28 December 2024

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ധനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു

കേരള സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായ ആളുകൾക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉൾപ്പെടെ 24,97,116 രൂപയാണ് ഇവരിൽ നിന്ന്‌ തിരിച്ചു പിടിക്കുക. ക്ഷീരവികസന വകുപ്പിൽ പാർട്ട്ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്‌തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്‌തത്.

റവന്യു വകുപ്പിലെ ക്ലർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്‌തികകളിലായി 34 പേർക്കെതിരെ നടപടിയെടുത്തു. സർവേ വകുപ്പിൽ സർവേയർ, ഡ്രാഫ്റ്റ്സ്‌മാൻ, പാർട്ട് ടൈം സ്വീപ്പർ തസ്‌തികകളിൽ ജോലി ചെയ്യുന്ന നാല് പേർക്കെതിരെയാണ്‌ നടപടി. ഇവർ അനർഹമായി കൈപ്പറ്റിയത്‌ ആകെ 10,46,400 രൂപയാണ്‌.

ഈ തുക 18 ശതമാനം പലിശസഹിതം തിരിച്ചു പിടിക്കാൻ വിവിധ വകുപ്പുകളിലായുള്ള 1458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ധനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവർക്കെതിരെയുള്ള നടപടികൾ അതത്‌ വകുപ്പുകൾ ആരംഭിച്ചത്.

മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. അനർഹമായി പെൻഷൻ തട്ടിയെടുത്തവർക്ക് എതിരെ കർശന നടപടി എടുക്കുന്നതിനൊപ്പം അർഹരായവർക്ക്‌ പെൻഷൻ ഉറപ്പു വരുത്തുകയാണ്‌ സർക്കാർ ലക്ഷ്യം.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

സ്റ്റാർബേസ് ടൗൺഷിപ്പ്; സ്പേസ് എക്‌സ് ജീവനക്കാർക്കായി ഇലോൺ മസ്‌ക് പ്രത്യേക നഗരാസൂത്രണം തുടങ്ങി

0
ടെക്‌സസിലെ ബോക്കാ ചിക്ക ബീച്ച് പ്രദേശത്ത് സ്‌പേസ് എക്‌സ് ജീവനക്കാർക്കായി പ്രത്യേക മുനിസിപ്പാലിറ്റി സ്ഥാപിക്കാൻ ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നു. നേരത്തെ ഈ പദ്ധതി സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, ഇതിന് പുതിയ പ്രോത്സാഹനം നൽകിയിരിക്കുന്നത്...

പെരിയ ഇരട്ടക്കൊല കേസിൽ വിധി പ്രസ്‌താവിച്ചു; 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, പൊട്ടിക്കരഞ്ഞ് അമ്മമാർ

0
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസര്‍കോട്, പെരിയ, കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചു. പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധി...

നിരോധനം നീക്കി; ഇറാനിൽ വാട്‍സ് ആപ്പും ​ഗൂ​ഗിൾ പ്ലേസ്റ്റോറും തിരികെയെത്തി

0
ഇറാനിൽ രണ്ട് വർഷത്തെ നിരോധനത്തിന് ശേഷം വാട്സ്ആപ്പും ​ഗൂ​ഗിൾ പ്ലേസ്റ്റോറും തിരികെയെത്തി. ഹിജാബ് നിയമത്തെ തുടർന്നുണ്ടായിരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇറാൻ 2022-ലാണ് വാട്‍സ് ആപ്പിനും ​ഗൂ​ഗിൾ പ്ലേസ്റ്റോറിനും നിരോധന ഏർപ്പെടുത്തിയിരുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ,...

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ബ്രഹ്‌മപുത്രയിൽ; ചൈനയുടെ പദ്ധതിയിൽ ഇന്ത്യയും ബംഗ്ലാദേശും ആശങ്കയിൽ

0
ഇന്ത്യയുടെ അതിരുകൾക്ക് അരികിൽ ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ ചൈന അനുമതി നൽകി. ടിബറ്റൻ നാമമായ യാർലുങ് സാങ്പോ നദിയുടെ താഴ്വരയിലാണ് ഈ ഭീമൻ പദ്ധതി വരുന്നത്....

ഐന്‍ ദുബായ് വീണ്ടും തുറന്നു; ടിക്കറ്റ് നിരക്ക് 145 ദിർഹം മുതൽ

0
ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബായ് വീണ്ടും തുറന്നു. 2022 മാർച്ചിലാണ് ഐന്‍ ദുബായ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. 145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക്...

നെയിൽ സോഫ്റ്റിൻ്റെ ഐപിഒ ഉടൻ ലോഞ്ച് ചെയ്യും; ബമ്പർ സമ്പാദിക്കാനുള്ള അവസരങ്ങൾ

0
ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർക്ക് 2024 മികച്ച വർഷമാണെന്ന് തെളിഞ്ഞു. ഈ വർഷം 90 ഓളം കമ്പനികൾ അവരുടെ പ്രാഥമിക പൊതുഓഫറിംഗ് (ഐപിഒ) വഴി വിപണിയിൽ പ്രവേശിച്ചു. ഈ ഐപിഒകൾ നിക്ഷേപകർക്ക് മികച്ച...

Featured

More News