16 December 2024

ആയിരത്തോളം യൂണിറ്റുകൾ മലബാറിൽ; വിവാദ മെക് സെവൻ കൂട്ടായ്‌മ എന്താണ്?

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു

ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി.സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക്- 7 അഥവാ മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ. സ്വന്തം നാട്ടുകാരുടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012-ലാണ് മെക് സെവൻ തുടങ്ങുന്നത്. 2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക്- 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു.

ശരീരത്തിനും മനസ്സിനും നവയൗവനം നൽകുക’ എന്ന മെക്- 7 പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. എയ്‌റോബിക്‌സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമ മുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവൻ.

ഓരോ ക്ലബ് അംഗവും താൻ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം. പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെ കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിർദേശങ്ങൾ കൂട്ടായ്‌മ നൽകുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്‌മയിൽ പ്രധാനമായുള്ളത്.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനർമാരായി സ്ത്രീകൾ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവിൽ വന്നു. യു‌എ‌ഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക്- 7 വളർന്നു. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന വാദം പൂർണമായും നിഷേധിക്കുകയാണ് മെക് സെവൻ അധികൃതർ.

മുസ്ലീങ്ങളുടെയോ മുസ്ലീങ്ങള്‍ ഉളപ്പെട്ടതോ ആയ ഏത് കൂട്ടായ്‌മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ലന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ്. പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലീങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ കാണുന്ന പ്രവണത നേരത്തെയും ഉണ്ടായിട്ടുണ്ട്. സിപിഐഎം നേതാവ് തുടങ്ങിവെച്ച ക്യാമ്പയിന്‍ ബിജെപി നേതാക്കള്‍ ഏറ്റു പിടിച്ചുവെന്നാണ്‌ സത്താര്‍ പന്തല്ലൂരിൻ്റെ എഫ്.ബി പോസ്റ്റ്.

മെക്- 7 നെ എതിര്‍ക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. അതൊരു പൊതുവേദിയാണെന്നും അത്തരം ചില പൊതുയിടങ്ങളിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, സംഘപരിവാർ പോലുള്ള മതരാഷ്ട്രവാദികളും മതമൗലികവാദികളും വർഗീയ ചിന്ത പ്രചരിപ്പിക്കുന്നവരുമെല്ലാം നുഴഞ്ഞുകയറി അവരുടെ കൂടെ അജണ്ടയുടെ പ്രചാരണത്തിൻ്റെ മറയായി ഉപയോ​ഗിക്കുന്നുണ്ട്. അത്തരം പരിശ്രമങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണം എന്നാണ് ഉദ്ദേശിച്ചതെന്നും പി.മോഹനൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

പൂച്ചകളിൽ കാണുന്ന മാരകമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം; പഠനം മുന്നറിയിപ്പ് നൽകുന്നു

0
കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകൾ നശിപ്പിച്ച പക്ഷിപ്പനിയുടെ അപ്രതീക്ഷിത വാഹകരായി വളർത്തുപൂച്ചകൾ മാറുമെന്ന് ഒരു പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. H5N1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ മാരകമായ ബുദ്ധിമുട്ട് 100...

‘വാനപ്രസ്ഥ’ത്തിലൂടെ മലയാള സിനിമയിൽ വന്ന സാക്കീര്‍ ഹുസൈന്‍

0
കഴിഞ്ഞ ദിവസം അന്തരിച്ച തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കീര്‍ ഹുസൈന് മലയാള സിനിമയുമായി വലിയ ബന്ധമുണ്ട്. അദ്ദേഹം കേരളത്തെയും കേരളത്തിലെ സംഗീത ആസ്വാദകരെയും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത മോഹൻലാൽ...

ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവര്‍ത്തനം നിര്‍ത്തി

0
സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ച ആരോപണം നേരിടുന്ന കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് എന്ന യൂട്യൂബ് ചാനൽ പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചു . വിവാദത്തിലെ സത്യം തെളിയും വരെ തങ്ങൾ ഇനി വീഡിയോകൾ ചെയ്യില്ലെന്ന്...

‘നിലച്ചൂ, ആ തബല നാദം’; സാക്കിർ ഹുസൈൻ ഇനി ഓർമകളിൽ

0
വാഷിങ്ടണ്‍: പ്രശസ്‌ത തബല വാദകൻ സാക്കിർ ഹുസൈൻ (73) ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന്‌ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്‌ച അദ്ദേഹം അന്തരിച്ച വിവരം വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു....

അപൂർവ തിരഞ്ഞെടുപ്പ് ചരിത്രം; പുരാതന ഗ്രീസിലെ ആദ്യകാല വോട്ടിംഗ്

0
ജനാധിപത്യം സ്ഥാപിച്ചതിൻ്റെ ബഹുമതി പുരാതന ഗ്രീക്കുകാർക്കാണ് (ജനങ്ങൾ, ഡെമോകൾ, ക്രാറ്റോസ്, റൂൾ എന്നതിൻ്റെ ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്ക്) കൂടാതെ അക്ഷരാർത്ഥത്തിൽ "ജനങ്ങളാൽ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. ആദ്യകാലങ്ങളിൽ മിക്ക നഗര-...

‘കാർത്തിക് മഹാദേവൻ്റെ ക്ഷേത്രം’; സംഭാലിൽ കാർബൺ ഡേറ്റിംഗിനായി ആർക്കിയോളജിക്കൽ വഴങ്ങി

0
വർഗീയ കലാപങ്ങളെ തുടർന്ന് 1978 മുതൽ പൂട്ടിയിട്ടിരുന്ന ക്ഷേത്രം വീണ്ടും തുറന്ന് ദിവസങ്ങൾക്ക് ശേഷം ഭസ്‌മ ശങ്കർ ക്ഷേത്രത്തിൻ്റെ കാർബൺ ഡേറ്റിംഗിന് സംഭാൽ ജില്ലാ ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക്...

Featured

More News