6 January 2025

കൊച്ചിയിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചുവടുവെച്ചത് 11,600 പേർ; ഗിന്നസ് റെക്കോർഡ്

കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും നർത്തകർ ഭരതനാട്യത്തിൽ പങ്കെടുത്തു.

എറണാകുളത്തെ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചുവടുവെച്ചത് 11,600 പേർ. മുൻപ് ഉണ്ടായിരുന്ന 10,176 നർത്തകരുടെ റെക്കോഡ് തകർത്തായിരുന്നു ഈ 11,600 പേരുടെ ഭരതനാട്യം.

സംഘടനയായ മൃദംഗനാദം സംഘടിപ്പിച്ച ഈ പരിപാടിക്ക് ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര-സീരിയൽ താരങ്ങളായ ദേവിചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി എന്നിങ്ങിനെ നിരവധി പ്രമുഖരും ചുവടുവെയ്ക്കാനെത്തിയിരുന്നു. കൈതപ്രം ദാമോദരന്റെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്.

ഏഴു വയസ്സുള്ള കുട്ടികൾ മുതലുള്ളവർ മെഗാ പരിപാടിയിൽ പങ്കെടുത്തു. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോർഡ്. എട്ടു മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുൽ ​ഗോപകുമാറും സംഘവും ഗാനങ്ങൾ അവതരിപ്പിച്ചു.കല്യാൺ സിൽക്‌സിന്റെ നെയ്ത്തുഗ്രാമങ്ങളിൽ ഡിസൈൻ ചെയ്ത നീല നിറത്തിലുള്ള ആർട്ട് സിൽക്ക് സാരി അണിഞ്ഞാണ് നർത്തകർ ഒന്നിച്ചു ചുവടുവെച്ചത്.

കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും നർത്തകർ ഭരതനാട്യത്തിൽ പങ്കെടുത്തു. ഹൈബി ഈഡൻ എം.പി., എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കൈതപ്രം , പ്രകാശ് പട്ടാഭിരാമൻ, സിജോയ് വർഗീസ്, നിഘോഷ് കുമാർ, ഷമീർ അബ്ദുൽ റഹീം, മിനി നിഘോഷ്, പൂർണിമ, അനൂപ് എന്നിവർ പങ്കെടുത്തു.

Share

More Stories

നക്‌സലുകൾ പോലീസ് വാഹനം തകർത്തു; ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

0
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ കുറ്റ്രുവിലെ ജംഗിൾ ഏരിയയിൽ മാവോയിസ്റ്റുകൾ പോലീസ് വാഹനം ആക്രമിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. അബുജമദിന് സമീപമാണ് കുറ്റ്രു പ്രദേശം. കഴിഞ്ഞയാഴ്‌ച ഈ...

ത്രിപുരയിൽ സ്‌കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു 13 പേർക്ക് പരിക്ക്

0
അഗർത്തല: സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പത് വിദ്യാർത്ഥികളെ...

പട്‌ന പോലീസ് പ്രശാന്ത് കിഷോറിനെ തടഞ്ഞു; ഗാന്ധി മൈതാനം ഒഴിപ്പിച്ചു

0
പട്‌നയിലെ ഗാന്ധി മൈതാനിയിൽ അഞ്ച് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് തലവൻ പ്രശാന്ത് കിഷോറിനെ 2025 ജനുവരി ആറിന് രാവിലെ പട്‌ന പോലീസ് അറസ്റ്റ് ചെയ്‌തു. സംസ്ഥാനത്തെ തകർന്ന...

ഗോൾഡൻ ഗ്ലോബ്‌സ് 2025 മുഴുവൻ വിജയികളുടെ പട്ടിക; എമിലിയ പെരസിനും ഷോഗനും വിജയങ്ങൾ നഷ്‌ടമായി

0
2025-ലെ ഗോൾഡൻ ഗ്ലോബ്സ് അവാർഡുകൾ 2025 ജനുവരി അഞ്ചിന് യുഎസിലെ ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽട്ടണിൽ നടന്നു. കാൻ ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം ചെയ്‌തത് പായൽ കപാഡിയ)...

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി ബെംഗളുരുവിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ

0
രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം...

സിന്ധുനദീതട ലിപി ഡീകോഡ് ചെയ്യുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്‍

0
സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തിലെ സ്‌ക്രിപ്റ്റുകള്‍ ഡീകോഡ് ചെയ്യുന്ന ആര്‍ക്കും ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍...

Featured

More News