28 November 2024

കണ്ണൂര്‍ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോള്‍’ പദവി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്‌കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോണ്‍ മെട്രോ നഗരങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര ഗതാഗതം നടത്താന്‍ അവസരം നല്‍കുകയാണ്.

അതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ നല്‍കാത്തതെന്നാണ് സന്തോഷ്‌കുമാര്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നല്‍കിയ മറുപടി. പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ചത് പ്രവാസികള്‍ക്കും കേരള വികസനത്തിനും വലിയ തിരിച്ചടിയാണെന്ന് സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചാല്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് വന്‍ കുതിച്ചുചാട്ടം നടത്താനാവുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയൂ. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്കു മാത്രമാണ് വിമാനസര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഈ വിമാനക്കമ്പനികള്‍ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യവുമല്ല. അതിനാലാണ് യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാനസര്‍വീസുകള്‍ ആവശ്യമനുസരിച്ച് നടത്താന്‍ സാധിക്കാത്തത്. കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അവസരമുണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനും സാധിക്കും.

എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയ്ക്കും കാസര്‍കോട്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്.

Share

More Stories

വഖഫ് പാനലിൻ്റെ കാലാവധി; അടുത്ത ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ നീട്ടി

0
വഖഫ് (ഭേദഗതി) ബിൽ സൂക്ഷ്‌മമായി പരിശോധിക്കുന്ന പാർലമെൻ്ററി സമിതി അടുത്ത ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ നീട്ടാൻ തീരുമാനിച്ചു. അതിൻ്റെ റിപ്പോർട്ട് അന്തിമമാക്കാൻ വേണ്ടിയാണിത്. സമിതിയുടെ കരട് റിപ്പോർട്ട് തയ്യാറാണെന്ന് അവകാശപ്പെട്ടതിന് സംയുക്ത...

‘സി.ബി.ഐ കൂട്ടിലടച്ച തത്ത’; നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം എം.വി ഗോവിന്ദൻ തള്ളിയത് എന്തിന്?

0
എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്നാണ് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എം.വി...

ഇന്ത്യയിൽ ഇതാദ്യം, എയ്റോഡൈനാമിക് ഡിസൈൻ, 280 കിമീ വേഗത; പുതിയ ഹൈ സ്‌പീഡ് ട്രെയിൻ ഉടൻ വരുന്നു

0
ഇന്ത്യയിലെ അതിവേഗ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് പുതിയ താരോദയം ഉടൻ. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് 250 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന പുതിയ ഹൈ സ്‌പീഡ് ട്രെയിനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. വന്ദേ ഭാരത...

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

0
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. 37-ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിൻ്റെ...

വർഗ്ഗീയത പറഞ്ഞ് അറ്റൻഷൻ പിടിച്ചു പറ്റിയല്ല സിനിമ വിജയിപ്പിക്കാൻ ശ്രമിക്കേണ്ടത്

0
| ശരണ്യ എം ചാരു ഓർക്കുന്നുണ്ടോ രണ്ട് നടന്മാർ ഹോട്ടൽ മുറിയിൽ വച്ചു തല്ലു കൂടിയൊരു വീഡിയോ കുറച്ചു മാസങ്ങൾക്ക് മുമ്പ് വൈറൽ ആയത്. അന്നതേക്കുറിച്ച് അന്വേഷിച്ചപ്പഴാണ് അറിഞ്ഞത് അവർ വെറുതെ നാട്ടുകാരെ പറ്റിക്കാനും...

ഉടൻ രാജ്യം വിടുക; റഷ്യൻ പത്രപ്രവർത്തകരെ ജർമ്മനി പുറത്താക്കി

0
റഷ്യൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ചാനൽ 1 ൻ്റെ ബെർലിൻ ബ്യൂറോ അടച്ചുപൂട്ടാൻ ജർമ്മൻ സർക്കാർ ഉത്തരവിടുകയും ഡിസംബർ ആദ്യത്തോടെ രാജ്യം വിടാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.ലേഖകൻ ഇവാൻ ബ്ലാഗോയ്‌ക്കും ക്യാമറാമാൻ ദിമിത്രി വോൾക്കോവിനും...

Featured

More News