29 December 2024

കർഷക നേതാവ് ദല്ലേവാളിൻ്റെ ആരോഗ്യനില ഗുരുതരം; പഞ്ചാബ് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു

ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി

ഒരു മാസത്തിലേറെയായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യനില വഷളായതിൽ സുപ്രീം കോടതി വെള്ളിയാഴ്‌ച ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. നവംബർ 26നാണ് അദ്ദേഹത്തിൻ്റെ മരണം വരെയുള്ള നിരാഹാരം ആരംഭിച്ചത്. ദല്ലേവാളിന് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

ക്രമസമാധാന പ്രശ്‌നമുണ്ടായാൽ അത് ഇരുമ്പ് കൈകൊണ്ട് നേരിടണം. ആരുടെയെങ്കിലും ജീവൻ അപകടത്തിലാണ് എങ്കിൽ നിങ്ങൾ അത് ഗൗരവമായി കാണണം. വൈദ്യസഹായം നൽകണം. നിങ്ങൾ അത് പാലിക്കുന്നില്ല എന്ന ധാരണയാണ്.” -ബെഞ്ച് പറഞ്ഞു.

മുൻ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും (ഡിജിപി) എതിരായ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.

കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 28നകം കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വാദം കേൾക്കുമ്പോൾ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

ദല്ലെവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കാൻ എട്ട് ക്യാബിനറ്റ് മന്ത്രിമാരും പഞ്ചാബ് ഡിജിപിയും അടങ്ങുന്ന സംഘം പ്രതിഷേധ സ്ഥലം സന്ദർശിച്ചിരുന്നുവെന്നും എന്നാൽ കർഷകർ അത് എതിർത്തുവെന്നും നടപടിക്രമങ്ങൾക്കിടെ പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിംഗ് കോടതിയെ അറിയിച്ചു.

പ്രധാനമന്ത്രി മോദിക്ക് ദല്ലേവാളിൻ്റെ കത്ത്

ഡിസംബർ 24ന് ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ ദല്ലേവാൾ അദ്ദേഹത്തെ അഭിസംബോധന ചെയ്‌ത ഒരു കത്ത് നൽകിയതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
കർഷകരുമായി സർക്കാർ ചർച്ച നടത്തിയാൽ മാത്രമേ വൈദ്യസഹായവുമായി സഹകരിക്കാൻ തയ്യാറാവുകയുള്ളൂവെന്ന് ദല്ലേവാൾ കത്തിൽ വ്യക്തമാക്കി.

ദല്ലേവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസംബർ 20ന് സുപ്രീം കോടതി പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും വിട്ടു.

70 -കാരനായ ദല്ലേവാളിനെ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ പ്രതിഷേധ സ്ഥലത്തിന് 700 മീറ്റർ പരിധിയിൽ സജ്ജീകരിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞിരുന്നു.

തങ്ങളുടെ വിളകൾക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് (എം.എസ്.പി) നിയമപരമായ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന വലിയ പ്രതിഷേധത്തിൻ്റെ ഭാഗമാണ് ഒരു മാസം മുമ്പ് ആരംഭിച്ച ദല്ലേവാളിൻ്റെ ഉപവാസം. സംയുക്ത കിസാൻ മോർച്ച കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

Share

More Stories

‘അവധിക്കാലം ദുരന്തങ്ങളാകുന്നു’; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് മൂന്ന് സഹോദരങ്ങളുടെ മക്കൾ

0
കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളായ മന്ന് കുട്ടികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിൻ്റെ സഹോദരൻ മജീദ്- സഫീന ദമ്പതികളുടെ...

രാജസ്ഥാനിൽ ഒമ്പത് ജില്ലകൾ സർക്കാർ റദ്ദാക്കി; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

0
രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ സർക്കാർ ശനിയാഴ്‌ച ചരിത്രപരവും വലിയൊരു തീരുമാനമെടുത്തു. മുഖ്യമന്ത്രി ഭജൻലാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുൻ ഗെഹ്‌ലോട്ട് സർക്കാരിൻ്റെ കാലത്ത് സൃഷ്‌ടിച്ച ഒമ്പത് ജില്ലകളും മൂന്ന് ഡിവിഷനുകളും നിർത്തലാക്കാൻ...

‘ബാങ്കിലെ നിയമനത്തിനായി വാങ്ങിയ പത്ത് ലക്ഷം രൂപ ഐസി ബാലകൃഷ്‌ണനെ ഏൽപ്പിച്ചു’; വയനാട് ഡിസിസി ട്രഷറർ നേതൃത്വത്തിന് നൽകിയ...

0
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ കെപിസിസി നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. പണം നൽകിയതിൻ്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021ൽ...

12 വിവാഹങ്ങളും 102 കുട്ടികളും; ഉഗാണ്ടയിലെ മൂസ ഹസാഹ്യകസേരയുടെ വിവാദ ജീവിതം

0
70 വയസ്സുള്ള ഉഗാണ്ടക്കാരനായ മൂസ ഹസാഹ്യകസേര തന്റെ ജീവിതത്തിലൂടെ ഒരു വിചിത്ര റെക്കോർഡാണ് നേടിയത്. 12 തവണ വിവാഹിതനായ മൂസ 102 കുട്ടികളുടെ പിതാവാണ്. കൂടാതെ 578 പേരക്കുട്ടികളുമുണ്ട്. കിഴക്കൻ ഉഗാണ്ടയിലെ മുകിസ...

സ്റ്റാർബേസ് ടൗൺഷിപ്പ്; സ്പേസ് എക്‌സ് ജീവനക്കാർക്കായി ഇലോൺ മസ്‌ക് പ്രത്യേക നഗരാസൂത്രണം തുടങ്ങി

0
ടെക്‌സസിലെ ബോക്കാ ചിക്ക ബീച്ച് പ്രദേശത്ത് സ്‌പേസ് എക്‌സ് ജീവനക്കാർക്കായി പ്രത്യേക മുനിസിപ്പാലിറ്റി സ്ഥാപിക്കാൻ ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നു. നേരത്തെ ഈ പദ്ധതി സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, ഇതിന് പുതിയ പ്രോത്സാഹനം നൽകിയിരിക്കുന്നത്...

പെരിയ ഇരട്ടക്കൊല കേസിൽ വിധി പ്രസ്‌താവിച്ചു; 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, പൊട്ടിക്കരഞ്ഞ് അമ്മമാർ

0
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസര്‍കോട്, പെരിയ, കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചു. പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധി...

Featured

More News