6 January 2025

കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി; പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറും: മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കൊച്ചി- ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുക്കുന്നു. ഇതിൻ്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭാ യോ​ഗം അനുമതി നൽകി.

മറ്റു തീരുമാനങ്ങൾ

പുനർനിയമനം: സുപ്രീം കോടതിയിലെ സാൻറിങ്ങ് കൗൺസലായ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകും.

60 വയസാക്കും: നോർക്ക റൂട്ട്സിലെ ജീവക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സായി ഉയർത്തും.

സർക്കാർ ഗ്യാരണ്ടി: സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി 15 വർഷ കാലയളവിലേക്ക് അനുവദിക്കും

ദീർഘിപ്പിച്ചു: കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിൻ്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെയും സ്പെഷ്യൽ ഓഫീസറായ കെജെ വർഗീസിൻ്റെ നിയമന കാലാവധി 2025 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകും.

ടെൻഡർ അംഗീകരിച്ചു: പത്തനംതിട്ട ജില്ലയിൽ കടപ്ര- വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം: 2024 ഡിസംബർ മൂന്ന് മുതൽ പത്ത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്‌തത്. 2210 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ല തിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം- 35 പേർക്ക് 9,64,000 രൂപ
കൊല്ലം- 247 പേർക്ക് 44,24,000 രൂപ
പത്തനംതിട്ട- 10 പേർക്ക് 6,75,000 രൂപ
ആലപ്പുഴ- 54 പേർക്ക് 22,81,379 രൂപ
കോട്ടയം- 5 പേർക്ക് 4,50,000 രൂപ
ഇടുക്കി- 17 പേർക്ക് 7,40,000 രൂപ
എറണാകുളം- 197 പേർക്ക് 71,93,000 രൂപ
തൃശ്ശൂർ- 1188 പേർക്ക് 1,27,41,000 രൂപ
പാലക്കാട്- 126 പേർക്ക് 46,60,000 രൂപ
മലപ്പുറം- 122 പേർക്ക് 68,30,000 രൂപ
കോഴിക്കോട്- 105 പേർക്ക് 50,15,000 രൂപ
വയനാട്- 22 പേർക്ക് 9,45,000 രൂപ
കണ്ണൂർ- 39 പേർക്ക് 10,18,000 രൂപ
കാസർകോട്- 43 പേർക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്‌തത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

പിവി അൻവറിന് അനാവശ്യ വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബുദ്ധിയുള്ള ഭരണകൂടമാണ്

0
| ശരണ്യ എം ചാരു പുത്തൻ വീട്ടിൽ ഷൗകത്ത് അലിയുടെ മകൻ, പുത്തൻ വീട്ടിൽ അൻവർ എന്ന നിലമ്പൂർ എംഎൽഎ പിവി അൻവർ അതി നാടകീയമായി ഈ രാത്രി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കേസ്, നിലമ്പൂർ...

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായി പുഷ്പ 2 ഒടിടിയിലേക്ക്

0
സുകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങി അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ദി റൂൾ തിയേറ്ററുകളിൽ വൻ കളക്ഷൻ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ സിനിമ...

ചെന്നൈയിൽ സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പിന് വിലക്ക്

0
തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ പങ്കെടുത്ത ഒരു പരിപാടിയിൽ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂർ മ്യൂസിയത്തിൽ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാൻ നിർദേശം ഉണ്ടായത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു...

ആകാശത്ത് നിന്ന് കൂറ്റന്‍ ലോഹവളയം പതിച്ചു; ഞെട്ടലില്‍ ഗ്രാമവാസികള്‍

0
ബഹിരാകാശത്തേക്കയച്ച റോക്കറ്റിന്റെത് എന്ന് സംശയിക്കുന്ന കൂറ്റന്‍ ലോഹവളയം മണ്ണിലേക്ക് പതിച്ചതിന്റെ ഞെട്ടലിലാണ് കെനിയയിലെ മുകുകു ഗ്രാമവാസികള്‍. ഈ ലോഹ കഷണത്തെ കുറിച്ച് കെനിയന്‍ സ്‌പേസ് ഏജന്‍സി അന്വേഷണം ആരംഭിച്ചു. 2.5 മീറ്റര്‍ വ്യാസവും 500...

നീലയും അംബേദ്‌കരും; ദളിത് പ്രതിരോധവുമായി എന്തുകൊണ്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്?

0
കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡോ.ബിആർ അംബേദ്‌കറെ അപമാനിച്ചു എന്നാരോപിച്ച് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും നീല വസ്ത്രം ധരിച്ച് പാർലമെൻ്റിൽ എത്തിയിരുന്നു. ഇത് ഏകപക്ഷീയമായ ഒരു...

കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ വസതിയുടെ ഓഡിറ്റ് ട്രയൽ; മൂന്നിരട്ടി മുതൽ 33 കോടി വരെ ചിലവ്

0
ന്യൂഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലെ ആറിലാണ് മുഖ്യമന്ത്രിയുടെ വസതി. പ്രധാന കർട്ടൻ: 96 ലക്ഷം രൂപ; അടുക്കള ഉപകരണങ്ങൾ: 39 ലക്ഷം. ടിവി കൺസോൾ: 20.34 ലക്ഷം; ട്രെഡ്മിൽ, ജിം ഉപകരണങ്ങൾ: 18.52...

Featured

More News