2 January 2025

റിട്ടയേർമെന്റ് ലൈഫ് ഇൻ യുഎഇ; വിരമിച്ചവര്‍ക്കായി പ്രത്യേക വിസ പ്രഖ്യാപിച്ചു

അഞ്ചു വർഷത്തേക്ക് അനുവദിക്കുന്ന ഈ വിസ, കാലാവധി കഴിയുമ്പോൾ അടുത്ത അഞ്ചു വർഷത്തേക്ക് പുതുക്കാൻ കഴിയും. വിശ്രമജീവിതത്തിനായുള്ള മികച്ച സൗകര്യങ്ങളോടെ യുഎഇയിൽ തുടരാനുള്ള അവസരമാണ് പുതിയ വിസ നൽകിയിരിക്കുന്നത്.

യുഎഇയില്‍ വിരമിച്ചവരുടെ സൗകര്യത്തിനായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ദ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോർട് സെക്യൂരിറ്റിയാണ് 55 വയസിന് മുകളിലുള്ളവര്‍ക്ക് 5 വർഷത്തേക്ക് താമസ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

ഈ വിസയ്ക്ക് 55 വയസിന് മുകളിലുള്ള, യുഎഇയിലോ മറ്റ് രാജ്യങ്ങളിലോ കുറഞ്ഞത് 15 വർഷം ജോലി ചെയ്ത വ്യക്തികൾക്ക് അപേക്ഷിക്കാം. അർഹതയ്‌ക്കായി ചില സാമ്പത്തിക മാനദണ്ഡങ്ങളുമുണ്ട്. അപേക്ഷിക്കുന്നവർക്ക് 1 ദശലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകയോ സമ്പാദ്യമോ ഉണ്ടായിരിക്കണം. അതല്ലെങ്കിൽ, യുഎഇയിൽ താമസിക്കുന്നവർക്ക് 15,000 ദിർഹം മാസവരുമാനമോ വാർഷിക വരുമാനം 1.80,000 ദിർഹമോ ഉണ്ടായിരിക്കണം.

യുഎഇയ്ക്ക് പുറത്തുള്ളവർക്ക് 20,000 ദിർഹം മാസവരുമാനം ഉണ്ടായിരിക്കണം. സമ്പാദ്യത്തിന്റെ കാര്യമാവുമ്പോൾ, 1 ദശലക്ഷം ദിർഹം മൂല്യമുള്ള തുക 3 വർഷത്തേക്ക് ഫിക്സഡ് ഡിപ്പോസിറ്റായോ അല്ലെങ്കിൽ 500,000 ദിർഹം മൂല്യമുള്ള ഫിക്സഡ് ഡിപ്പോസിറ്റും 500,000 ദിർഹം മൂല്യമുള്ള വസ്തുവും ഉണ്ടായാലും വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ, അപേക്ഷയ്ക്ക് ഒരു ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ആവശ്യമാണ്.

വിസയ്ക്ക് യുഎഇ പാസ് വഴി എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം. യുഎഇ പാസിൽ ലോഗിൻ ചെയ്ത്, യുഎഇ ഐഡി താമസ വിസ സേവനം തിരഞ്ഞെടുക്കുക. വിവരങ്ങൾ നൽകുകയും ഫീസ് അടക്കുകയും ചെയ്യാം. അംഗീകൃത ഡെലിവറി കമ്പനികൾ വഴിയുള്ള ഐഡി കാർഡ് സ്വീകരിച്ച് വിസ പ്രക്രിയ പൂർത്തിയാക്കാം. സ്മാർട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഈ വിസയ്ക്ക് അപേക്ഷിക്കാം, എന്നാൽ വിസയ്ക്കായി യുഎഇ ഐഡി നിർബന്ധമാണ്.

