25 November 2024

മഞ്ഞുകാലം വരവായി ഒപ്പം ചര്‍മ്മ രോഗങ്ങളും

മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതും ചര്‍മം വരണ്ടുണങ്ങുന്നതിന് പ്രധാന കാരണമാണ്. കൂടാതെ ചര്‍മം പൊട്ടുന്നതിനും ഈ ഭാഗങ്ങളില്‍ നിന്നും രക്തമൊലിക്കുന്നതിനും കാരണമായേക്കാം.

നവംബര്‍ അവസാനമായതോടെ മഞ്ഞുകാലം എത്തിയിരിക്കുന്നു. അതോടെ ചര്‍മ്മരോഗങ്ങളും പെട്ടന്നുതന്നെ ഉടലെടുക്കും. ചര്‍മ്മ രോഗങ്ങളെ അകറ്റി നിര്‍ത്താനും സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ഈ കാലാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തണുപ്പ് കാലത്ത് ചര്‍മ്മരോഗങ്ങള്‍ കൂടാന്‍ കാരണം അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ്. ഇതുമൂലം ചര്‍മത്തില്‍ വരള്‍ച്ച ഉണ്ടാകുന്നു.

തണുത്തു വരണ്ട കാറ്റ്, കമ്പിളി പോലുള്ള ചൂട് നല്‍കുന്ന വസ്ത്രങ്ങളുടെ അമിത ഉപയോഗം, കൃത്യമായ അളവില്‍ കുറവോ കൂടുതലോ സമയം വെയില്‍ ഏല്‍ക്കുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ചര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ചിലരില്‍ ഇത്തരം അവസ്ഥ അലര്‍ജിക്കും മറ്റു സങ്കീര്‍ണമായ രോഗങ്ങള്‍ക്കും കാരണമായേക്കാം.

മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതും ചര്‍മം വരണ്ടുണങ്ങുന്നതിന് പ്രധാന കാരണമാണ്. കൂടാതെ ചര്‍മം പൊട്ടുന്നതിനും ഈ ഭാഗങ്ങളില്‍ നിന്നും രക്തമൊലിക്കുന്നതിനും കാരണമായേക്കാം. അമിതമായ വരള്‍ച്ച മൂലം പലര്‍ക്കും ചര്‍മത്തില്‍ നിറവ്യത്യാസം ഉണ്ടാകുകയോ വരണ്ട പാടുകള്‍ രൂപപ്പെടുകയോ ചെയ്യുന്നു. അതുപോലെ തന്നെ ചൊറിച്ചിലും ചുണ്ടുകളുള്‍പ്പെടെ വരണ്ട് പൊട്ടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

തണുത്ത കാറ്റിന്റെ പ്രഭാവം മൂലം മഞ്ഞുകാലത്ത് പലരിലും ചുണങ്ങ് പോലുള്ള അവസ്ഥകള്‍ കണ്ടുവരാറുണ്ട്. ചുണങ്ങ് ബാധിക്കുന്നതോടെ ചര്‍മത്തില്‍ വരണ്ട പാടുകള്‍ പ്രത്യക്ഷപ്പെടുകയും ഈ ഭാഗത്ത് വേദന, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരം ചര്‍മ പ്രശ്നങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ ഭാവിയില്‍ എക്സിമ, സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.

മഞ്ഞുകാലത്ത്, പ്രത്യേകിച്ച് എണ്ണമയമുള്ളതോ കൂടുതല്‍ സെന്‍സിറ്റീവായതോ ആയ ചര്‍മമുള്ളവരില്‍, മുഖക്കുരു പ്രശ്നം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവില്‍ ചര്‍മത്തില്‍ ഈര്‍പ്പം കുറവായതിനാല്‍, ചര്‍മത്തിന്റെ മുകളിലെ പാളി വരണ്ടുണങ്ങാന്‍ തുടങ്ങുന്നു. ഇത്തരത്തില്‍ നിര്‍ജീവമാകുന്ന ചര്‍മം നീക്കം ചെയ്യപ്പെടാതാകുന്നതോടെ ത്വക്കിലെ നേര്‍ത്ത സുഷിരങ്ങള്‍ അടഞ്ഞുപോകുന്നു. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ ഈ അവസ്ഥ കൂടുതല്‍ ഗുരുതരമാകുകയും ഇതുമൂലം മുഖക്കുരു വര്‍ധിക്കുകയും ചെയ്യുന്നു.

സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. സോപ്പിന് പകരം സിന്തെറ്റ്സ് അല്ലെങ്കില്‍ ക്ലെന്‍സേഴ്‌സ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കുളിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ എണ്ണ പുരട്ടാതിരിക്കുക. ഇത് ചര്‍മ്മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. ചെറു ചൂട് വെള്ളത്തില്‍ കുളിച്ചതിനു ശേഷം ഉടന്‍ തന്നെ മോസ്ച റൈസര്‍ ഉപയോഗിക്കുക. ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുന്‍പ് വേണം ഇത് പുരട്ടാന്‍. ഇത് ചര്‍മ്മത്തിന് മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയ്ശ്ച്വറൈസര്‍ പുരട്ടേണ്ടതാണ്.എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്ശ്ച്വറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

വരണ്ട ചര്‍മം: ശൈത്യകാലത്ത് നമ്മെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ചര്‍മത്തിലെ വരള്‍ച്ച. ഇത് ശ്രദ്ധിക്കേണ്ടതും തടയേണ്ടതും വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം മറ്റ് പല രോഗങ്ങള്‍ക്കും ഈ അവസ്ഥ കാരണമായി മാറുമെന്ന് ഡോക്ടര്‍ പറയുന്നു.

കൈകളിലെയും കാലുകളിലെയും നീര്‍വീക്കം ഉണ്ടാകുന്നതാണ് ശൈത്യകാലത്ത് നേരിടുന്ന മറ്റൊരു പ്രശ്നം. ഈ കാലയളവില്‍ ചര്‍മം വളരെ സെന്‍സിറ്റീവ് ആകുന്നതിനാല്‍, പ്രത്യേകിച്ച് മഞ്ഞ് പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഞരമ്പ് ചുരുങ്ങുന്ന അവസ്ഥയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് മൂലം വിരലുകളില്‍ ചൊറിച്ചിലും വേദനയും ഉണ്ടാകുകയോ നീര്‍വീക്കം ഉണ്ടാകുകയോ ചെയ്യുന്നു.

നമ്മുടെ ചര്‍മത്തെ ബാധിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് സോറിയാസിസ്. ഇത്തരം അവസ്ഥയില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളിലെ ചര്‍മം കട്ടിയുള്ളതും വീര്‍ത്തതും ചുവപ്പ് നിറമായും മാറുന്നു. ശൈത്യകാലത്ത് ചര്‍മത്തില്‍ ഈര്‍പ്പം കുറവായതിനാല്‍ സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശൈത്യകാലത്ത് വറുത്തതും പൊരിച്ചതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുന്നതിന് പകരം പച്ചക്കറികളും പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കൂടുതലായി കഴിക്കുക. ഇത് ശരീരത്തെ പോഷക സമൃദ്ധമാക്കുന്നതിന് പുറമേ, ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും സഹായിക്കുന്നു. അതുമൂലം ത്വക്ക് രോഗങ്ങള്‍ തടയാന്‍ ഒരു പരിധിവരെ സാധിക്കും.

മഞ്ഞുകാലത്ത് ദാഹം കുറവാകുമെന്നതിനാല്‍ തന്നെ ആവശ്യമായ അളവില്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചായ, കാപ്പി പോലുള്ളവ അമിതമായി കുടിക്കുന്നത് ശൈത്യകാലത്ത് പരമാവധി ഒഴിവാക്കുക. ഇത് ചര്‍മത്തിനും ദഹനവ്യവസ്ഥയ്ക്കും ദോഷം ചെയ്യും. പകരം ആന്റി-ഒക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുക. മഞ്ഞുകാലത്ത് കടുത്ത ചൂടുവെള്ളം അധികമായി കുടിക്കുന്നത് ഒഴിവാക്കുക. കഴിയുന്നതും ചെറുചൂടുള്ള വെള്ളം കുടിക്കുക. കടുത്ത ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ശൈത്യകാലത്ത് ചര്‍മം വരണ്ടുണങ്ങുന്നതിന് കാരണമാകുന്നു.

ചര്‍മത്തിന് കൂടുതല്‍ സംരക്ഷണം നല്‍കേണ്ട കാലമാണെന്നതിനാല്‍ തന്നെ ശൈത്യകാലത്ത് ചര്‍മം വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌ക്രബ്ബിങ്, ക്ലീനിങ്, എക്സ്ഫോളിയേഷന്‍ എന്നിവ പതിവായി ചെയ്യണം. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ചര്‍മത്തില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കണം. കൂടാതെ കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചര്‍മത്തില്‍ തേച്ചുപിടിപ്പിക്കുന്നതും വരള്‍ച്ചയില്‍ നിന്ന് ആശ്വാസം നല്‍കും.

