയും ക്ലിനിക്കൽ പരിശോധനകളുടെയും ചെലവ് കുറക്കുന്നതിനൊപ്പം, രോഗനിർണയത്തിനും കാര്യക്ഷമത വർധിപ്പിക്കാനാകും. “മൂഡ് ഡിസോർഡർ രോഗികളുടെ ചികിത്സയിൽ നാഴികക്കല്ലാകുന്ന കണ്ടെത്തലാണിത്,” എന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ഗവേഷകൻ കിം ജേ ക്യോങ് അഭിപ്രായപ്പെട്ടു.

Share

More Stories

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികളിലേക്ക് തിരിഞ്ഞു

0
ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഉയർന്ന മൂല്യമുള്ള പോളിസികൾ വിൽക്കുന്നതിലേക്ക് ശ്രദ്ധ മാറ്റി. പുതിയ സറണ്ടർ മൂല്യ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഉൽപ്പന്നങ്ങളും പുറത്തിറക്കാനുള്ള...

നിയമ വഴിയിൽ കുരുങ്ങി അദാനി; ഇന്ത്യയും അമേരിക്കയും പ്രതികളെ പരസ്‌പരം കൈമാറാൻ കരാറുണ്ട്

0
അമേരിക്കൻ കോടതിയിൽ നിന്ന്‌ അറസ്റ്റ്‌ വാറണ്ട്‌ നേരിടുന്ന ഗൗതം അദാനിക്ക്‌ നിയമ വഴിയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. അമേരിക്കൻ നിയമപ്രകാരം കുറ്റപത്രം വായിച്ചു കേൾക്കാനായി കോടതിയിൽ ഹാജരാകേണ്ടി വരും. സൗരോർജ പദ്ധതി കോഴക്കേസിലാണ് അദാനിക്ക്...

‘തണ്ടേൽ’ ആദ്യ ഗാനവും നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും എത്തി

0
ഗീത ആർട്‌സിൻ്റെ ബാനറിൽ നാഗ ചൈതന്യയെ നായകനാക്കി ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘തണ്ടേൽ’ ആദ്യ ഗാനം പുറത്തിറക്കി. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു...

സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിവയ്ക്കായി വിദഗ്ധരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യം

0
പുതിയ കാലഘട്ടത്തിൽ യുദ്ധത്തിൻ്റെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, സൈബർ ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം സൈബർ, ഐടി, ഇൻഫർമേഷൻ വാർ എന്നിങ്ങിനെ മൂന്ന് തരത്തിലുള്ള ഡൊമെയ്ൻ വിദഗ്ധരെ നിയമിക്കാൻ നോക്കുന്നു. ആധുനിക സാങ്കേതികവിദ്യ...

Featured

More News