അഞ്ചു വർഷത്തേക്ക് അനുവദിക്കുന്ന ഈ വിസ, കാലാവധി കഴിയുമ്പോൾ അടുത്ത അഞ്ചു വർഷത്തേക്ക് പുതുക്കാൻ കഴിയും. വിശ്രമജീവിതത്തിനായുള്ള മികച്ച സൗകര്യങ്ങളോടെ യുഎഇയിൽ തുടരാനുള്ള അവസരമാണ് പുതിയ വിസ നൽകിയിരിക്കുന്നത്. ഇത് ജോലിയിൽ നിന്ന് വിരമിച്ച വിദേശ പൗരന്മാരെ, അവരുടെ ജീവിത പങ്കാളികളെയും ആശ്രിതരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Share

More Stories

സ്വിറ്റ്‌സർലാൻ്റ് മുഖാവരണം നിരോധിക്കാന്‍ കാരണമിതാണ്

0
മുഖാവരണ നിരോധനം പ്രാബല്യത്തില്‍ വരുത്തി സ്വിറ്റ്‌സര്‍ലാൻ്റ്. 2025 ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിലായത്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും അടക്കമുള്ള മുഖാവരണങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണയായി മുസ്ലീം സ്ത്രീകളാണ് ഇത്തരം മുഖാവരണങ്ങള്‍ ധരിക്കുന്നത്....

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊങ്കൽ ബോണസ്: മുഖ്യമന്ത്രി സ്റ്റാലിൻ അനുവദിച്ചത് 163.81 കോടി

0
'സി', 'ഡി' വിഭാഗങ്ങളിലെ ജീവനക്കാർക്ക് അധിക വേതനം നൽകാനും 'സി', 'ഡി' വിഭാഗത്തിലുള്ള പെൻഷൻകാർക്ക് പൊങ്കൽ സമ്മാനം നൽകാനും 2023-2024 വർഷത്തേക്ക് 163.81 കോടി രൂപ അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു....

ജാതി അടിസ്ഥാനത്തിലുള്ള അസമത്വം പരിഹരിക്കാൻ ജയിൽ മാന്വൽ കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു

0
ജയിലുകളിൽ തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവേചനം കാണിക്കുന്നത് പരിശോധിക്കുന്നതിനായി ഇന്ത്യൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജയിൽ മാനുവൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഡിസംബർ 30ന് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ്...

ഇന്ത്യൻ ഗോത്ര സംസ്‌കാരത്തെ അടുത്തറിഞ്ഞ ‘നെറ തിങ്ക’ ദേശീയ ഗോത്രോത്സവം

0
കിർത്താഡ്‌സിൻ്റെ നേതൃത്വത്തിൽ വ്യത്യസ്‌ത ഭക്ഷണക്കൂട്ടും കലാവിരുന്നുമായി ദേശീയ ഗോത്രോത്സവമായ 'നെറ തിങ്ക' കോഴിക്കോട് സമാപിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗോത്ര കലാരൂപങ്ങൾ ആടി തിമിർത്തു. ഗോത്ര ഭക്ഷണപുരയുടെ കൂട്ടിൽ ഭക്ഷ്യോത്സവം, കരകൗശല ഉത്സവം,...

ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് സ്‌ഫോടനം തീവ്രവാദ പ്രവർത്തനം ആണെന്ന് എലോൺ മസ്‌ക്

0
ലാസ് വെഗാസിലെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് ഉൾപ്പെട്ട സ്‌ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന് ശതകോടീശ്വരൻ എലോൺ മസ്‌ക് അവകാശപ്പെട്ടു. ഇലക്ട്രിക് വാഹനത്തിൻ്റെ രൂപകൽപ്പന സ്ഫോടനത്തിൻ്റെ ആഘാതം കുറയ്ക്കുകയും ഹോട്ടലിനെ കാര്യമായ...

ആധാർ ബന്ധിതമായി കുട്ടികളുടെ വിവരം രേഖപ്പെടുത്തി; ഒരു കോടിയിലേറെ വിദ്യാർഥികളുടെ കുറവ്‌

0
ന്യൂഡൽഹി: രാജ്യത്തെ മൊത്തം സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം 2023-24ൽ തൊട്ടുമുമ്പത്തെ അഞ്ച്‌ വർഷത്തെ ശരാശരിയെ അപേക്ഷിച്ച്‌ 1.32 കോടി ഇടിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം 2023-24ൽ പ്രീ പ്രൈമറിതലം മുതൽ ഹയർസെക്കന്‍ഡറി...

Featured

More News