മഞ്ഞുകാലത്താണെങ്കിലും പുറത്തുപോകുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഹീറ്ററുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ചര്‍മ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കില്‍ ത്വക്ക് രോഗ വിദഗ്ധരെ കണ്ട് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

വരണ്ട ചര്‍മ്മത്തിന്, വരണ്ട ചര്‍മ്മത്തില്‍ നിന്ന് മുക്തി നേടുന്നതിന് ഒരു എക്‌സ്‌ഫോളിയേറ്റര്‍ ഉപയോഗിക്കുക, കൂടാതെ PH കൂടുതലുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൂടാതെ, കുളിച്ചതിന് ശേഷം സ്വയം സ്‌ക്രബ് ചെയ്യരുത്. ചുണ്ടുകള്‍ വിണ്ടുകീറിയിട്ടുണ്ടെങ്കില്‍, വിറ്റാമിന്‍ എയും ഇയും അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.

കൂടാതെ, മികച്ച ഫലം ലഭിക്കുന്നതിന് ലിപ് ബാം പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചുണ്ടുകള്‍ തണുത്ത വെള്ളത്തില്‍ നനയ്ക്കുക. വളരെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ചര്‍മ്മത്തില്‍ വരണ്ട പാടുകള്‍ ഉണ്ടാക്കും. പ്രകൃതിദത്തമായ ക്ലെന്‍സറും കനത്ത മോയ്‌സ്ചറൈസറും ഉപയോഗിക്കുക.

Share

More Stories

ഐപിഎൽ: റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ റാഞ്ചി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

0
ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന...

എന്ത് കൊണ്ട് മുസ്ലിം ലീഗ്- ജമാഅത്ത്- എസ് ഡിപിഐ അപകടം?

0
| സയിദ് അബി ഭൂരിപക്ഷവർഗീയതയാണോ ന്യൂനപക്ഷവർഗീയതയാണോ കൂടുതൽ അപകടം എന്ന ചോദ്യം വരുമ്പോൾ ആർക്ക്? എന്നൊരു തിരിച്ചൊരു ചോദ്യം അനിവാര്യമാണ്.സമൂഹത്തിന്,? രാജ്യത്തിന്? നമ്മുടെ ജനാധിപത്യത്തിന്? നമ്മുടെ ഫെഡറൽ സിസ്റ്റത്തിന്? നമ്മുടെ സാഹോദര്യങ്ങൾക്ക് ഒക്കെ ഭൂരിപക്ഷ...

യുകെയിലെ അമേരിക്കൻ താവളങ്ങളിൽ നിഗൂഢ ഡ്രോണുകൾ കണ്ടെത്തി

0
ശീതയുദ്ധകാലത്ത് അമേരിക്കൻ ആണവായുധങ്ങൾക്ക് സ്ഥലം നൽകിയ RAF ലേക്കൻഹീത്ത് ഉൾപ്പെടെ മൂന്ന് പ്രധാന യുകെ എയർബേസുകൾക്ക് സമീപം അജ്ഞാതമായ ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയതായി യുഎസ് എയർഫോഴ്സ് (യുഎസ്എഎഫ്) സ്ഥിരീകരിച്ചു. യുഎസ്എഎഫിൻ്റെ യൂറോപ്യൻ കമാൻഡിൻ്റെ...

2000 വര്‍ഷം മുൻപ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗ്; ഉള്ളിൽ മനുഷ്യരക്തവും മുലപ്പാലും കഫവും അടങ്ങിയ രഹസ്യദ്രാവകം

0
2000വര്‍ഷം മുമ്പ് മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മഗ്ഗില്‍ മതിഭ്രമം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ദ്രാവകമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മനുഷ്യരക്തവും മുലപ്പാലും കഫവും അടക്കം ഉപയോഗിച്ചാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. പൗരാണിക ചൈനീസ്, ഈജിപ്ഷ്യന്‍...

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

0
പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ്...

ബിഹാറിൽ അക്കൗണ്ട് തുറക്കാനാവാതെ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

0
ഉപതെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിക്ക് ബിഹാറിൽ അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്തെ ഭരണകക്ഷിയായ എൻഡിഎ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തൂത്തുവാരി,...

Featured

More News