26 December 2024

അഫ്‌ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് താലിബാൻ

ആകെ ഏഴ് ഗ്രാമങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. പാകിസ്താനി ജെറ്റുകളാണ് വ്യോമാക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ കാര്യം താലിബാൻ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തി പാകിസ്താൻ. ആക്രമണത്തിൽ 15 പേർ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ബർമൽ ജില്ലയിലെ പക്ടിക പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം.

ആകെ ഏഴ് ഗ്രാമങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. പാകിസ്താനി ജെറ്റുകളാണ് വ്യോമാക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ കാര്യം താലിബാൻ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു. വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, സൈന്യവുമായി ബന്ധപ്പെട്ട ചിലർ താലിബാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഘാനിസ്ഥാനിലെ പാക് ഭീകരസാന്നിധ്യത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കെയാണ് വ്യോമാക്രമണം. വസീറിസ്ഥാനി അഭയാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാകിസ്താനിലെ പട്ടികജാതി മേഖലകളിലെ സൈനിക ആക്രമണങ്ങൾ മൂലം അഫ്ഘാനിലേക്ക് പലായനം ചെയ്തവരാണ് വസീറിസ്ഥാനികൾ.

Share

More Stories

ഓർമ്മകളിൽ എംടിയുടെ രാഷ്ട്രീയ ജാഗ്രത

0
| ശ്രീകാന്ത് പികെ ആറേഴ് വർഷങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ 'പോമോ' കളുടെ വസന്ത കാലത്ത് ചിലർ എം.ടിയെ ജാതി വാദിയാക്കാനും ഇസ്ലാമോഫോബിക് ആക്കാനും ശ്രമിച്ചിരുന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഏതോ കുത്തിത്തിരിപ്പ് പരിപാടിക്ക് ക്ഷണിക്കാൻ...

15 വർഷത്തിനിടെ ആദ്യമായി ന്യൂയോർക്ക് സിറ്റിയിൽ വൈറ്റ് ക്രിസ്തുമസ് ആഘോഷിച്ചു

0
ന്യൂയോർക്ക് സിറ്റി ഔദ്യോഗികമായി 2009ന് ശേഷം ആദ്യത്തെ വൈറ്റ് ക്രിസ്മസ് ആഘോഷിച്ചു. ബുധനാഴ്ച രാവിലെ 7 മണിയോടെ സെൻട്രൽ പാർക്കിന്റെ മഞ്ഞ് ആഴം 1 ഇഞ്ച് ആണെന്ന് നാഷണൽ വെതർ സർവീസ് ഔദ്യോഗികമായി...

സ്ത്രീകൾക്ക് ബോധവത്കരണം നൽകണം: വിജയുടെ പ്രധാന അഭ്യർത്ഥന

0
അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെ അപലപിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തൻ്റെ എക്‌സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു, 'ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ലൈംഗികമായി ആക്രമിക്കപ്പെട്ട...

2023-24ൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ

0
2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഭരണ - പാർട്ടികളായ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവിൽ ബിജെപിക്ക്...

എം ടി ബാക്കിയാക്കുന്നത് എന്തൊക്കെ എന്നുള്ള ചോദ്യമാണ് ഇനി ഉള്ളത്

0
എം ടി വാസുദേവൻ നായർ എന്നത് മലയാളിയുടെ ഹൃദയങ്ങളിൽ കൊത്തിവെക്കപ്പെട്ട പേരാണ്. മലയാളിയെ സംബന്ധിച്ച് മലയാളി ആദ്യമായി വായിച്ച എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആയിരിക്കും കുടല്ലൂരിൽ 1933 ജൂലൈ മാസം...

കാഡ്ബറിക്ക് ഇനി പാക്കേജിംഗിലോ പരസ്യത്തിലോ ചാൾസ് രാജാവിൻ്റെ കോട്ട് ഓഫ് ആംസ് ഉപയോഗിക്കാനാവില്ല

0
ബ്രിട്ടനിലെ ചാൾസ് രാജാവ് കാഡ്ബറിയുടെ റോയൽ വാറണ്ട് എടുത്തുകളഞ്ഞു. അതായത് ഐക്കണിക് ചോക്ലേറ്റ് ബ്രാൻഡിന് ഇനി അതിൻ്റെ പാക്കേജിംഗിലോ പരസ്യത്തിലോ രാജാവിൻ്റെ കോട്ട് ഓഫ് ആംസ് ഉപയോഗിക്കാൻ കഴിയില്ല. രാജകുടുംബത്തിന് ചരക്കുകളോ സേവനങ്ങളോ...

Featured

More News