6 January 2025

തുളുനാടൻ ദൈവത്തിൻ്റെ കഥ പറയുന്ന ചിത്രം ‘കൊറഗജ്ജ’ റിലീസിന് തയ്യാറെടുക്കുന്നു

പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിൻ്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്

തുളുനാടൻ ദൈവത്തിൻ്റെ കഥ പറയുന്ന ചിത്രം ‘കൊറഗജ്ജ’ റിലീസിന് തയ്യാറെടുക്കുന്നു. കർണാടകയിലെ കറാവലി അഥവാ തുളുനാട്ടിലെ ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിൻ്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കർണാടകയിലെ ഒരുപാട് നിർമ്മാതാക്കളും സംവിധായകരും കഴിഞ്ഞ കുറെ വർഷങ്ങളായി ‘കൊറഗജ്ജ’ എന്ന ടൈറ്റിൽ സ്വന്തമാക്കുന്നതിനും ‘കൊറഗജ്ജ’യെ കുറിച്ചുള്ള സിനിമകൾ ചെയ്യുന്നതിനുമായി ശ്രമിച്ചിരുന്നു. എന്നാൽ ഒന്നും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്‌ത് റിലീസിന് തയ്യാറാക്കിയിരിക്കുന്നത്.

കർണാടകയിലെ നാലായിരത്തോളം ദൈവങ്ങളെ ആരാധിക്കുന്ന ഒരു വിഭാഗം ആളുകൾ പ്രത്യേകിച്ച് തുളുനാട്ടിൽ നിന്നുള്ള ആളുകൾ തങ്ങളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നതാണെന്ന് പ്രസ്‌താവിച്ച് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

“ഗുണ്ടകൾ സിനിമയുടെ ഷൂട്ടിംഗിനിടെ ആക്രമിച്ചതിനാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഷൂട്ടിംഗ് മുടങ്ങിയതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടവും വന്നു. സക്‌സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേർന്ന് മലയാളം, തമിഴ്, തെലുഗു, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ടെലികോം മിനിസ്ട്രിയിൽ ഐടിഎസ് പദവിയിലെ ഉദ്യോഗസ്ഥനായിരുന്ന സുധീർ അത്താവാർ ചിത്രീകരണത്തിനായി തൻ്റെ ജോലി രാജിവെച്ച് സംവിധായകൻ്റെ കുപ്പായം അണിയുകയായിരുന്നു. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്‌പദമായ കഥ നടക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തനിയ എന്ന ആദിവാസി യുവാവ് കൊറഗജ്ജനായി ദൈവികത്വം സ്വീകരിച്ചത് എങ്ങനെയെന്ന് പഠനം നടത്തിയശേഷം ‘ബൂട്ട കോല’ (‘കാന്താര’യിൽ കണ്ടത് പോലെയുള്ള ഷാമനിസ്റ്റിക് നൃത്തം) അവതരിപ്പിച്ചു കൊണ്ടാണ് സിനിമയുടെ ചിത്രീകരണത്തിനായി അനുവാദം വാങ്ങിയത്. കേരളത്തിലെ മുത്തപ്പൻ്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ടെന്ന് പറയപ്പെടുന്നു.

ഹോളിവുഡ്- ബോളിവുഡ് താരമായ കബീർ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന രാജാവായി ചിത്രത്തിൽ അഭിനയിക്കുന്നു. ഹോളിവുഡ്- ബോളിവുഡ്, ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യൻ ബോൾഡാൻസറുമായ സന്ദീപ് സോപാർക്കർ, ബോളിവുഡിലെ നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ, കന്നട നടി ഭവ്യ, ‘സ്വന്തം എന്ന് കരുതി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രുതി എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രുതി മമ്മൂട്ടിക്കൊപ്പം ‘ഒരാൾ മാത്രം’ എന്ന സിനിമയിലും ജയറാമിനൊപ്പം ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ എന്ന സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

നക്‌സലുകൾ പോലീസ് വാഹനം തകർത്തു; ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

0
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ കുറ്റ്രുവിലെ ജംഗിൾ ഏരിയയിൽ മാവോയിസ്റ്റുകൾ പോലീസ് വാഹനം ആക്രമിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. അബുജമദിന് സമീപമാണ് കുറ്റ്രു പ്രദേശം. കഴിഞ്ഞയാഴ്‌ച ഈ...

ത്രിപുരയിൽ സ്‌കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു 13 പേർക്ക് പരിക്ക്

0
അഗർത്തല: സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പത് വിദ്യാർത്ഥികളെ...

പട്‌ന പോലീസ് പ്രശാന്ത് കിഷോറിനെ തടഞ്ഞു; ഗാന്ധി മൈതാനം ഒഴിപ്പിച്ചു

0
പട്‌നയിലെ ഗാന്ധി മൈതാനിയിൽ അഞ്ച് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് തലവൻ പ്രശാന്ത് കിഷോറിനെ 2025 ജനുവരി ആറിന് രാവിലെ പട്‌ന പോലീസ് അറസ്റ്റ് ചെയ്‌തു. സംസ്ഥാനത്തെ തകർന്ന...

ഗോൾഡൻ ഗ്ലോബ്‌സ് 2025 മുഴുവൻ വിജയികളുടെ പട്ടിക; എമിലിയ പെരസിനും ഷോഗനും വിജയങ്ങൾ നഷ്‌ടമായി

0
2025-ലെ ഗോൾഡൻ ഗ്ലോബ്സ് അവാർഡുകൾ 2025 ജനുവരി അഞ്ചിന് യുഎസിലെ ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽട്ടണിൽ നടന്നു. കാൻ ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം ചെയ്‌തത് പായൽ കപാഡിയ)...

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി ബെംഗളുരുവിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ

0
രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം...

സിന്ധുനദീതട ലിപി ഡീകോഡ് ചെയ്യുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്‍

0
സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തിലെ സ്‌ക്രിപ്റ്റുകള്‍ ഡീകോഡ് ചെയ്യുന്ന ആര്‍ക്കും ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍...

Featured

More News